ഇത്
ദൃശ്യരൂപം
(ഇതു എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മലയാളം
[തിരുത്തുക]സർവ്വനാമം
[തിരുത്തുക]ഇത്
- ഇ എന്ന ചുട്ടെഴുത്തിനോടു "ത്" എന്ന പ്രത്യയം ചേർന്നുണ്ടാകുന്ന പദം. താരത. 'അത്', 'എത്' സ.
- പ്ര. പും., നപും., ഇ., വ. അടുത്തുള്ള വസ്തുവിനേയോ, ജന്തുവിനേയോ ഗുണക്രിയകളേയോ മറ്റോ നിർദ്ദേശിക്കാൻ പ്രയോഗിക്കുന്ന ശബ്ദം. (പും.) ഇവൻ; (സ്ത്രീ.) ഇവൾ. ഉദാ: ഇതു നല്ല ചെടി; ഇതു ചീത്തപ്പശു; ഇതു കറുപ്പ് അതു പച്ച. സാമാന്യലിംഗമായും 'ഇത്' എന്നു പ്രയോഗം. ഉദാ: (ഇക്കുട്ടി) ഇതൊരു വികൃതിയാണ്, ഇതൊരു മിടുക്കിയാണ്, ഇതിനോടൊക്കെ എതാണ് ഇങ്ങനെ? ഇവ, ഇവറ്റ ഇതുകൾ (ഇതുങ്ങൾ) എന്നു ബഹുവചനം രൂപങ്ങൾ;
- ക്രിയാശബ്ദത്തോടു ചേർത്ത് പ്രയോഗിച്ചിരുന്ന നപും, പ്ര. പു. പ്രത്യയം. ഉദാ: ചൊന്നിതുമഹർഷി. ചോദ്യത്തിലും പ്രത്യേക നിർദേശത്തിലും മറ്റും ഇവൻ, ഇവൾ, ഇവർ എന്ന അർഥങ്ങളിൽ പ്രയോഗിക്കുന്ന ശബ്ദം. ഉദാ: ഇത് ആരാണ്? ഇതു നാരായണി; ഇതു നാരായണൻ; ഇതു നമ്മുടെ കൂട്ടുകാർ;
- വാക്യാർഥത്തിനു പകരം നിൽക്കുന്ന ശബ്ദം. ഉദാ: ഇത് ശരിയാണ്;
- ചില കാലവാചിശബ്ദങ്ങളെ വിശേഷിപ്പിക്കുന്ന ഇത് 'ഇ' എന്നു മാറുന്നു. ഉദാ: ഇതുനേരം = ഇന്നേരം; ഇതു പൊഴുത് = ഇപ്പൊഴുത് (കവിതയിൽ)