ഉപയോക്താവിന്റെ സംവാദം:Vssun

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

നമസ്‌കാരം Vssun!,


വിക്കിഘണ്ടുവിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു.

വിക്കിനിഘണ്ടുവിൽ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ‍ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ‍ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. ഒരു നല്ല വിക്കിനിഘണ്ടു അനുഭവം ആശംസിക്കുന്നു. -- സാദിക്ക് ഖാലിദ് 19:03, 1 ഒക്ടോബർ 2007 (UTC)[]

Wanted Definitions[തിരുത്തുക]

സുനിൽ, ദയവായി വിക്കിനിഘണ്ടു:നിർ‌വചനങ്ങൾക്കുള്ള അഭ്യർത്ഥന എന്ന താൾ ഉപയോഗിക്കുക. --Jacob.jose(talk) 14:39, 8 സെപ്റ്റംബർ 2009 (UTC)[]

Invite to WikiConference India 2011[തിരുത്തുക]

WCI banner.png

Hi Vssun,

The First WikiConference India is being organized in Mumbai and will take place on 18-20 November 2011.
You can see our Official website, the Facebook event and our Scholarship form.(last date for submission is 15 August 2011)

But the activities start now with the 100 day long WikiOutreach.

Call for participation is now open, please submit your entries here. (last date for submission is 30 August 2011)

As you are part of Wikimedia India community we invite you to be there for conference and share your experience. Thank you for your contributions.

We look forward to see you at Mumbai on 18-20 November 2011

കുഞ്ഞുണ്ണിമാഷ്[തിരുത്തുക]

2009-ൽ അറിയാതെ ഉണ്ടാകിയതാണ് ആ പേജ്. നീക്കം ചെയ്തുകൊള്ളുക. Aravind V R 08:40, 18 ഫെബ്രുവരി 2012 (UTC)[]

അനുഗൻ‍[തിരുത്തുക]

ദയവായി സംവാദം:അനുഗൻ‍ കാണുക --Jacob.jose (സംവാദം) 23:27, 25 മാർച്ച് 2012 (UTC)[]

നന്ദി. താൾ നീക്കി. --Jacob.jose (സംവാദം) 03:42, 26 മാർച്ച് 2012 (UTC)[]

അവിടെ കാണുക:[തിരുത്തുക]

ViswaPrabha (വിശ്വപ്രഭ) (സംവാദം) 06:20, 28 മാർച്ച് 2012 (UTC)[]

കാര്യനിർവാഹകൻ[തിരുത്തുക]

സുനിൽ, ഇന്നുമുതൽ വിക്കിനിഘണ്ടുവിൽ കാര്യനിർവാഹകനാണ്. അഭിനന്ദനങ്ങൾ. കൂടാതെ ഈ ചുമതല ഏറ്റെടുക്കുന്നതിൽ ഏറെ നന്ദിയും ! --Jacob.jose (സംവാദം) 20:18, 7 ഏപ്രിൽ 2012 (UTC)[]

നന്ദി ജേക്കബ്. --Vssun (സംവാദം) 02:47, 8 ഏപ്രിൽ 2012 (UTC)[]

ബോട്ട് ഫ്ലാഗ്[തിരുത്തുക]

ഇതു കാണുക --Jacob.jose (സംവാദം) 05:20, 11 ഏപ്രിൽ 2012 (UTC)[]

ഇജ്ജ് ലെ സപ്തമി[തിരുത്തുക]

എനിക്കും അറിയില്ല. :( --ജുനൈദ് | Junaid (സംവാദം) 03:06, 23 ഏപ്രിൽ 2012 (UTC)[]

linking[തിരുത്തുക]

ജുനൈദും സുനിലും അറിയട്ടെ എന്ന് നിലക്കാൺ ഇവിറ്റെ കുറിക്കുന്നത്. രണ്ട് സംശയങ്ങൺ 1. മറ്റു ഭാഷകളിലേക്കു ലിങ്ക് കൊടുക്കുന്ന യന്ത്രം ഉണ്ടോ?. പ്രവർത്തനം ഏങ്ങനെ? 2. ഒരു ഭാഷയിൽ അപ്ലോഡ് ചെയ്ത ഫൊട്ടൊ മറ്റൊരു ഭാഷയിലേക്കു ലഭിക്കുമോ? സംസ്കൃതം പൊലുള്ള ഭാഷകളിലെക്ക് ഉപയോഗിക്കാനാണ്.--ഡോ.ദിനേഷ് വെള്ളക്കാട്ട് (സംവാദം) 08:59, 5 മേയ് 2012 (UTC)[]

വർഗ്ഗത്തിന്റെ സംവാദം:കൃത്യാർത്ഥം സംബന്ധിച്ച സംവാദങ്ങൾ‎[തിരുത്തുക]

അഭിപ്രായം ദയവായി ശ്രദ്ധിക്കുക. ViswaPrabha (വിശ്വപ്രഭ) (സംവാദം) 06:34, 7 മേയ് 2012 (UTC)[]

വ്‌വ്[തിരുത്തുക]

പല വാക്കുകളിലും "വ്‌വ്" കടന്നുകൂടിയിരിക്കുന്നു. ഉദാ:കപിത്ഥകം. ശ്രദ്ധിച്ചുകാണുമോ?--തച്ചന്റെ മകൻ 07:32, 19 മേയ് 2012 (UTC)

അവ്യയം![തിരുത്തുക]

ക്രിയാവിശേഷണങ്ങൾ എന്ന വർഗത്തിൽ പെടുത്തുന്നതാവും കൂടുതൽ ഉചിതം, അതേ പെട്ടെന്ന് തന്നെ ബിനു (സംവാദം) 09:44, 17 ജൂലൈ 2012 (UTC)[]

വിഭക്തി ,ലിംഗം,വചനം തുടങ്ങിയവയാൽ രൂപഭേദം വരാത്ത പദമാണ് അവ്യയം.മലയാളത്തിൽ നാമങ്ങൾക്കും ക്രിയകൾക്കും മാത്രമേ രൂപഭേദമുള്ളൂ എന്നതു കൊണ്ട് മറ്റുള്ളവയെ എല്ലാം അവ്യയങ്ങൾ എന്നു വിളിക്കാവുന്നതാണ്. കേരളപാണിനി ആ സംജ്ഞയ്ക്കു കൽപ്പിക്കുന്ന അർത്ഥത്തിന് ചെറിയ വ്യത്യാസമുണ്ട്.

ബിനു (സംവാദം) 10:00, 20 ജൂലൈ 2012 (UTC)[]

എഴുതാം, സാവകാശം കിട്ടട്ടെ. ബിനു (സംവാദം) 10:12, 20 ജൂലൈ 2012 (UTC)[]

അവ്യയങ്ങൾ കൂട്ടിക്കുഴയ്ക്കണോ ,കൂടാതെ കഴിക്കണോ[തിരുത്തുക]

അല്ല സുനിലേ നമുക്ക് ഈ അവ്യയങ്ങൾ എന്ന വർഗം കൂടിയേ കഴിയൂ എന്നുണ്ടോ? പ്രശ്നം ഇതാണ്,ഒരു പദം അവ്യയമാണോ എന്ന ചോദ്യത്തെ ആരുടെ ദൃഷ്ടിയിൽ എന്ന മറുചോദ്യവുമായാകും ഭാഷാധ്യാപകർ നേരിടുന്നത്.കേരള പാണിനിയുടെ നോട്ടത്തിൽ,എന്ന,എങ്കിൽ,തന്നെ എന്നിവയെപ്പോലെയുള്ള ദ്യോതകങ്ങൾ മാത്രമാണ് അവ്യയങ്ങൾ. ഇ.വി.എൻ.നമ്പൂതിരിയെപ്പോലെയുള്ള ആധുനിക പണ്ഡിതർക്ക് ഇവ കൂടാതെ മിക്കവാറും വിശേഷണങ്ങളും അവ്യയങ്ങളാണ്. ഇങ്ങനെയൊരു വർഗീകരണം തന്നെ അസംഗതമെന്ന് വേറൊരുകൂട്ടർ.

ബിനു (സംവാദം) 06:52, 23 ജൂലൈ 2012 (UTC)[]

മലയാളം വിക്കിപീഡിയ ഫലകത്തിലും വിശേഷണങ്ങളെ അവ്യയങ്ങളുമായി ബന്ധപ്പെടുത്തിയിട്ടില്ല. നമുക്കും അത്തരത്തിൽ പിന്തുടർന്നാൽ മതിയെങ്കിൽ അവ്യയങ്ങളെ ഒഴിവാക്കാം. വിശേഷണങ്ങളെ വിശേഷണങ്ങൾ മാത്രമായി നിർത്താം. ലളിതമായ രീതിയേതാണെന്ന് പറയുകയാണെങ്കിൽ അത് പിന്തുടരാം. --Vssun (സംവാദം) 08:15, 23 ജൂലൈ 2012 (UTC)[]

എന്റെ അഭിപ്രായത്തിൽ അവ്യയം എന്ന വർഗം ഒഴിവാക്കപ്പെടുന്നതാവും നന്നായിരിക്കുക. ബിനു (സംവാദം) 08:18, 23 ജൂലൈ 2012 (UTC)[]

അവ്യയങ്ങളെ വിശേഷണത്തിൽ നിന്ന് വേർപെടുത്തിയിട്ടുണ്ട്. --Vssun (സംവാദം) 08:22, 23 ജൂലൈ 2012 (UTC)[]

സതീർത്ഥ്യന്[തിരുത്തുക]

സതീർത്ഥ്യനോ സതീർഥ്യനോ ഏതാണ് കൂടതൽ സ്വീകാര്യമായ വിക്കിരൂപം.

ബിനു (സംവാദം) 08:12, 25 ജൂലൈ 2012 (UTC)[]

vindicated[തിരുത്തുക]

vindicated-adjectivial participle-അല്ലേ,അതെങ്ങനെയാണ് മുൻ വിനയെച്ചമാകുന്നത്

ബിനു (സംവാദം) 09:32, 25 ജൂലൈ 2012 (UTC)[]

ഫലകമാണ് അതു തിരുത്തുന്നതെങ്ങനെ? ബിനു (സംവാദം) 05:27, 26 ജൂലൈ 2012 (UTC)[]

നിർവചനങ്ങൾക്കുള്ള അഭ്യർത്ഥന[തിരുത്തുക]

നിർവചനങ്ങൾക്കുള്ള അഭ്യർത്ഥനയിൽ ഒരഭിപ്രായം ഇട്ടിരുന്നു. പ്രതികരണമോ പ്രവർത്തനമോ കണ്ടില്ല. ഓരോ പദവും എവിടെ കണ്ടതാണെന്നറിയുന്നത് നിർവചിക്കുന്നതിനും അഭിപ്രായം പറയാനും എളുപ്പമാക്കും. ഭാഷയിലും സാഹിത്യത്തിലും നിഷ്ണാതരായവരുടെ സഹായം അഭ്യർത്ഥിക്കണമെങ്കിലും എവിടുത്തെ പ്രയോഗമാണെന്നത് ആവശ്യമാണ്--ഡോ.ദിനേഷ് വെള്ളക്കാട്ട് (സംവാദം) 05:39, 16 സെപ്റ്റംബർ 2012 (UTC)[]

പന്ഥാവ്[തിരുത്തുക]

പഥം വഴിതെറ്റി അർഥത്തിനൊപ്പമാണല്ലോ നടക്കുന്നത്. മുകളിൽ പദവിവരണത്തിനൊപ്പമല്ലേ വരേണ്ടത് ബിനു (സംവാദം) 11:43, 25 ഒക്ടോബർ 2012 (UTC)[]

വ്യക്തമായില്ല. പന്ഥാവ് എന്ന വാക്ക്, പഥം എന്നതിൽനിന്നാണോ വന്നത് എന്നാണോ ഉദ്ദേശിച്ചത്? --Vssun (സംവാദം) 04:48, 4 നവംബർ 2012 (UTC)[]

പഥം എന്നത് സ്വതന്ത്രപ്രയോഗാർഹമായ ശബ്ദമല്ല,പന്ഥാവിന്റെ സമസ്തപദത്തിലെ രൂപം മാത്രമാണ്. ബിനു (സംവാദം) 11:09, 4 നവംബർ 2012 (UTC)[]

താളിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഇങ്ങനെ മതിയോ എന്നു പറയുക. --Vssun (സംവാദം) 15:41, 4 നവംബർ 2012 (UTC)[]

ഒക്കെ ഓകെ

വിഭക്ത്യുപസർഗ്ഗം?[തിരുത്തുക]

വിഭക്ത്യുപസർഗ്ഗം-ഇത് മലയാളത്തിലെ ഒരു പദവിഭാഗമായി കണക്കാമോ?

ബിനു (സംവാദം) 05:18, 8 ഡിസംബർ 2012 (UTC)[]

അറിയില്ല. വ്യാകരണത്തിൽ അറിവുള്ളവർ ഇക്കാര്യത്തിൽ ഒരു മാനനീകരണം കൊണ്ടുവരാൻ ശ്രമിച്ചാൽ നന്നായിരുന്നു. അതായത്, ഏതൊക്കെ പദവിഭാഗങ്ങൾ മലയാളത്തിലാവാം എന്നതും ഇതിന് ഉപയോഗിക്കാവുന്ന ഫലകങ്ങളേതെല്ലാം എന്ന് പ്രതിപാദിക്കുന്ന ഒരു പദ്ധതിതാൾ അത്യാവശ്യമാണ്. --Vssun (സംവാദം) 05:34, 8 ഡിസംബർ 2012 (UTC)[]

भवति[തിരുത്തുക]

ഭവതി എന്ന സംസ്കൃതക്രിയ യുടെ താൾ ഒന്നു നന്നാക്കാമോ. ക്രിയയുടെ ലട്ടിലെ രൂപങ്ങൾ തരുന്ന ഫലകത്തിന് ചെറിയപ്രശ്നമുണ്ട്. ഇങ്ങനത്തെ സോഫ്റ്റ്വെയർ പ്രശ്നങ്ങളിൽ ഒരു പിടിപാടുമില്ല്ലാത്തതുകൊണ്ട് നിങ്ങളെആശ്രയിക്കുകയേ വഴിയുള്ളു. നോക്കാമോ?--ഡോ.ദിനേഷ് വെള്ളക്കാട്ട് (സംവാദം) 04:03, 15 ജനുവരി 2013 (UTC)[]

ഇംഗ്ലീഷിലോ മറ്റോ ഈ ഫലകം ഉപയോഗിച്ചിരിക്കുന്ന താളിന്റെ കണ്ണി തരാമോ? അതുപോലെയാക്കാൻ ശ്രമിക്കാം. --Vssun (സംവാദം) 05:27, 15 ജനുവരി 2013 (UTC)[]

ഇംഗ്ല്ലീഷിൽ നോക്കി. അവിടെ ക്രിയാരൂപങ്ങളുടെ conjugation കൊടുത്തുകാണാനില്ല. ഇത് അന്ന് സുനിൽ നാമരൂപങ്ങളുടെ തിൽനിന്ന് വിഭക്തികൾക്കുപകരം പ്രഥമപുരുഷൻ....... എന്നിവ മാറ്റി 7നെ മൂന്നാക്കി ഉണ്ടാക്കിതന്നതാണ് എന്നാണെന്റെ ഓർമ. ഫലകം:sa-decl-noun-ā എന്നത് ഉദാഹരണം ഫലകം:sa-conju-verb, ഫലകം:sa-conju--ക്രിയ-പര-ലട് എന്നിവയാണ് ഇതിനുവേണ്ടി ഉണ്ടാക്കിയിട്ടുള്ളത്--ഡോ.ദിനേഷ് വെള്ളക്കാട്ട് (സംവാദം) 06:09, 15 ജനുവരി 2013 (UTC)[]

ഒ.കെ. ക്രിയക്കുവേണ്ടി, अजा എന്ന താളിലുപയോഗിച്ചിരിക്കുന്നതുപോലെ ഫലകം:sa-decl-noun-ā തരത്തിലുള്ള ഫലകമാണ് വേണ്ടതല്ലേ. भवति എന്ന ക്രിയക്ക് വരുന്ന സിദ്ധരൂപങ്ങളെന്തൊക്കായായിരിക്കണം? അതു പറഞ്ഞാൽ, അങ്ങനെ വരാൻ പാകത്തിന് ഫലകം ഉണ്ടാക്കാം. --Vssun (സംവാദം) 17:00, 15 ജനുവരി 2013 (UTC)[]

ഫലകം:sa-conju-verb, ഫലകം:sa-conju--ക്രിയ-പര-ലട് എന്നീ രണ്ട് ഫലകങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. അതൊന്നു വൃത്തിയാക്കിതന്നാൽ മതി. भवति എന്ന താളിൽ അതു കൊടുത്തിട്ടും ഉണ്ട്., എന്തുകൊണ്ടെന്നറിയില്ല അത് പ്രവർത്തിക്കുന്നില്ല.

ശരിയാക്കിയിട്ടുണ്ട്. നോക്കുക. അഭിപ്രായം പറയുക. --Vssun (സംവാദം) 11:44, 16 ജനുവരി 2013 (UTC)\[]

വലിയ ഉപകാരം. എവിടെ ആണ് പ്രശ്നം എന്നറിയാതെ കഷ്ടപ്പെടുകയായിരുന്നു. പിന്നെ സംസ്കൃതം വിക്കിശബ്ദകോശത്തിൽ പ്രവർത്തിക്കാൻ ബംഗളൂരുവിൽ ഒരു സംഘം മുന്നോട്ടു വന്നിട്ടുണ്ട്. ഇതുവരെ ഉള്ള് അനുഭവം പങ്കുവക്കാനും അവർക്ക് നയരൂപീകരണത്തിനും ഒക്കെ ആയി എന്നെ വിളിച്ചിട്ടുണ്ട്. ഇനി അത് പുരോഗമിക്കും എന്നു പ്രതീക്ഷിക്കുന്നു--പകലോൻ ജലാരണ്യ (സംവാദം) 16:03, 16 ജനുവരി 2013 (UTC)[]

  1. ഫലകത്തിലെ പ്രശ്നം മനസിലായെന്ന് കരുതുന്നു.
  2. സംസ്കൃതം ശബ്ദകോശത്തിന് ആശംസകൾ. --Vssun (സംവാദം) 17:05, 16 ജനുവരി 2013 (UTC)[]

വീണ്ടും സംസ്കൃതം വിക്കി[തിരുത്തുക]

ബുദ്ധിമുട്ടിക്കുകയാണ്. മലയാളത്തിൽ തന്നെ ഒരുപാടു പണിയുള്ളപ്പൊ മറ്റൊരു വിക്കിക്കുവേണ്ടി വിഷമമാണെങ്കിൽ തുറന്നുപറയണം. കാര്യത്തിലേക്കുകടക്കട്ടെ.

  1. അവിടെ - फलकम्:व्यञ्जनान्तम्-नामम् फलकम्:अकारान्त नपुंसकम्-नामम् പോലെ ചില ഫലകങ്ങളിൽ പോകുമ്പോൾ "This template needs documentation and categorisation. Please create the documentation page." എന്നൊരു അറിയിപ്പു വരുന്നു. എന്താണീ ഡോക്യുമെന്റേഷൻ പേജ്. അതെങ്ങനെ സൃഷ്ടിക്കാം.
  2. ഈ എഴുതുന്നതിനിടയിലെ സംശയം. സംസ്കൃതം വിക്കിയിലേക്ക് നേരിട്ട് ലിങ്ക് കൊടുക്കാനാകുമോ? വിഷമിപ്പിക്കുന്നതിൽ ക്ഷമിക്കുക. ഇന്ന് ബാംഗളൂരുവിലേക്ക് പോവുകയാണ്. അവർ സജീവമായാൽ സാങ്കേതികമായി ഒരുപാടു സഹായം വീണ്ടും വേണ്ടിവരും
  3. സംസ്കൃതം വിക്കിയിൽ वर्गः-उदाहरणम् എന്ന രീതിയിലാണ് വർഗ്ഗം ഉണ്ടാക്കേണ്ടതെന്നു എഴുതിക്കണ്ടു. മനസ്സിലായില്ല पचति എന്നതാളിൽ क्रिया, भक्ष्यसम्भन्धी എന്നീ വർഗ്ഗം ചേർത്ത് കാണിക്കാമോ.
ആ താളിൽ (पचति) അങ്ങുതന്ന ഉപകരണമുപയോഗിച്ച് ലട്, ലങ് രൂപങ്ങൾ വിജയകരമായി സൃഷ്ടിച്ചു. അങ്ങയോടുള്ള കടപ്പാട് അറിയിക്കട്ടെ. --പകലോൻ ജലാരണ്യ (സംവാദം) 05:45, 23 ജനുവരി 2013 (UTC)[]
ഉള്ള സമയം വിഭജിച്ച്, നിലവിൽ മൂന്നുവിക്കികളിൽ സജീവമായി പ്രവർത്തിക്കുകയും മറ്റുചിലവയിൽ എത്തിനോക്കുകയും ചെയ്യുന്നുണ്ട്. സാങ്കേതികകാര്യങ്ങൾക്കായി, സംസ്കൃതത്തിൽ ഇടപെടുന്നതിൽ സന്തോഷമേയുള്ളൂ. --Vssun (സംവാദം) 07:22, 23 ജനുവരി 2013 (UTC)[]

ഇനി മുകളിലെ ചോദ്യങ്ങൾക്ക് ഉത്തരം പറയാം

  1. ഡോക്യുമെന്റേഷൻ പേജ് എന്നത് ഫലകങ്ങൾ എങ്ങനെ ഉപയോഗിക്കണം എന്നതിനെക്കുറിച്ച് വിവരങ്ങൾ എഴുതിവക്കാനുള്ള സഹായത്താളാണ്. നമ്മളുണ്ടാക്കിയ ഫലകം എങ്ങനെ ഉപയോഗിക്കാം, ഉപയോഗിക്കുന്നതിന്റെ ഉദാഹരണങ്ങൾ തുടങ്ങിയവ അവിടെ നൽകാം. Please create the documentation page എന്നയിടത്ത് ഞെക്കി ഡോക്യുമെന്റേഷൻ താൾ ഉണ്ടാക്കാം. അതിൽ വിവരങ്ങൾ ചേർക്കുമ്പോൾ അത് ഫലകത്തിന്റെ താളിൽത്തന്നെ കാണിക്കും.
  2. സംസ്കൃതം വിക്കിയിലേക്ക് ഇവിടെനിന്നും കണ്ണി ചേർക്കാൻ [[sa:താളിന്റെ പേര്]] എന്ന രീതിയിൽ നൽകുക. അടുത്ത വരിയിൽ ഞാനിത് പ്രയോഗിച്ചിട്ടുണ്ട്.
  3. sa:पचति എന്ന താളിൽ വർഗ്ഗങ്ങൾ ചേർത്തിട്ടുണ്ട്. നമ്മൾ മലയാളത്തിൽ വർഗ്ഗം എന്നതിനു ശേഷം ഭിത്തിക (:) ഉപയോഗിച്ച് വേർപെടുത്തിയാണല്ലോ വർഗ്ഗത്തിന്റെ പേര് ചേർക്കുന്നത്. അതുപോലെ [[वर्गः:ഉദാഹരണം]] എന്ന രീതിയിൽ വർഗ്ഗം ചേർക്കുക.

--Vssun (സംവാദം) 03:18, 24 ജനുവരി 2013 (UTC)[]

നീക്കം ചെയ്ത താളുകൾ[തിരുത്തുക]

ഞാൻ നീക്കം ചെയ്ത താളുകൾ ഒന്നു നോക്കണേ.. അതെങ്ങനെ വന്നു എന്നു മനസ്സിലാക്കി തിരുത്തിയാൽ നന്നായിരുന്നു. --Jacob.jose (സംവാദം) 00:20, 19 ജനുവരി 2013 (UTC)[]

ഡ്രാഗൺബോട്ട് ഓവർറൈറ്റ് ചെയ്ത താളുകളായിരിക്കുമല്ലോ? അത് നോക്കാം. --Vssun (സംവാദം) 01:16, 19 ജനുവരി 2013 (UTC)[]

uncategorized entry-pages[തിരുത്തുക]

Hi Vssun
Why are the entries created by your Bot uncategorized.The pages should be categorized.-thx--George Animal (സംവാദം) 20:23, 23 ജനുവരി 2013 (UTC)[]
The pages are categorized and the categories are hidden. --Vssun (സംവാദം) 02:59, 24 ജനുവരി 2013 (UTC)[]

Templates for Kurdish entries[തിരുത്തുക]

Hi best Vssun
I am going to create Kurdish entries here but the templates for Kurdish don't exist.Could you create them.Thanks and best regards--George Animal (സംവാദം) 19:55, 24 ജനുവരി 2013 (UTC)[]
Do you have malayalam definitions for kurdish? Or is it taken from interwiki entries? --Vssun (സംവാദം) 02:50, 25 ജനുവരി 2013 (UTC)[]

സംസ്കൃതഫലകം[തിരുത്തുക]

കുറേകാലമായി ബന്ധമില്ലാതെ. ഇപ്പൊ ഒരു പണിതരട്ടെ. ഞാൻ സംസ്കൃതം വിക്ഷ്ണറിയിൽ फलकम्:व्यञ्जनान्तम्-नामम् എന്നൊരു ഫലകം ഉണ്ടാക്കി അത് sa:मरुत् എന്ന പദത്തിൽ പ്രയോഗിക്കയും ചെയ്തു മരുത് എന്നതിൽ ചെറിയ രണ്ടു തിരുത്തൽ മാത്രമേ വേണ്ടൂ. ഷഷ്ഠിബഹു ആയി മരുതാം എന്നും സപ്തമി ഏക- മരുതി എന്നും.പ്രത്യേകലിപികളുടെ പ്രയോഗം അറിയാത്തതിനാൽ അത് ഫലകത്തിൽ പ്രയോഗിക്കാൻ കഴിയുന്നില്ല. സഹായിക്കാമോ. --പകലോൻ ജലാരണ്യ (സംവാദം) 20:01, 13 ഓഗസ്റ്റ് 2013 (UTC)[]

തീർച്ചയായും. ഫലകത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. sa:मरुत् കാണുക. ശരിയാണോ എന്നു പറയുക. --Vssun (സംവാദം) 02:28, 14 ഓഗസ്റ്റ് 2013 (UTC)[]
സന്തോഷം. ഒരു ചെറിയ തിരുത്ത് പറയട്ടെ! मरुती എന്ന് ദീർഘം വേണ്ട मरुति എന്നു ഹ്രസ്വം മതി.--പകലോൻ ജലാരണ്യ (സംവാദം) 23:54, 25 ഓഗസ്റ്റ് 2013 (UTC)[]
ശരിയാക്കി. --Vssun (സംവാദം) 22:58, 26 ഓഗസ്റ്റ് 2013 (UTC)[]

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version

Wikisangamolsavam-logo-2013.png

നമസ്കാരം! Vssun

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 17:15, 26 നവംബർ 2013 (UTC)[]