ഉള്ള

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

വിശേഷണം[തിരുത്തുക]

ഉള്ള

പദോൽപ്പത്തി: ഉൾ+
  1. "ഉൾ' എന്ന ഖിലധാതുവിന്റെ വർത്തമാനകാലപേരെവ്വരൂപം. ഉണ്ടായിരിക്കുന്ന, ഭവിക്കുന്ന, വർത്തിക്കുന്ന, ജീവിക്കുന്ന, സ്വായത്തമായിരിക്കുന്ന, അത് ഉള്ള, അതിനോട് ഉള്ള, അതിനാൽ ഉള്ള, അതിൽ ഉള്ള എന്നപോലെ വിഭക്തി രൂപങ്ങളിൽ ചേരും. ഉദാ: ധനം ഉള്ള, അവളോട് ഉള്ള, അവന് ഉള്ള, അതിനാൽ ഉള്ള, രാജ്യത്ത് ഉള്ള, കേരളത്തിൽ ഉള്ള ജനങ്ങൾ, മനസ്സിൽ ഉള്ള ചിന്ത. ആധാരികാഭാസങ്ങളോടും മറ്റു വിഭക്തികളോടും അവ്യയങ്ങളും ചേരുന്നതിന് ഉദാ: ഇരുട്ടത്തുള്ള, മുമ്പുള്ള, വടക്കുള്ള. വിനയച്ചങ്ങളോടു ചേരുന്നതിന് ഉദാ: കണ്ടിട്ടുള്ള, പോകാൻ ഉള്ള, പോയാൽ ഉള്ള;
  2. ശരിയായ, നേരായ, യഥാർഥമായ, സത്യമായ, വാസ്തവത്തിൽ ഉണ്ടായിരിക്കുന്ന. ഇതിനോട് പ്രത്യയങ്ങൾ ചേർത്ത് ആഖ്യാത നാമങ്ങൾ ഉണ്ടാക്കാം. ഉള്ളത്, ഉള്ളവ, ഉള്ളവൻ, ഉള്ളവൾ, ഉള്ളവർ.

അവ്യയം[തിരുത്തുക]

  1. ഉള്ളിടത്ത്, ഉള്ളപ്പോൾ, ഉള്ളപോലെ, ഉള്ളവണ്ണം. (പ്ര.) ഉള്ളകാലം, ഉള്ളകാലവും, ഉള്ളകാലമെല്ലാം = എക്കാലവും, എന്നും, ജീവിച്ചിരിക്കുന്ന കാലം മുഴുവനും. ഉള്ള പക്ഷം = ഉണ്ട് എങ്കിൽ
"https://ml.wiktionary.org/w/index.php?title=ഉള്ള&oldid=539636" എന്ന താളിൽനിന്ന് ശേഖരിച്ചത്