ഉപയോക്താവിന്റെ സംവാദം:Dvellakat
വിഷയം ചേർക്കുകനമസ്കാരം Dvellakat!,
വിക്കിഘണ്ടുവിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
- വാക്കുകൾ തിരയുന്നതെങ്ങനെ
- മലയാളത്തിലെഴുതാൻ (മലയാളം ടൈപ്പു ചെയ്യാൻ ഉപയോഗിക്കുന്ന മൊഴി സ്കീമിന്റെ ചിത്രം വലതു വശത്ത് കാണാം.)
- ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ
- നിർവചനങ്ങൾ രേഖപ്പെടുത്തേണ്ട ശൈലി
- എഴുത്തുകളരി
- സഹായ താളുകൾ
- വീഡിയോ പരിശീലനം
വിക്കിനിഘണ്ടുവിൽ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. ഒരു നല്ല വിക്കിനിഘണ്ടു അനുഭവം ആശംസിക്കുന്നു.
ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയന്മാരുമായി സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതു വശത്തെ തത്സമയ സംവാദം ലിങ്കിൽ ക്ലിക്കുക. ആരെങ്കിലും ചാറ്റ്റൂമിൽ ഉണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കും.
-- ജുനൈദ് | Junaid(talk) 03:52, 11 നവംബർ 2010 (UTC)
aphan മലയാളം വാക്കല്ലേ? തലക്കെട്ടും മലയാളത്തിലാണ് വേണ്ടത്, ശ്രദ്ധിക്കുമല്ലോ. ആശംസകളോടെ --ജുനൈദ് | Junaid(talk) 03:54, 11 നവംബർ 2010 (UTC)
തലക്കെട്ട് എങ്ങനെ തിരുത്തണം
[തിരുത്തുക]--Dvellakat(talk) 17:31, 11 നവംബർ 2010 (UTC)
- മുകളിൽ കാണുന്ന മെനുവിൽ നിന്നും തലക്കെട്ട് മാറ്റുക തിരഞ്ഞെടുത്ത് മാറ്റാം. കൂടുതൽ വിവരങ്ങൾക്ക് ഈ താൾ കാണുക --സാദിക്ക് ഖാലിദ്(talk) 17:15, 5 ഡിസംബർ 2010 (UTC)
യന്ത്രങ്ങൾ
[തിരുത്തുക]വിക്കിനിഘണ്ടു:യന്ത്രം കാണുക --സാദിക്ക് ഖാലിദ്(talk) 17:15, 5 ഡിസംബർ 2010 (UTC)
- സാദിക്ക് നൽകിയ കണ്ണി സഹായിക്കും എന്ന് കരുതുന്നു. അൾട്രാബോട്ട് എന്നത് ഞാൻ പ്രവർത്തിപ്പിക്കുന്ന ബോട്ടാണ്. താങ്കൾക്ക് പ്രവർത്തിപ്പിക്കാനുള്ള ബോട്ട് അംഗത്വത്തിന് പ്രത്യേകം അപേക്ഷിക്കേണ്ടി വരും. ഇത് മലയാളം വിക്കിനിഘണ്ടുവായതിനാൽ മലയാളത്തിലെഴുതാനുള്ള സൗകര്യം മാത്രമേ ഇവിടെ ഒരുക്കിയിട്ടുള്ളൂ. ഹിന്ദി എഴുതാൻ ഈ ഉപകരണം ഉപയോഗിക്കാം. --ജുനൈദ് | Junaid(talk) 16:27, 8 ഡിസംബർ 2010 (UTC)
അന്തർവിക്കികണ്ണികൾ
[തിരുത്തുക]ഇതര വിക്കിനിഘണ്ടുകളിലേക്ക് അന്തർവിക്കികണ്ണികൾ (interwikilinks) നൽകുമ്പോൾ അതേ പദങ്ങൾക്കുള്ള താളിലേക്ക് കണ്ണി നൽകുവാൻ ശ്രദ്ധിക്കുക. ഉദാഹരണത്തിന് തത്ത എന്ന താളിൽ കണ്ണികൾ നൽകിയിരിക്കുന്നത് കാണുക. --സാദിക്ക് ഖാലിദ്(talk) 08:43, 9 ഡിസംബർ 2010 (UTC)
- ലോകത്തിലെ എല്ലാ ഭാഷയിലുമുള്ള ഏല്ലാ വാക്കുകളുടെയും അർത്ഥം മലയാളത്തിൽ ലഭ്യമാക്കുക എന്നതാണ് മലയാളം വിക്കിനിഘണ്ടുവിന്റെ ലക്ഷ്യം. ഇതേ പോലെ എല്ലാ ഭാഷകളിലുമുള്ള എല്ലാ പദങ്ങളുടെയും വിവരണങ്ങൾ ഇംഗ്ലീഷിൽ ലഭ്യമാക്കുക എന്നത് ഇംഗ്ലീഷ് നിഘണ്ടുവിന്റെയും, സംസ്കൃതത്തിൽ ലഭ്യമാക്കുക എന്നത് സംസ്കൃത നിഘണ്ടുവിന്റെയും. അപ്പോൾ സ്വാഭാവികമായും മലയാളം,ഇംഗ്ലീഷ്, സംസ്കൃതം, തുടങ്ങി എല്ലാ നിഘണ്ടുകളിലും തത്ത, parrot, शुक, എന്നീ വാക്കുകൾ ഉണ്ടാവും. ഉദാഹരണത്തിന് താഴെ പറയുന്ന താളുകൾ കാണുക.
- താങ്കൾ പറഞ്ഞ പ്രകാരമുള്ള ഇംഗ്ലീഷ്, സംകൃതം, ഹിന്ദി, തുടങ്ങിയ തർജ്ജമകൾ വരേണ്ടത് തത്ത എന്ന താളിൽ തർജ്ജമകൾ എന്ന തലക്കെട്ടിനടിയിലാണ് (ഉദാ: en:parrot#Translations). ഇങ്ങനെ ചെയ്യുന്നതിന്റെ യുക്തി മനസ്സിലായിക്കാണുമെന്ന് പ്രതീക്ഷിക്കുന്നു. ആശംസ്കളോടെ --സാദിക്ക് ഖാലിദ്(talk) 13:52, 10 ഡിസംബർ 2010 (UTC)
യന്ത്രം
[തിരുത്തുക]മറ്റ് പലരുടേയും പ്രത്നം വിക്കിനിഘണ്ടുവിലെത്തുന്നതിന് കാരണം മാത്രമാണ് ഞാൻ. കൂടുതൽ സംശയങ്ങൾക്ക് താങ്കൾക്ക് എനിക്ക് ഈ കണ്ണിയിൽ ഞെക്കി മെയിലയക്കാം. --ജുനൈദ് | Junaid(talk) 04:28, 22 ഡിസംബർ 2010 (UTC)
അഭിനന്ദങ്ങൾ
[തിരുത്തുക]പ്രിയ സുഹൃത്തേ, താങ്കളുടെ സംഭാവനകൾ നന്നാവുന്നുണ്ട്. കൂടുതൽ പ്രതീക്ഷിക്കുന്നു. ശ്രാദ്ധം, വർഗ്ഗം എന്നീ താളുകൾ ഞാൻ വിക്കിനിഘണ്ടു ശൈലിയിലാക്കിയിട്ടുണ്ട്. ഈ രീതിയിൽ നിർവചനങ്ങൾ ചേർത്താൽ കൂടുതൽ സഹായകമായിരിക്കും. --Jacob.jose 06:03, 13 ജനുവരി 2011 (UTC)
- സന്തോഷം. വിദ്വാന്മാർ അഭിനന്ദിച്ചേ വിജ്ഞാനം സാധുവായ് വരൂ എന്നതുകൊണ്ട് അഭിനന്ദനങ്ങൾക്ക് നന്ദി.--Dvellakat 06:13, 13 ജനുവരി 2011 (UTC)
നിർവചനങ്ങൾ രേഖപ്പെടുത്തേണ്ട ശൈലി
[തിരുത്തുക]പ്രിയ സുഹൃത്തേ,
നിർവചനങ്ങൾ ചേർക്കുമ്പോൾ വിക്കിനിഘണ്ടുവിൽ നിർവചനങ്ങൾ രേഖപ്പെടത്താൻ പൊതുവായി ഉപയോഗിക്കുന്ന രീതി പിന്തുടർന്നാൽ ഉപകാരമായിരുന്നു. നിർവചനങ്ങൾ രേഖപ്പെടുത്തേണ്ട ശൈലിയേക്കുറിച്ച് ഈ താളിൽ കൂടുതൽ നിർദേശങ്ങളുണ്ട്. കൂടുതൽ സഹായത്തിനു താങ്കൾ ചേർത്ത താഴെക്കാണിച്ചിരിക്കുന്ന താളുകളിൽ ഞാൻ വരുത്തിയ മാറ്റങ്ങൾ ശ്രദ്ധിക്കാവുന്നതാണ്:
എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ എന്റെ സംവാദത്താളിൽ കുറിപ്പിടാൻ മടിക്കേണ്ട. --Jacob.jose 18:37, 15 ജനുവരി 2011 (UTC)
- അഭിപ്രായത്തിനു നന്ദി. പക്ഷേ സമാനതകളില്ലായ്മ, രിതിയില്ലായ്മയുംകീഴ്വഴക്കമില്ലായ്മയും വിക്കിപീഡിയയുടെ പ്രത്യേകതയോ പൊരായ്മയോ ഒക്കെ യായാണ് എനിക്കനുഭവപ്പെട്ടത്. പരസ്പരം പരിചയം പോലുമില്ലാത്ത ഒരുപാട് ആൾക്കാർ പലഭാഗത്തുനിന്ന് മുന്നോട്ടു നയിക്കുന്ന ഒരു സംരംഭം എന്ന നിലക്കു അതങ്ങിനെയാവാനേ പറ്റൂ. അല്ലെ?. ഭവാന്റെ നിർദ്ദേശം പരമാവധി പാലിക്കാൻ ശ്രമിക്കാം--Dvellakat 06:49, 18 ജനുവരി 2011 (UTC)
- സുഹൃത്തേ, പലരും സംഭാവന നൽകുന്ന സംരംഭമായതിനാൽ അടുക്കും ചിട്ടയും ഉണ്ടാവാൻ ചില ശൈലികൾ പിന്തുടരേണ്ടത് ആവശ്യമാണ്. അല്ലെങ്കിൽ താങ്കൾ ചൂണ്ടിക്കാണിച്ചതുപോലെ അലങ്കോലമാവും. കൂടുതൽ മാറ്റങ്ങൾ.
- നിർവചനങ്ങളിൽ പല നാനാർത്ഥങ്ങളാണ് പൊതുവേ പല അക്കമിട്ട് നിരത്തുന്നത്. പര്യായാർത്ഥം വരുന്നവ ഒരേ അക്കത്തിന്റെ നിരയിൽ ചേർക്കണം. അക്കമിട്ടുള്ള പട്ടികയ്ക്ക് # ഉപയോഗിക്കാവുന്നതാണ്. ഇംഗ്ലീഷ് അർത്ഥങ്ങൾ ====തർജ്ജമകൾ==== എന്നതിനു താഴെയാണ് ചേർക്കേണ്ടത്. --Jacob.jose 03:30, 25 ജനുവരി 2011 (UTC)
നടുമിറ്റം
[തിരുത്തുക]നടുമുറ്റം ആണോ നടുമിറ്റം ആണോ ശരി? --Jacob.jose 00:16, 19 ഫെബ്രുവരി 2011 (UTC) പ്രാദേശികമായി മിറ്റം എന്നാൺപ്രയോഗിച്ചുകാണുന്നത്--Dvellakat 00:05, 6 മാർച്ച് 2011 (UTC)
ദയവായി സംവാദം:പാർക്കുക ശ്രദ്ധിക്കുക. --Jacob.jose 02:53, 21 ഒക്ടോബർ 2011 (UTC)
നന്ത്യാർവട്ടം, കാള
[തിരുത്തുക]ദയവായി സംവാദം:നന്ത്യാർവട്ടം, സംവാദം:കാള എന്നിവ ശ്രദ്ധിക്കുക. --Jacob.jose 18:33, 21 ഒക്ടോബർ 2011 (UTC)
സഹായം
[തിരുത്തുക]താങ്കളെ സഹായിക്കുന്നതിൽ സന്തോഷമേ ഉള്ളൂ.. ദയവായി ഇ-മെയിൽ ഐഡി ഒന്നു തരാമോ? വിക്കിപീഡിയ ക്രമീകരണങ്ങളിൽ ചേർത്താലും മതി.. ജിടാക്ക് ഉപയോഗിക്കാറുണ്ടോ? ഉണ്ടെങ്കിൽ സംസാരിക്കാൻ എളുപ്പമായിരുന്നു --Jacob.jose 02:56, 27 ഒക്ടോബർ 2011 (UTC)
dvellakat@gmail.com
[തിരുത്തുക]ജി ടാക് ഉപയൊഗിക്കാറുണ്ട്--ദിനേഷ് വെള്ളക്കാട്ട് 02:26, 29 ഒക്ടോബർ 2011 (UTC)
ജിടാക്ക്
[തിരുത്തുക]ജിടാക്കിൽ താങ്കൾക്ക് ഒരു ക്ഷണം ഇട്ടിരുന്നു. നന്ദി. --Jacob.jose 07:10, 30 ഒക്ടോബർ 2011 (UTC)
എന്തൊ കിട്ടിയില്ല
[തിരുത്തുക]ഭവാന്റെ ഈ മെയിൽ എന്താണാവൊ?--ഡോ.ദിനേഷ് വെള്ളക്കാട്ട് 08:53, 30 ഒക്ടോബർ 2011 (UTC)
അന്തർവിക്കി കണ്ണികളെക്കുറിച്ച്
[തിരുത്തുക]പ്രിയ സുഹൃത്തേ, അന്തർവിക്കി കണ്ണികൾ നൽകുന്നതിനെക്കുറിച്ച് ഇവിടെ ഒരു ചോദ്യം ഉന്നയിച്ചത് ശ്രദ്ധയിൽപ്പെട്ടിരുന്നു. ഏതൊക്കെ വിക്കികളിൽ പ്രസ്തുത വാക്കിന്റെ നിർവചനമുണ്ടോ, ആ വിക്കികളിലേയ്ക്കു മാത്രമേ താളിൽനിന്ന് കണ്ണികൾ നൽകുകയുള്ളൂ. ഉദാ: '"മാമ്പഴം"' എന്ന മലയാളം വാക്കിന്റെ നിർവചനം മലയാളം വിക്കിനിഘണ്ടുവിലും തമിഴ് നിഘണ്ടുവിലും മാത്രമേയുള്ളൂ. അതുകൊണ്ടാണ് തമിഴ് നിഘണ്ടുവിലേയ്ക്കു മാത്രം കണ്ണി നൽകിയിരിക്കുന്നത്. --Jacob.jose 04:48, 19 നവംബർ 2011 (UTC)
- ബോട്ടിന്റെ പ്രവർത്തനത്തെപ്പറ്റി ചോദിച്ചതിൻ ഉത്തരമാണെന്നു കippരുതുന്നു. മറ്റൊരു ഭാഷയിൽ ആ വാക്കിൻ നിർവചനം വന്നാൽ സ്വാഭാവികമായി അതിലേക്ക് കണ്ണീ വരുമോ? --ഡോ.ദിനേഷ് വെള്ളക്കാട്ട് 13:51, 20 നവംബർ 2011 (UTC)
- അതെ, അതിനായി ബോട്ടുകൾ ഉണ്ട്. മറ്റൊരു ഭാഷയിൽ ഒരു വാക്കിനു നിർവചനം വന്നാൽ അവ യാന്ത്രികമായി കണ്ണികൽ ചേർത്തുകൊള്ളും. --Jacob.jose 21:30, 20 നവംബർ 2011 (UTC)
अश्वः എന്ന വാക്കിന് ഇപ്പൊൾ മലയാളത്തിലും സംസ്കൃതത്തിലും വിക്കിയിൽ നിർവചനമുണ്ട്. പക്ഷെ മറ്റു പല ഭാഷകളിലും ഇല്ല താനും പക്ഷേ മലയാളം വിക്കിയിൽ സംസ്കൃതത്തിന്റെയൊ തിരിച്ചോ ലിങ്ക് ഇല്ല. വിക്കിയിൽ കൊടുത്ത ലിങ്കുകൽ ഉണ്ടു താനും അതിൽ നിന്നും യാന്ത്രികമായല്ല ലിങ്ക് വരുന്നത് എന്നല്ലേ കരുതേണ്ടത്. --ഡോ.ദിനേഷ് വെള്ളക്കാട്ട് 15:03, 24 ജനുവരി 2012 (UTC)
ചിത്രങ്ങളും അന്തർവിക്കി കണ്ണികളും.
[തിരുത്തുക]ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിൽ അപലോഡ് ചെയ്യുകയാണെങ്കിൽ അവ ഏതു ഭാഷയിലുമുള്ള ഏതു വിക്കിയിലും ഉപയോഗിക്കാനാകും. കോമൺസിൽ അപ്ലോഡ് ചെയ്യുന്നതിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ ദയവായി ചോദിക്കുക.
അന്തർവിക്കി കണ്ണികൾ ചേർക്കുന്നതിനും പുതുക്കുന്നതിനുമുള്ള ബോട്ടുകൾ (യന്ത്രങ്ങൾ) ഏതെങ്കിലും ഉപയോക്താക്കൾ പ്രവർത്തിപ്പിച്ചാൽ മാത്രമേ യാന്ത്രികമായി വിക്കികളിൽ കണ്ണികൾ ചേർക്കപ്പെടുകയുള്ളൂ. കണ്ണികൾ മാനുഷികമായും ചേർക്കാവുന്നതാണ്. b:പൈവിക്കിപീഡിയ കൂട്ടത്തിലുള്ള interwiki.py എന്ന പ്രോഗ്രാമാണ്, അന്തർവിക്കി കണ്ണികൾ ചേർക്കുന്നതിനായി ഉപയോഗപ്പെടുത്താറുള്ളത്. --Vssun (സംവാദം) 10:33, 5 മേയ് 2012 (UTC)
മത്തനില.jpg
[തിരുത്തുക]മത്തനില എന്ന ചിത്രം പൊതുസഞ്ചയത്തിലുള്ളതാണ് (മലയാളം വിക്ഷ്ണറി).(വർഗ്ഗം: പൊതു-സഞ്ചയത്തിലുള്ള ചിത്രങ്ങൾ) സംസ്കൃതം വിക്ഷ്ണറിയിൽ പക്ഷെ അതു കിട്ടുന്നില്ല. പൊതുസഞ്ചയവും കൊമ്മൺസും വേറെ ആണോ? അതുപോലെ വിക്ഷ്ണറിക്കും വിക്കിപീഡിയക്കും ഒക്കെ വെവ്വേറെ പൊതുസഞ്ചയമാണോ? --ഡോ.ദിനേഷ് വെള്ളക്കാട്ട് (സംവാദം) 09:16, 31 മേയ് 2012 (UTC)
- കോമൺസ് എന്നത്, ചിത്രങ്ങൾ ശേഖരിക്കാനുള്ള ഒരു വിക്കി സംരംഭമാണ്. പൊതുസഞ്ചയത്തിലുള്ള ചിത്രങ്ങൾ മാത്രമേ അവിടെ ചേർക്കാനാകൂ. താങ്കൾ ഇപ്പോൾ അപ്ലോഡ് ചെയ്യുന്നത് മലയാളം വിക്കിനിഘണ്ടുവിലാണ്. അത് സംസ്കൃതം വിക്കിയിൽ ലഭ്യമാകില്ല. കോമൺസിൽ ചിത്രം അപ്ലോഡ് ചെയ്യാൻ ഈ കണ്ണിയിൽ ഞെക്കുക. ഇതുവഴി അപ്ലോഡ് ചെയ്യപ്പെടുന്ന ചിത്രങ്ങൾ മലയാളം വിക്കിനിഘണ്ടുവിലടക്കം ഏതു വിക്കിപദ്ധതിയിലും ഉപയോഗിക്കാവുന്നതാണ്. --Vssun (സംവാദം) 02:01, 1 ജൂൺ 2012 (UTC)
{{|സംവാദം:വിഷ്ണുക്രാന്തി}}
- സന്തോഷം. ഒരു സംശയം കൂടി. ഇപ്പോൾപൊതുസഞ്ചയത്തിലേക്ക് അപ്ലോഡ് ചെയ്ത ചിത്രങ്ങൾ കോമ്മൺസിലേക്ക് മാറ്റുന്നലെങ്ങനെ? വിക്ഷ്ണറി, വിക്കിപിഡിയ്, തുടങ്ങിയവക്കെല്ലാം ഓരൊ ഭാഷയിലും വെവ്വേറെ പൊതുസഞ്ചയം- ഇതിനെല്ലാം പുറമെ ഒരു കൊമ്മൺസ് -എന്താണ് ഈ വ്യവസ്ഥ്?--ഡോ.ദിനേഷ് വെള്ളക്കാട്ട് (സംവാദം) 02:22, 2 ജൂൺ 2012 (UTC)
- പണ്ടുകാലത്ത് കോമൺസ് എന്നൊരു സംരംഭം ഉണ്ടായിരുന്നില്ല. ഓരോ വിക്കിയിലും അവരവർക്കാവശ്യമുള്ള പടങ്ങൾ ഉൾപ്പെടുത്തുകയായിരുന്നു പതിവ്. ഇപ്പോഴും ഈ സൗകര്യം നിലവിലുണ്ട്. എന്നാൽ സ്വതന്ത്രമായ ചിത്രങ്ങൾ ഉൾപ്പെടുത്താൻ കോമൺസാണ് നല്ലത്. കോമൺസിൽ പടം ഉൾപ്പെടുത്തുന്നതുകൊണ്ടുള്ള ഗുണമെന്താണെന്ന് പ്രത്യേകിച്ച് പറയേണ്ടല്ലോ.
- പിന്നെ, പൊതുസഞ്ചയം എന്നിവിടെ ഉദ്ദേശിക്കുന്നത്, പ്രത്യേകിച്ച് ആർക്കും അവകാശമില്ലാത്ത ചിത്രങ്ങളെയാണ്.
- നിലവിൽ വിക്കിനിഘണ്ടുവിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചിത്രങ്ങളെ കോമൺസിലേക്ക് മാറ്റണമെങ്കിൽ അവയെ വീണ്ടുമെടുത്ത് അപ്ലോഡ് ചെയ്യേണ്ടി വരും. പടങ്ങൾ നീക്കാനായി ഇത്തരം കരുക്കളും ലഭ്യമാണ്.
ഇനിയും എന്തെങ്കിലും വിശദീകരണങ്ങളാവശ്യമുണ്ടെങ്കിൽ ദയവായി ചോദിക്കുക. --Vssun (സംവാദം) 03:35, 2 ജൂൺ 2012 (UTC)
- വളരെ സന്തോഷം. വിക്ഷ്ണറിയിൽനിന്നും ചിത്രങ്ങളെ മാറ്റാനാവില്ലത്രെ!, വിക്കിപീഡിയ, വിക്കിസോർസ്, എന്നിവയിൽ നിന്നുമാത്രമേ പറ്റൂ. എന്തുചെയ്യാം. എല്ലാ വിക്കി സംരംഭങ്ങളെയും അതിലുൾപ്പെടുത്താൻ എങ്ങിനെ അപേക്ഷിക്കാം.
- പിന്നെ ചിത്രം വരേണ്ട പേജിൽ പ്രമാണത്തിന്റെ പേരു ചേർത്ത് ആ ലിങ്ക് ഉപയോഗിച്ച് ചിത്രം അപ്ലോഡ് ചെയ്യുകയാണ് എന്റെ രീതി. (ചെറിയ അക്ഷരപിശകിന്റെ പേരിൽ ലിങ്ക് കിട്ടാതിരിക്കില്ല എന്നത് ആ രീതിയുറ്റെ പ്രയോജനം) അങ്ങനെ കൊമ്മൺസിലേക്ക് അപ്ലോഡ് ചെയ്യാനാകുമോ?--ഡോ.ദിനേഷ് വെള്ളക്കാട്ട് (സംവാദം) 03:40, 3 ജൂൺ 2012 (UTC)
- വിക്ഷ്ണറി ഇക്കൂട്ടത്തിൽ ഉൾപ്പെടുത്താനുള്ള ശ്രമം നടത്താം.
- ഈ രീതി സാധ്യമല്ലെന്ന് കരുതുന്നു. കോമൺസിൽ അപ്ലോഡ് ചെയ്ത് പടത്തിന്റെ പേര് പകർത്തി ഒട്ടിച്ചാൽ മതി അക്ഷരത്തെറ്റുണ്ടാകില്ലല്ലോ :)
--Vssun (സംവാദം) 13:23, 3 ജൂൺ 2012 (UTC)
നിഘണ്ടുവിന്റെ ഊടും പാവും
[തിരുത്തുക]മാനകമലയാളത്തിൽ ഇവയുടെ ഏറ്റവും പ്രസിദ്ധമായ അർത്ഥം 'ഓതവും പ്രോതവും ആണ്'. അവയെ സംസ്കൃതമെന്ന ശീർഷകത്തിന് കീഴ്പ്പെടുത്തിയത് ശരിയായില്ലെന്ന് തോന്നുന്നു. Kjbinukj (സംവാദം) 08:57, 11 ജൂലൈ 2012 (UTC) ഈ രണ്ട് വാക്കുകളും സംസ്കൃതത്തിൽ നിന്നും കടമെടുത്തവയാണ്. അതുകൊണ്ട് മലയാളം എന്ന ശീർഷകത്തിനു താഴെ സംസ്കൃതം എന്നു ചേർക്കാവുന്നതാൺ. ലിപി സംസ്കൃതമാണല്ലോ അല്ലെ?
ഏറ്റവും പ്രചാരമുള്ള അർത്ഥത്തിന് പ്രഥമസ്ഥാനം നൽകുകയല്ലേ ഉചിതം Kjbinukj (സംവാദം) 09:06, 11 ജൂലൈ 2012 (UTC)
സംസ്കൃതപദവും മലയാള പദവും
[തിരുത്തുക]ഇവിടെ പ്രശ്നം ഓതം എന്ന സംസ്കൃത ജന്യമായ ഊട് എന്നർത്ഥത്തിലുള്ള് പദവും ഓതം -പുതർച്ച് നനവ് എന്നെല്ലം അർത്ഥമുള്ള് തനി മലയാള പദവും എങ്ങനെ ഒരു വാക്കിനു കീഴിൽ ഉൾപ്പെടുത്താം എന്നതാണ്. ഒരർത്ഥത്തിൽ ഇതു രണ്ടും രണ്ടു പദങ്ങൾ തന്നെ ആണ്. എന്തുചെയ്യാം എന്ന് പണ്ഡിതരോടു ചോദിക്കാം--ഡോ.ദിനേഷ് വെള്ളക്കാട്ട് (സംവാദം) 09:11, 11 ജൂലൈ 2012 (UTC)
ആം ന്റെ നിഷ്പത്തി
[തിരുത്തുക]ആം'ന് താങ്കൾ നൽകിയിരിക്കുന്ന നിഷ്പത്തി സംശയാസ്പദമാണ്!
Kjbinukj (സംവാദം) 09:09, 11 ജൂലൈ 2012 (UTC) സംസ്കൃതത്തിൽ किम् भवान् दिनेषः? അങ്ങ് ദിനേശനാണോ ?) എന്നു ചോദിച്ചാൽआम् -അതെ എന്നാൺ ഉത്തരം--ഡോ.ദിനേഷ് വെള്ളക്കാട്ട് (സംവാദം) 09:15, 11 ജൂലൈ 2012 (UTC)
അതേ പക്ഷേ അതു സംസ്കൃതത്തിലല്ലേ?മലയാളത്തിലെ ആം എന്നത് ആകും എന്നതിന്റെ ചുരുക്കരൂപമാണ്. Kjbinukj (സംവാദം) 11:46, 11 ജൂലൈ 2012 (UTC) പ്രമാണം ഉണ്ടോ? - സംസ്കൃതത്തിലാണെങ്കിലത് തന്നെ യാൺ പ്രയോഗം അത് അതുപോലെ മലയാളത്തിൽ വന്നതല്ല ആകും എന്നത് ചുരുങ്ങിയതാൺ എന്നതിന് തെളിവെന്ത് --ഡോ.ദിനേഷ് വെള്ളക്കാട്ട് (സംവാദം) 11:56, 11 ജൂലൈ 2012 (UTC)-
പ്രമാണം ഉണ്ടോ?
[തിരുത്തുക]ശുദ്ധദ്രാവിഡ രൂപമാണ് ആകും എന്നതുതന്നെ ഒരു തെളിവ്,ദ്രാവിഡഗോത്രത്തിലെ മറ്റു ഭാഷകളിലും സമാനപദങ്ങൾ കാണുന്നുണ്ട്-സംസ്കൃതത്തിലെ ആം -ൽ നിന്നാണ് അതിന്റെ ഉത്പത്തി എന്നതിന് എന്താണ് തെളിവ്?
Kjbinukj (സംവാദം) 12:07, 11 ജൂലൈ 2012 (UTC)
രൂപപരിണാമം
[തിരുത്തുക]ആവാം , ആയീരിക്കാം,- ഇവ ക്രിയയുടെ അനുജ്ഞായക പ്രകാര രൂപങ്ങളല്ലേ.ആം -എന്നക്രിയ സ്ംസ്കൃതത്തിൽ നിന്ന് കടം കൊണ്ടതാണെന്നാണോ അതോ ആവാം , ആയീരിക്കാം, എന്നിവ തന്നെ ആദത്ത ശബ്ദങ്ങളെന്നോ?
Kjbinukj (സംവാദം) 07:10, 12 ജൂലൈ 2012 (UTC)
സാദരം
[തിരുത്തുക]ഇടവേളകളെ നിഘണ്ടുരചനയുടെ ഇളവില്ലാ വേളകളാക്കുന്ന താങ്കൾക്ക് പ്രണാമം Kjbinukj (സംവാദം) 09:14, 13 ജൂലൈ 2012 (UTC)
സ്നേഹാദരങ്ങളോടെ
[തിരുത്തുക]എന്താ അങ്ങനെ പറഞ്ഞത്- മനസ്സിലായില്ല.. പ്രണമിക്കത്തക്കതായി എന്നിലെന്തുണ്ട്?--ഡോ.ദിനേഷ് വെള്ളക്കാട്ട് (സംവാദം) 11:00, 13 ജൂലൈ 2012 (UTC)
നിരന്തരമായി രചനയിൽ ഏർപ്പെട്ടിരിക്കുന്ന അക്കാദമിക് എന്നതു തന്നെ,വിശേഷിച്ചും സംസ്കൃതപരിജ്ഞാനമുള്ളവരുടെ സേവനം വിക്കിക്ക് അധികം ലഭ്യമാകാത്ത സാഹചര്യത്തിൽ.Kjbinukj (സംവാദം) 14:07, 14 ജൂലൈ 2012 (UTC)
നേരിട്ട് കാണാൻ താല്പര്യം കാണിച്ചതിൽ വളരെ സന്തോഷം,ഉടൻ വിളിക്കാം(എന്റെ ന. 9447 55 93 88) Kjbinukj (സംവാദം) 06:07, 16 ജൂലൈ 2012 (UTC)
ഈ താൾ പെട്ടെന്ന് കാണുക.ഈ സംവാദത്തിൽ താങ്കളും പങ്കു ചേരുക ബിനു (സംവാദം) 06:56, 24 ജൂലൈ 2012 (UTC)
മൗനം
[തിരുത്തുക]എന്താണ് കുറേദിവസങ്ങളായി മൗനിയായിരിക്കുന്നത് ബിനു (സംവാദം) 06:07, 31 ജൂലൈ 2012 (UTC)
(നമ്പൂതിരി ഭാഷ) ചേർക്കുന്ന ശൈലി
[തിരുത്തുക](നമ്പൂതിരി ഭാഷ) പദങ്ങൾ ചേർക്കാനുള്ള ശൈലി ഉപയോഗിച്ച് ഈ താളുകൾ മാറ്റിയിട്ടുണ്ട്. സഹായകരമാവുമെന്ന് കരുതുന്നു.
--Jacob.jose (സംവാദം) 01:28, 20 ഓഗസ്റ്റ് 2012 (UTC)
sa-noun
[തിരുത്തുക]സംസ്കൃതം നാമപദങ്ങൾക്ക് {{ml-noun}} എന്ന ഫലകത്തിനു പകരം {{sa-noun}} ഫലകം ഉപയോഗിക്കുക. ഉദാഹരണം ഇവിടെക്കാണുക --Vssun (സംവാദം) 07:16, 28 ഓഗസ്റ്റ് 2012 (UTC)
ചെറിയ അശ്രദ്ധ
[തിരുത്തുക]അശ്രദ്ധ ചൂണ്ടിക്കാണിച്ചതിന്ന് നന്ദി. തുടർന്ന ശ്രദ്ധിക്കാം. പിന്നെ സംസ്കൃതം വിക്ഷ്ണറിയിൽ ഒരു ഉപകാരം ചെയ്യാമോ. ഇംഗ്ലീഷ് വിക്ഷ്ണറിയിലെ സംസ്കൃതപദങ്ങൾക്ക് നാമത്തിനും ക്രിയക്കും സിദ്ധരൂപങ്ങൾ തനിയെ കൊടുക്കാം ഉദാ
- 1.മാസ്കുലിൻ അ ദിക്ലൻഷൻ ഒഫ് അശ്വഃ (http://en.wiktionary.org/wiki/%E0%A4%85%E0%A4%B6%E0%A5%8D%E0%A4%B5#Sanskrit}
- 2.declentions of ajaa (http://en.wiktionary.org/wiki/%E0%A4%85%E0%A4%9C%E0%A4%BE#Sanskrit) #
- 3. {http://en.wiktionary.org/wiki/%E0%A4%85%E0%A4%A6%E0%A5%8D%E0%A4%B0%E0%A4%BF#Sanskrit }
ഏകവചനം | ദ്വിവചനം | ബഹുവചനം | |
---|---|---|---|
പ്രഥമ | अश्वः (aśvഃ) | अश्वौ (aśvൗ) | अश्वाः (aśvാഃ) |
സംബോധനപ്രഥമ | अश्व (aśv) | अश्वौ (aśvൗ) | अश्वाः (aśvാഃ) |
ദ്വിതീയ | अश्वम् (aśvം) | अश्वौ (aśvൗ) | अश्वान् (aśvാൻ) |
തൃതീയ | अश्वेन (aśvേന) | अश्वाभ्याम् (aśvാഭ്യാം) | अश्वैः (aśvൈഃ) |
ചതുർത്ഥി | अश्वाय (aśvായ) | अश्वाभ्याम् (aśvാഭ്യാം) | अश्वेभ्यः (aśvേഭ്യഃ) |
പഞ്ചമി | अश्वात् (aśvാത്) | अश्वाभ्याम् (aśvാഭ്യാം) | अश्वेभ्यः (aśvേഭ്യഃ) |
ഷഷ്ഠി | अश्वस्य (aśvസ്യ) | अश्वयोः (aśvയോഃ) | अश्वानाम् (aśvാനാം) |
സപ്തമി | अश्वे (aśvേ) | अश्वयोः (aśvയോഃ) | अश्वेषु (aśvേഷു) |
<
ഏകവചനം | ദ്വിവചനം | ബഹുവചനം | |
---|---|---|---|
പ്രഥമ | अजा (ajാ) | अजे (ajേ) | अजाः (ajാഃ) |
സംബോധനപ്രഥമ | अजे (ajേ) | अजे (ajേ) | अजाः (ajാഃ) |
ദ്വിതീയ | अजाम् (ajാം) | अजे (ajേ) | अजाः (ajാഃ) |
തൃതീയ | अजया (ajയാ) | अजाभ्याम् (ajാഭ്യാം) | अजाभिः (ajാഭിഃ) |
ചതുർത്ഥി | अजायै (ajായൈ) | अजाभ्याम् (ajാഭ്യാം) | अजाभ्यः (ajാഭ്യഃ) |
പഞ്ചമി | अजायाः (ajായാഃ) | अजाभ्याम् (ajാഭ്യാം) | अजाभ्यः (ajാഭ്യാഃ) |
ഷഷ്ഠി | अजायाः (ajായാഃ) | अजयोः (ajയോഃ) | अजानाम् (ajാനാം) |
സപ്തമി | अजायाम् (ajായാം) | अजयोः (ajായോഃ) | अजासु (ajാസു) |
ഫലകം:sa-decl-noun-i-m എന്നീ സൂത്രവാക്യങ്ങൾ ഉപയോഗിച്ചാണ് ഇതുണ്ടാക്കുന്നത്. പക്ഷേ മലയാളത്തിലോ സംസ്കൃതത്തിലോ വിക്ഷ്ണറിയിൽ ഇതു നടപ്പാകുന്നില്ല. ഒന്നു ശരിയാക്കാമോ?--ഡോ.ദിനേഷ് വെള്ളക്കാട്ട് (സംവാദം) 17:00, 28 ഓഗസ്റ്റ് 2012 (UTC)
- ശ്രമീക്കാം. --Vssun (സംവാദം) 18:13, 29 ഓഗസ്റ്റ് 2012 (UTC)
- സംവാദം:അയമോദകം കാണുക. --Vssun (സംവാദം) 18:13, 29 ഓഗസ്റ്റ് 2012 (UTC)
- ഇതിൽ ഒരു ഫലകം നിർമ്മിച്ചിട്ടുണ്ട്. ഇത് ഏതെങ്കിലും താളിൽ ഉപയോഗിച്ച്, അതിന്റെ തലക്കെട്ടുകളെല്ലാം മലയാളത്തിലാക്കിയതിനു ശേഷം മറ്റു ഫലകങ്ങളും, മലയാളത്തിനുവേണ്ടിയുള്ള ഫലകങ്ങളും ഉണ്ടാക്കാം. --Vssun (സംവാദം) 02:14, 30 ഓഗസ്റ്റ് 2012 (UTC)
- സംവാദം:അയമോദകം കാണുക. --Vssun (സംവാദം) 18:13, 29 ഓഗസ്റ്റ് 2012 (UTC)
മനസ്സിലായില്ല
[തിരുത്തുക]അവിടെ ഒരു ഫലകവും കണ്ടില്ല. അങ്ങു വേണ്ടപോലെ ചെയ്താൽ മതി.--ഡോ.ദിനേഷ് വെള്ളക്കാട്ട് (സംവാദം) 16:04, 5 സെപ്റ്റംബർ 2012 (UTC)
- अजा എന്ന താളിലെ ഫലകം കാണുക. ഫലകത്തിലെ ഇടത്തും മുകളിലുമുള്ള ഇംഗ്ലീഷിലുള്ള ശീർഷകങ്ങൾ (ഉദാ. Nominative, Vocative ...) നമുക്ക് മലയാളത്തിലേക്കാക്കണം. --Vssun (സംവാദം) 01:19, 6 സെപ്റ്റംബർ 2012 (UTC)
ഫലകങ്ങൾ സൃഷ്ടിക്കുന്നത്
[തിരുത്തുക]ഫലകങ്ങൾ താളുകളെപ്പോലെത്തന്നെയാണ്. പക്ഷേ അവ മറ്റു താളുകളിൽ ഉൾപ്പെടുത്താൻ വേണ്ടിയുള്ളവയാണെന്ന് മാത്രം. പുതിയ താൾ നിർമ്മിക്കുമ്പോൾ ഫലകം:താളിന്റെ പേര് എന്ന രീതിയിൽ പേരുകൊടുത്താൽ നിർമ്മിക്കപ്പെടുന്നത് ഫലകമായിരിക്കും ഇത്തരം ഫലകങ്ങളെ മറ്റു താളുകളിൽ ഉൾപ്പെടുത്താനായി {{താളിന്റെ പേര്}} എന്ന് ഉപയോഗിക്കുകയും ചെയ്യുക.
ഉദാഹരണത്തിന് ഇംഗ്ലീഷ് വിക്കിനിഘണ്ടുവിലെ Template:sa-decl-noun-ā എന്ന ഫലകത്തിലെ വിവരങ്ങൾ അതേപടി പകർത്തി, ഫലകം:sa-decl-noun-ā എന്ന താളിൽ ഇട്ടാണ് നമുക്കാവശ്യമായ സംസ്കൃതസിദ്ധരൂപങ്ങൾക്കുള്ള ഫലകമുണ്ടാക്കിയത്.
കൂടുതൽ വിവരങ്ങളാവശ്യമെങ്കിൽ ചോദിക്കുക. --Vssun (സംവാദം) 02:27, 12 സെപ്റ്റംബർ 2012 (UTC)
ഒരേ വിഷയത്തെക്കുറിച്ചുള്ള സംവാദങ്ങൾ പലയിടത്തായി നടത്തുന്നതിനേക്കൾ നല്ലത് ഏതെങ്കിലും ഒരു താളിലാക്കുന്നതാണ്. ഈ വിഷയത്തെക്കുറിച്ച് തുടർന്നുള്ള സംവാദങ്ങൾ ഏതെങ്കിലും ഒരു താളിൽ നടത്താൻ താൽപര്യപ്പെടുന്നു. താങ്കളുടെ സംവാദത്താൾ തന്നെ (ഈ താൾ) അതിനുപയോഗിക്കാവുന്നതാണ് --Vssun (സംവാദം) 02:49, 12 സെപ്റ്റംബർ 2012 (UTC)
ശരിയായിട്ടുണ്ട്. സംബൊധനപ്രഥമയിൽ ഹേ എന്ന ശബ്ദം കൂടി ഉൾപ്പെടുത്തികാണാറുണ്ട്. ഉദാ- ഹേ അജേ, ഹേ അജേ, ഹേ അജാഃ}എന്ന്. അത് ഒരു കുറവല്ല. അങ്ങക്ക് ധൈര്യമായി സംസ്കൃതത്തിലേക്ക് പകർത്താം.--ഡോ.ദിനേഷ് വെള്ളക്കാട്ട് (സംവാദം) 10:42, 15 സെപ്റ്റംബർ 2012 (UTC)
- ഫലകം:sa-decl-noun-ā എന്ന ഫലകം സംസ്കൃതത്തിലെത്തിച്ചിട്ടുണ്ട്. ഉദാഹരണത്തിന് sa:अजा എന്ന താൾ കാണുക. സംസ്കൃതം വിക്കിയിൽ സിദ്ധരൂപങ്ങൾക്കൊപ്പം ഇംഗ്ലീഷ് ലിപിമാറ്റശൈലി വേണമെന്നുണ്ടോ? അത് ഒഴിവാക്കാവുന്നതല്ലേ? --Vssun (സംവാദം) 17:51, 16 സെപ്റ്റംബർ 2012 (UTC)
നന്ദി. പക്ഷേ സംസ്കൃതം വിക്കിയിൽ രൂപങ്ങൾക്ക് ഇംഗ്ലീഷിലോ മലയാളത്തിളോ ലിപ്യന്തരണം ചേർക്കേണ്ട ആവശ്യം ഇല്ലല്ലോ. അത് ഒഴിവാക്കാൻ എന്തുചെയ്യണമെന്ന് ഒന്ന് ചെയ്ത് കാണിക്കമോ? (sa-decl-noun-ā|अज|अ|അജ|അ എന്ന് ഫലകം കൊടുക്കുന്നിടത്ത് അവസാനം കളയാം. പക്ഷെ ഫലകത്തിൽ ഏതുമുതൽ കളയണമെന്നാണറിയാത്തത്.)എന്നാൽ ബാക്കി ചെയ്യാൻ ശ്രമിക്കാം. 2. മറ്റൊരു ചെറിയസഹായം കൂടി അവിടെ വർഗ്ഗങ്ങൾ എന്ന ഒരേർപ്പാടില്ല. അതൊന്നു സൃഷ്ടിക്കാമോ?--ഡോ.ദിനേഷ് വെള്ളക്കാട്ട് (സംവാദം) 16:18, 20 സെപ്റ്റംബർ 2012 (UTC)
- ഇംഗ്ലീഷ് ലിപിമാറ്റം ഒഴിവാക്കിയിട്ടുണ്ട്. വർഗ്ഗങ്ങളുടെ കാര്യം താങ്കളുടെ സംസ്കൃതം വിക്കി സംവാദത്താളിൽ എഴുതിയിട്ടുണ്ട്. --Vssun (സംവാദം) 12:41, 21 സെപ്റ്റംബർ 2012 (UTC)
പുല്ലിംഗവും നപുംസകവും ഫലകങ്ങൾ
[തിരുത്തുക]- പുല്ലിംഗത്തിലും अश्वःനപുംസകത്തിലും पुस्तकम्ഓരൊ താളുകളിൽ ഓരോ ഫലകം സൃഷ്ടിക്കുന്നു. അജാ എന്നതിന്ന് ഭവാൻ നൽകിയ ഫലകത്തിൽ നിന്നും കൊപ്പി ചെയ്താണ് ഇവ ഉണ്ടാക്കിയത്. അതുകൊണ്ട് അശ്വഃ (പ്രഥമ എവ),अश्वैः अश्वम् എന്നിവക്ക് മലയാളം ശരിയായിട്ടില്ല്. അവ (ഹ്രസ്വ അകാരം, ഐ കാരം എന്നിവ സ്ത്രീലിംഗത്തിലില്ല്ലാത്തതുകൊണ്ട്) ഒന്നു ചെയ്തുതന്നാൽ മറ്റ് ഫലകങ്ങളും സൃഷ്ടിക്കാം--ഡോ.ദിനേഷ് വെള്ളക്കാട്ട് (സംവാദം) 16:03, 15 സെപ്റ്റംബർ 2012 (UTC)
- ശരിയാക്കിയിട്ടുണ്ട്. നോക്കുക. --Vssun (സംവാദം) 13:09, 21 സെപ്റ്റംബർ 2012 (UTC)
- പുല്ലിംഗത്തിൽ ദ്വിവചനം (अश्वौ (അശ്വഔ)) മലയാളം വേണ്ടത് അശ്വൗ എന്നാൺ, ദ്വിതീയ, തൃതീയ എന്നിവയും സമാനം. തിരുത്താമോ? മലയാളത്തിലും സംസ്കൃതത്തിലും {}ാഃ} എന്ന് എങ്ങനെ അടിക്കും. മനസ്സിലാകാത്തതാൺ പ്ർശ്നം. നപുംസകം ശരിയായിട്ടുണ്ട്. എന്റെ താളിൽ നാമശബ്ദത്തിനും ക്രിയാശബ്ദത്തിനും അവ്യയത്തിനും ഉദാഹരണമാക്കാവുന്ന ഓരോ താളുകൽ ഞാൻ കൊടുത്തിട്ടുണ്ട്. അവയെ മാനകമാക്കി ഒരോ ഫലകങ്ങൾ സൃഷ്ടിക്കാമോ? --ഡോ.ദിനേഷ് വെള്ളക്കാട്ട് (സംവാദം) 15:55, 21 സെപ്റ്റംബർ 2012 (UTC)
- മൂന്നിടത്തും അശ്വൗ ശരിയാക്കിയിട്ടുണ്ട്. അങ്ങനെത്തന്നെയല്ലേ ഉദ്ദേശിച്ചത് എന്നു പറയുക.
- വിക്കിയിൽ സംയോജിപ്പിച്ചിട്ടുള്ള എഴുത്തുപകരണം തന്നെയാണ് എഴുതാനുപയോഗിക്കുന്നതെന്നും അതിലെ ലിപിമാറ്റരീതി ഉപയോഗിച്ചാണ് എഴുതുന്നതെന്നും കരുതുന്നു. അങ്ങനെയെങ്കിൽ സ്വരം ടൈപ്പ് ചെയ്ത് ഒരു \ അടിച്ചാൽ അതിന്റെ ചിഹ്നരൂപം മാത്രം കിട്ടും അതായത് au\ എന്നടിച്ചാൽ ൗ എന്നുകിട്ടും. അതുപോലെത്തന്നെ മറ്റു ചിഹ്നങ്ങളും. --Vssun (സംവാദം) 17:10, 21 സെപ്റ്റംബർ 2012 (UTC)
അനുബന്ധം
[തിരുത്തുക]മലയാളം വിക്കിയിൽ അനുബന്ധം എന്ന സങ്കല്പമുണ്ടോ. ഇംഗ്ലീഷ് വിക്കിയിൽ (http://en.wiktionary.org/wiki/Appendix:Sanskrit_abbreviations#431) എന്ന താൽ കണ്ടപ്പോൾ ഉണ്ടായ സംശയമാണ്.--ഡോ.ദിനേഷ് വെള്ളക്കാട്ട് (സംവാദം) 17:27, 22 സെപ്റ്റംബർ 2012 (UTC)
- ഇത്തരത്തിലുള്ള ചുരുക്കെഴുത്തുകൾ നമ്മൾ ഉപയോഗിക്കുന്നുണ്ടോ? ഇത്തരം പട്ടികകൾക്കുള്ള മറ്റാവശ്യങ്ങളെന്തെങ്കിലുമുണ്ടോ? ഉണ്ടെങ്കിൽ ഈ ആവശ്യത്തിനായി ഒരു മേഖല (namespace) സൃഷ്ടിക്കാൻ അപേക്ഷിക്കാം. --Vssun (സംവാദം) 02:44, 26 സെപ്റ്റംബർ 2012 (UTC)
പുരുഷൻ തന്നെക്കാൾ താഴ്ന്ന ജാതിയിൽ നിന്ന് വിവാഹം കഴിക്കുക എന്നതല്ലേ ഈ വാക്കിന്റെ പ്രസിദ്ധാർത്ഥം? ബിനു (സംവാദം) 07:08, 22 സെപ്റ്റംബർ 2012 (UTC)
- ശരിയാണ്. പക്ഷേ കേരളത്തിലെ സംബന്ധവും പാശ്ചാത്യരീതിയും തമ്മിൽ നല്ല അന്തരമുണ്ട്.--ഡോ.ദിനേഷ് വെള്ളക്കാട്ട് (സംവാദം) 16:36, 22 സെപ്റ്റംബർ 2012 (UTC)
പകർപ്പവകാശപ്രശ്നം
[തിരുത്തുക]നമസ്കാരം,
കീഴെ കൊടുത്തിരിക്കുന്ന രണ്ട് ചിത്രങ്ങൾക്ക് താങ്കൾ പകർപ്പവകാശ അനുമതി നൽകിയിട്ടില്ല. താൾ തിരുത്തി അനുമതി ഫലകവും {{വിവരങ്ങൾ}} ഫലകവും ചേർക്കാൻ അപേക്ഷ.
--[[ഉപയോക്താവ്:Sreejithk2000|ശ്രീജിത്ത് കെ]] <sup>([[ഉപയോക്താവിന്റെ സംവാദം:Sreejithk2000|സംവാദം]])</sup> (സംവാദം) 06:21, 15 നവംബർ 2012 (UTC)
വേദബന്ധു ശർമ്മ
[തിരുത്തുക]പ്രസ്തുതലേഖനം വിക്കിപീഡിയയിലേക്ക് നീക്കിയിട്ടുണ്ട്. --Vssun (സംവാദം) 03:39, 19 നവംബർ 2012 (UTC)
പകർപ്പവകാശം
[തിരുത്തുക]മുകളിൽ ശ്രീജിത്ത് ചൂണ്ടിക്കാട്ടിയിരിക്കുന്ന നന്ത്യാർവട്ടത്തിന്റെ ഇലയുടെയും കാപ്പിച്ചെടിയുടെയും പടങ്ങൾ താങ്കൾ തന്നെ എടുത്തതാണെന്ന് വിശ്വസിക്കുന്നു. ആണെങ്കിൽ ആ താളുകൾ തിരുത്തി {{self|cc-by-sa-3.0}} എന്ന അനുമതിഫലകം ചേർക്കാൻ അഭ്യർത്ഥിക്കുന്നു. അല്ലാത്തപക്ഷം അവ നീക്കം ചെയ്യേണ്ടിവരും. --Vssun (സംവാദം) 01:52, 14 ഡിസംബർ 2012 (UTC)
- വൃത്തിയാക്കി വിക്കി സാമാന്യത്തിൽ കൊടുത്തു അതൊകൊണ്ട അവ നീക്കം ചെയ്യാം--ഡോ.ദിനേഷ് വെള്ളക്കാട്ട് (സംവാദം) 17:22, 14 ഡിസംബർ 2012 (UTC)
- നന്ദി. വേണ്ടത് ചെയ്തു. --Vssun (സംവാദം) 17:58, 14 ഡിസംബർ 2012 (UTC)
അന്വേഷണത്തിനു നന്ദി
[തിരുത്തുക]കാണാറുണ്ടു്. അകലെനിന്നാണെങ്കിലും, വെയിലലിഞ്ഞു പുഴയായൊഴുകുന്ന അണക്കെട്ടുകൾ നോക്കിക്കൗതുകം കൂറാറുണ്ടു്. :)
ഉള്ള സമയത്തു് അവദൂതനായി കാണുന്നിടമൊക്കെ വെറുതെ ചുറ്റിത്തിരിയുകയാണു് ഞാൻ. ഒന്നും മുഴുമിക്കാനാവുമെന്നു തോന്നുന്നില്ല. പറ്റുന്നിടത്തൊക്കെ ചെറിയ തിരി കൊളുത്തി പഞ്ഞിക്കെട്ടുപോലെ കിടക്കുന്ന അറിവിൻ പെരുമലകൾക്കു തീയിടാൻ നടക്കുന്ന ഒരു ചെറിയ കുട്ടി എന്നേ വിചാരിക്കുന്നുള്ളൂ.
സംസ്കൃതവും മലയാളവും തമിളും തെലുങ്കും കന്നടയും കൊങ്കണിയും മറ്റെല്ലാ ഭാഷകളും പരസ്പരം കോർത്തുകൊരുക്കുന്ന ഒരു നാൾ വരണമെന്നാശയുണ്ടു്. പക്ഷേ, ഓരോന്നും ഓരോ കടൽ പോലെ അത്രതന്നെ വിസ്തൃതമാണു്. അതുകൊണ്ടു് എങ്ങനെ തുടങ്ങണം എന്നിനിയും നിശ്ചയം പോരാ. ചിലതൊക്കെ ആലോചിക്കുന്നുണ്ടു്. സഹായം വേണ്ടിവരും. അതിനിടയ്ക്കു് എന്തെങ്കിലും സഹായം എന്നെക്കൊണ്ടുചെയ്യാൻ പറ്റുമെങ്കിൽ, തീർച്ചയായും സൂചിപ്പിക്കൂ. ഞാൻ എത്താം.
സുമനയും മറ്റുമായി ഇനിയും കുറേക്കൂടി വിചാരങ്ങൾ പങ്കുവെക്കാനുണ്ടു്. അതിനുമുമ്പും പിൻപും എന്റേതായ ഗൃഹപാഠങ്ങളും ബാക്കിയുണ്ടു്. തക്ക സമയമാവുമ്പോൾ നമുക്കെല്ലാമൊരുമിച്ച് അണി ചേരാമെന്നു പ്രതീക്ഷിക്കുന്നു. :)
നന്ദി! ViswaPrabha (വിശ്വപ്രഭ) (സംവാദം) 19:21, 16 ജനുവരി 2013 (UTC) സമാനസംസ്കാരം തന്നെ. ഉത്തരവാദിത്തം ഇല്ലാതെ അവിടെയും ഇവിടെയും പോയി ഓരൊന്നു കടിക്കുന്ന ആടിനെ പ്പോലെ ഒരിക്കൽ കടിച്ചത് പിന്നെ കണ്ടില്ലെന്നുതന്നെ വരാം. . വലിയ കർതൃത്വബോധവുമില്ലാതെ- വിക്കിയിൽ അങ്ങനെയേപറ്റൂ അല്ലെ.ഏതായാലും ആ ഒരുതരം ജീവിതം ആണ് എന്റേത് ഏതായാലും സുമന അവരെ സഹായിക്കാൻ സംസ്കൃതം വിക്കി ശബ്ദകോസത്തിലെ അനുഭവം പങ്കുവക്കാൻ അങ്ങോട്ട് ക്ഷണിച്ചിട്ടുണ്ട്. അടുത്ത് പോകണമെന്നു കരുതുന്നു. സാങ്കേതികമായി(ഫലകങ്ങൾ, വിഭാഗങ്ങൾ, ബൊട്ടുകൽ, പോലുള്ള്വ തയ്യാറാക്കൽ)ഒക്കെ ഭവാന്റെ സഹായം പ്രതീക്ഷിക്കുന്നു. അപ്പൊ വീണ്ടും കാണാം.--പകലോൻ ജലാരണ്യ (സംവാദം) 02:32, 17 ജനുവരി 2013 (UTC)
അന്തർവിക്കി
[തിരുത്തുക]ചില താളുകളിൽ നിരവധി ഭാഷാവിക്കികളിലേക്ക് അന്തർവിക്കി കണ്ണി ചേർക്കുന്നതായി കാണുന്നു. ഉദാഹരണം കാണുക. അതാതു വിക്കികളിൽ ആ താൾ ഉണ്ടെങ്കിൽ മാത്രം അന്തർവിക്കി ചേർക്കുന്നതല്ലേ നല്ലത്? --Vssun (സംവാദം) 02:29, 29 ജൂലൈ 2013 (UTC)
വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം
[തിരുത്തുക]If you are not able to read the below message, please click here for the English version
നമസ്കാരം! Dvellakat
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു. പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു. 2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 16:26, 26 നവംബർ 2013 (UTC)
താങ്കൾ അപിരഞ്ചി എന്ന താളും നിർവചനത്തിന്റെ അവലംബവും ചേർത്തെങ്കിലും പ്രസ്തുത വാക്കിന്റെ നിർവചനം ചേർക്കാൻ വിട്ടുപോയിരിക്കാം എന്ന് അനുമാനിക്കുന്നു. ദയവായി ഒന്നു നോക്കുമല്ലോ.. --Jacob.jose (സംവാദം) 05:44, 17 ഓഗസ്റ്റ് 2014 (UTC)
- സന്ദർഭത്തിലെ പ്രയോഗത്തിൽ നിന്നും കൃത്യമായ ഒരർഥം ലഭിച്ചില്ല. പക്ഷെ ഏതൊ പ്രാദേശിക, സാമൂഹിക ഉപയോഗമാണെന്ന ധാരണയിലാണ് അത് ചേർത്തത്. ബുദ്ധിമുട്ടുള്ളതാണെങ്കിൽ നിർവ്വചനം ആവശ്യമുള്ളവ എന്ന ലിസ്റ്റിലേക്ക് മാറ്റാം--പകലോൻ ജലാരണ്യ (സംവാദം) 10:39, 17 ഓഗസ്റ്റ് 2014 (UTC)
- നന്ദി, ആവശ്യമുള്ള നിർവചനങ്ങളിലേയ്ക്ക് മാറ്റി. --Jacob.jose (സംവാദം) 19:24, 17 ഓഗസ്റ്റ് 2014 (UTC)