ചക്രം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ഉച്ചാരണം[തിരുത്തുക]

നാമം[തിരുത്തുക]

ചക്രം

പദോൽപ്പത്തി: (സംസ്കൃതം)
  1. (വണ്ടിയുടെയോ രഥത്തിന്റെയോ) ഉരുൾ, വൃത്താകൃതിയിൽ ഉള്ളതും ഒരു അച്ചുതണ്ടിൽ കറങ്ങുന്നതുമായ യന്ത്രഭാഗം;
  2. കുലാലചക്രം;
  3. അരയ്ക്കുന്നതിനുള്ള യന്ത്രം, പൊടിക്കുന്നതിനുള്ള കല്ല്, തിരികല്ല്;
  4. വെള്ളം തിരിക്കുന്നതിനുള്ള ഒരു ഉപകരണം (ഇലകളിൽ ചവിട്ടിക്കറക്കി വെള്ളം ആവശ്യമുള്ളിടത്തേയ്ക്ക് ഒഴുക്കിവിടാൻ ഉപയോഗിക്കുന്നു.);
  5. ചക്ക്;
  6. വൃത്താകൃതിയിലുള്ള ഒരു ആയുധം;
  7. വൃത്തരേഖ;
  8. വൃത്താകൃതിയിലുള്ള യന്ത്രം;
  9. (ജ്യോതിഷം) രാശിചക്രം;
  10. (ജ്യോതിഷം) ചക്രയോഗം;
  11. സംവത്സരചക്രം, ഋതുചക്രം;
  12. കാലചക്രം;
  13. ഒരു കാലയളവ്; ജനനമരണമാകുന്ന സംസാരചക്രം; ജനനം; രാജയോഗപ്രകാരം ശരീരത്തിലുള്ള ഷഡാധാരങ്ങൾ; (സാമുദ്രിക) ശരീരത്തിലുള്ള ചുഴി, കുഴിഞ്ഞഭാഗം; ഛന്ദ:ശാസ്ത്രപ്രകാരമുള്ള ഒരു വൃത്തം, ചക്രപാതം; സമൂഹം, കൂട്ടം; നാഡീചക്രം; സേന, സൈന്യവിഭാഗം; ചക്രവ്യൂഹം; പരമാധികാരരാജ്യം, രാജ്യം, ആധിപത്യം, കോയ്മ; ഗ്രാമസമൂഹം, രാജ്യവിഭാഗം, ജില്ല; കടൽ; വിഭാഗം, വകുപ്പ്; നദിയുടെവളവ് (ചക്രങ്ങൾ എന്ന് ബഹുവചനമായി പ്രയോഗിക്കുമ്പോൾ); നീർച്ചുഴി; കുടിലതന്ത്രം; സാളഗ്രാമത്തിലെ വൃത്താകൃതിയിലുള്ള രേഖ; ചക്രതീർഥം; ചക്രവാളം; ദിക്ക്; പരിധി; പുസ്തകത്തിന്റെ ഒരുഭാഗം; തിരുവിതാംകൂറിൽ പ്രചാരത്തിലിരുന്ന ഒരു നാണയം (16കാശ് = ഒരു ചക്രം. 4ചക്രം = 1 പണം. 7 പണം = ഒരു [[സർക്കാർരൂ(പഴഞ്ചൊല്ല്)]. ചക്രം ആദ്യം വെള്ളികൊണ്ടുള്ള വളരെചെറിയ ഒരു നാണയമായിരുന്നു. പിൽക്കാലത്ത് വലിയ വൃത്താകൃതിയിലുള്ള ചെമ്പുനാണയങ്ങൾ പ്രചാരത്തിൽ വന്നു. തിരുവിതാങ്കൂർ ഇന്ത്യായൂണിയനിൽ ലയിച്ചതോടുകൂടി നാണയം പിൻവലിക്കപ്പെട്ടു); പണം, ധനം; പാമ്പിന്റെ ഫണത്തിലെ അടയാളം; 3മണ്ഡലം, വൃത്തം; ഭൂമി, ഒരു സമുദ്രം മുതൽ മറ്റൊരു സമുദ്രംവരെയുള്ള ഭൂമി; വട്ടച്ചൊറി, ചിരങ്ങ്, ചുണങ്ങ്; 4തകരം എന്ന മരം; വണ്ടി; 4മതിൽ; കമ്പക്കെട്ടിലുള്ള ഒരുതരം പ്രയോഗം; ഭാരതവർഷത്തിലെ ഒരു ജനപദം; 4ചക്രവാകപ്പക്ഷി; ഒരു പർവ്വതം; 4തകരച്ചെടി; (ജ്യോതിഷം) രാശ്യംശകലകൾ അളക്കാനുപയോഗിക്കുന്ന വൃത്താകൃതിയിലുള്ള ഒരുപകരണം. (പ്ര.) ചക്രം ചവിട്ടുക = വയലിലും മറ്റും വെള്ളം വറ്റിക്കാനോ കയറ്റാനോ ചക്രം ചവിട്ടിക്കറക്കുക;
  14. ക്ലേശിക്കുക. അതിമോഹം ചക്രം ചവിട്ടും (പഴഞ്ചൊല്ല്). ചക്രംചുറ്റുക = ചക്രം തിരിയുക, ചക്രംപോലെ കറങ്ങുക, വട്ടംചുറ്റുക, വട്ടം കറങ്ങുക
"https://ml.wiktionary.org/w/index.php?title=ചക്രം&oldid=553174" എന്ന താളിൽനിന്ന് ശേഖരിച്ചത്