Jump to content

കരുതുക

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ഉച്ചാരണം

[തിരുത്തുക]

കരുതുക

  1. വിചാരിക്കുക, കണക്കാക്കുക, പരിഗണിക്കുക, കാര്യമായെണ്ണുക;
  2. മുങ്കൂട്ടീ വിചാരിക്കുക, സങ്കൽപിക്കുക;
  3. ആഗ്രഹിക്കുക;
  4. പ്രതീക്ഷിക്കുക;
  5. ധ്യാനിക്കുക;
  6. സൂക്ഷിക്കുക, ആപത്തുണ്ടാകരുതെന്ന് വിചാരിക്കുക, (പ്ര.) കരുതിക്കൊള്ളുക = സൂക്ഷിച്ചുകൊള്ളുക;
  7. മനസ്സിലാക്കുക;
  8. തയ്യാറാക്കുക;
  9. ആവശ്യത്തിനുവേണ്ടി സംഭരിക്കുക, ശേഖരിച്ചു വയ്ക്കുക;
  10. താത്പര്യത്തോടെ ശ്രദ്ധിക്കുക, ശുശ്രൂഷിക്കുക, കാത്തുസൂക്ഷിക്കുക, ആദരിക്കുക, ഉദാ. ദേഹം കരുതുക;
  11. പിടിയ്ക്കുക;
  12. ലക്ഷ്യം വയ്ക്കുക, ഉദ്ദേശിക്കുക;
  13. നോക്കുക, കാണുക; നിശ്ചയിക്കുക, തീരുമാനിക്കുക; ചെയ്യുക, (പ്ര.) കരുതിയിരിക്കുക, കരുതിവയ്ക്കുക ഇത്യാദി
"https://ml.wiktionary.org/w/index.php?title=കരുതുക&oldid=551640" എന്ന താളിൽനിന്ന് ശേഖരിച്ചത്