എന്ന്
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
അവ്യയം
[തിരുത്തുക]വിശേഷണം
[തിരുത്തുക]എന്ന്
- പദോൽപ്പത്തി: മ്മു.
- ഘടകമായി പ്രയോഗം. "പറഞ്ഞിട്ട്' എന്നതിൽ നിന്നു 'ഇപ്രകാരം' എന്ന് അർഥപരിണാമം. സംസ്കൃതത്തിലെ 'ഇതി' എന്നതിനു തുല്യം. 'എന്നു' എന്ന ഭൂതകാലരൂപം പുരുഷപ്രത്യയം ചേർത്തു 'പറഞ്ഞു' എന്ന അർഥത്തിൽ ഉപയോഗിച്ചിരുന്നു. എന്നാൻ', 'എന്നാൾ', 'എന്നാർ' ഇത്യാദി പഴയരൂപങ്ങൾ കാണുക. പിന്നീട് 'എൻ' ധാതുവിന് അർഥസങ്കോചവും ഖിലത്വവും സംഭവിച്ചപ്പോൾ 'എന്നുപറഞ്ഞു' എന്നപോലെ അർഥം ആവർത്തിക്കുന്ന തരത്തിലുള്ള പ്രയോഗം നടപ്പിൽ വന്നു;
- ഘടകം, അംഗാംഗിവാക്യങ്ങളെ ഘടിപ്പിക്കുന്നത്, പറഞ്ഞത് അന്വാഖ്യാനരീതിയിൽ ഉദ്ധരിക്കുമ്പോൾ, ഉദാ: അതവൻ കണ്ടു എന്നുപറഞ്ഞു, വില എന്ത് എന്നു ചോദിച്ചു. വിചാരിക്കുക, കരുതുക മുതലായ ക്രിയകൾക്കു മുമ്പ്, ഉദാ: ഇതു ഭാഗ്യം എന്നു വിചാരിക്കണം, ഒരു തമാശ എന്നു കരുതണം;
- ആഖ്യാതമായി വരുന്ന 'തീർച്ച, സത്യം, നിശ്ചയം' മുതലായ ശബ്ദങ്ങൾക്കുമുമ്പിൽ, ഉദാ: ഭാവി ശുഭം തന്നെ എന്നുതീർച്ച. അതങ്ങനെ സംഭവിക്കും എന്നു നിശ്ചയം;
- പറഞ്ഞിട്ട്, കരുതിയിട്ട്, ചെയ്തിട്ട് എന്ന അർഥത്തിൽ;
- പറയപ്പെടുന്നത്, ഉദാ: എന്നത്, എന്നുള്ളത്, എന്നകൃത്യം;
- ചില അവ്യയരൂപങ്ങളുടെ അന്തമായിനിൽക്കുന്ന ശബ്ദം, ഉദാ: പെട്ടെന്ന്, ചട്ടെന്ന് (താരത. സം. ഝട്-ഇതി);
- സമുച്ചയപ്രത്യയം ചേർത്ത് 'എന്നും', ഉദാ: നല്ലതെന്നും ചീത്തയെന്നും ഉള്ള വിവേചനം;
- ഇ' എന്ന അവധാരകപ്രത്യയം ചേർത്ത് 'എന്നേ' എന്നു രൂപം. എന്നുതന്നെ, എന്നുമാത്രമേ, ഉദാ: ഞാൻ വരുന്നില്ല എന്നേ പറഞ്ഞുള്ളു;
- ഓ' എന്ന നിപാതംചേർത്തു ചോദ്യാർഥത്തിലും വിലൽപാർഥത്തിലും പ്രയോഗം. ചോദ്യാർഥത്തിൽ, ഉദാ: തരാമെന്നോ പറഞ്ഞത്? വികൽപാർഥത്തിൽ, ഉദാ: വരാമെന്നോ വരികയില്ലെന്നോ പറഞ്ഞത്