അത്

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ഉച്ചാരണം[തിരുത്തുക]

സർവ്വനാമം[തിരുത്തുക]

അത്

പദോൽപ്പത്തി: സംസ്കൃതം
  1. '' എന്ന ചുട്ടെഴുത്തിനോട് 'തു' പ്രത്യയം ചേർന്നുണ്ടാകുന്ന രൂപം..
  2. പ്ര.പുണപും...പറഞ്ഞതോ പറയാൻ ഉദ്ദേശിക്കുന്നതോ ആയ വസ്തു അല്ലെങ്കിൽ ജീവിയെ നിർദേശിക്കുന്ന ശബ്ദം, അകലത്തുള്ള ഒന്ന്, (പും.) അവൻ, (സ്ത്രീ.) അവൾ. സാമാന്യലിംഗമായും അതു പ്രയോഗിക്കും, അവ എന്നു (ബഹുവചനം);വാക്യാർഥത്തിനു പകരം നിൽക്കുന്ന ശബ്ദം;
  3. ക്രിയയോടു ചേർക്കുന്ന നപുംസകസർവനാമപ്രത്യയം;
  4. നപുംസകാഖ്യാതനാമം ഉണ്ടാക്കുവാൻ പേരെച്ചത്തോടു ചേർക്കുന്ന പ്രത്യയം, (പ്ര.) വന്ന+അത്-വന്നത്, വരുന്ന+അത്-വരുന്നത് ഇത്യാദി;
  5. വിശേഷണത്തോടു ചേർത്തു നപുംസകനാമമുണ്ടാക്കാനുപയോഗിക്കുന്ന പ്രത്യയം;
  6. എന്ന ചുട്ടെഴുത്തിനുപകരം വരുന്ന ശബ്ദം, (പ്ര.) അതു+നേരം = അന്നേരം;
  7. പ്രത്യേകാർഥം കൂടാതെ നപുംസകനാമത്തോടു ചേർത്തു പ്രയോഗിക്കുന്ന ശബ്ദം.(പ്ര.) വചനമതു കേട്ടു;
  8. ഒരു സംബന്ധികാവിഭക്‌തിപ്രത്യയം, തൻ+അതു (തനതു) = തന്റെ;
  9. ചോദ്യത്തിലും മറ്റും അവൻ, അവൾ, അവർ എന്നീ അർഥങ്ങളിൽ പ്രയോഗിക്കുന്ന ശബ്ദം, (പ്ര.) അത് ആര്?;
  10. അലിംഗാഖ്യാതനാമം ഉണ്ടാക്കാൻ പേരെച്ചത്തോടു ചേർക്കുന്ന പ്രത്യയം, (പ്ര.) വന്നത് ആര് (വന്നവൻ ആര് ഇത്യാദിപ്രയോഗങ്ങളിൽ അനാദരം)

വപരീതം[തിരുത്തുക]

തർജ്ജുമ[തിരുത്തുക]

മറ്റുള്ളവ[തിരുത്തുക]

പഴയരൂപം: അതു്, അതു

"https://ml.wiktionary.org/w/index.php?title=അത്&oldid=549280" എന്ന താളിൽനിന്ന് ശേഖരിച്ചത്