സഹായം:ഐ.ആർ.സി.

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം വിക്കിനിഘണ്ടുവിലോ വിക്കിപീഡിയയിലോ വിക്കിമീഡിയയുടെ മറ്റു മലയാളം പ്രസ്ഥാനങ്ങളിലോ പ്രവർത്തിക്കുന്ന ഉപയോക്താക്കളുമായി ഇന്റർനെറ്റ് റിലേ ചാറ്റ് (ഐ.ആർ.സി.) ഉപയോഗിച്ച് തത്സമയസംവാദത്തിനുള്ള വേദിയാണിത്. ഈ സംവിധാനം ഉപയോഗപ്പെടുത്താൻ ഏതെങ്കിലും ഐ.ആർ.സി. ക്ലയന്റ് ഉപയോഗിക്കേണ്ടിവരും. നിങ്ങളുടെ കമ്പ്യൂട്ടറിൽ ഏതെങ്കിലും ഐ.ആർ.സി. ക്ലൈന്റ് സോഫ്റ്റ്വെയർ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ, മലയാളം വിക്കിപീഡിയ ഉപയോക്താക്കളുടെ ഐ.ആർ.സി. ചാനലിലെത്താൻ ഇവിടെ ഞെക്കുക. ചാനലിലെത്തിയ ശേഷം ഒരരികിൽ അപ്പോൾ‍ നിലവിലുള്ള ഉപഭോക്താക്കളുടെ പേരുകൾ (ചെല്ലപ്പേർ) കാണാം. അവരോട് പൊതുവായ സം‌വാദത്തിൽ ഏർപ്പെടുകയോ, പേരിൽ ഡബിൾക്ലിക്ക് (ഇരട്ടഞെക്ക്) ചെയ്ത് സ്വകാര്യ സംഭാഷണത്തിൽ ഏർപ്പെടുകയോ ചെയ്യാം.

വിവിധ ബ്രൗസറുകൾക്കുള്ള ഐ.ആർ.സി. ക്ലൈന്റ് സോഫ്റ്റ്വെയറുകൾ

  • ഓപറ (ഓപ്പറയിൽ പ്ലഗ് ഇൻ ആവശ്യമില്ല. ലിങ്കിൽ ഞെക്കിയാൽ തനിയെ പുതിയ പേജ് തുറന്നു വരും, അതിൽ ചെല്ലപ്പേർ കയറ്റി സം‌വാദം ആരംഭിക്കാം)
  • മോസില്ല ഫയർഫോക്സ് - ചാറ്റ്സില്ല

മറ്റ് ഐ.ആർ.സി. ക്ലയന്റ് സോഫ്റ്റ്വെയറുകൾ

  • എം.ഐ.ആർ.സി (ഇന്റർനെറ്റ് എക്സ്പ്ലോററിനൊപ്പം പ്രവർത്തിക്കും)

ഈ ഇനം അപൂർണ്ണമാണ്. ശരിയായ നിർവചനം നൽകിയോ നിലവിലുള്ളവയോടൊപ്പം കൂടുതൽ നിർവചനങ്ങൾ ചേർത്തോ ആവശ്യമായ ശബ്ദം, ചിത്രങ്ങൾ എന്നിവ നൽകിയോ ഇതു പൂർത്തിയാക്കുവാൻ വിക്കിനിഘണ്ടുവിനെ താങ്കൾക്ക് സഹായിക്കാവുന്നതാണ്.


"https://ml.wiktionary.org/w/index.php?title=സഹായം:ഐ.ആർ.സി.&oldid=196822" എന്ന താളിൽനിന്ന് ശേഖരിച്ചത്