Jump to content

കണ്ടു

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

കണ്ടു

പദോൽപ്പത്തി: കാണുക
  1. കാണുക എന്നതിന്റെ ഭൂതകാലരൂപം
  2. ലിംഗ-വചന പ്രത്യയങ്ങൾ ചേർത്ത്, കണ്ടേൻ, കണ്ടോം, കണ്ടാൻ, കണ്ടാൾ, എന്നെല്ലാം രൂപങ്ങൾ. കണ്ട് എന്നു മുൻ വിനയെച്ചം. കാണുകയെന്ന പ്രവൃത്തി ചെയ്തു. (പ്ര.) കണ്ടുകഞ്ഞികുടി = മലവേടരുടെയിടയിൽ വധുവും വരനും വിവാഹരംഗത്ത് ഒരേ ഇലയിൽ നിന്ന് ഭക്ഷണം കഴിക്കുന്ന ചടങ്ങ്. കണ്ടു കിട്ടുക = കണ്ടെത്തുക, കാണാൻ കഴിയുക. കണ്ടു കൂടായ്ക = നോക്കി കാണുന്നതിനു സാധിക്കായ്ക;
  3. കാഴ്ച്ചക്കുറവ്,
  4. കാണാൻ ഇഷ്ടമില്ലായ്മ,വിരോധം. കണ്ടുകൂടുക = കാണാനിടയാകുക, ശ്രദ്ധയിൽപ്പെടുക, കാണുക;
  5. ഒരുമിച്ചുകൂടുക, കണ്ടുമുട്ടുക. കണ്ടുകൃഷി = രാജകുടുംബംവക സ്വകാര്യഭൂസ്വത്തുക്കൾ. കണ്ടുകെട്ട് = സർക്കാരിൽനിന്ന് സ്വത്തുപിടിച്ചെടുക്കൽ. കണ്ടുകെട്ടുക = ഒരാളിന്റെ സ്വത്തുക്കൾ ശിക്ഷയായി സർക്കാരിലേക്കു പിടിച്ചെടുക്കുക. കണ്ടുമുട്ടുക = അവിചാരിതമായി പരസ്പരം കാണുക. കണ്ടെത്തുക = കണ്ടുപിടിക്കുക, മനസ്സിലാക്കുക
"https://ml.wiktionary.org/w/index.php?title=കണ്ടു&oldid=322204" എന്ന താളിൽനിന്ന് ശേഖരിച്ചത്