വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
അ എന്ന മലയാള അക്ഷരം

മലയാളം[തിരുത്തുക]

ഉച്ചാരണം[തിരുത്തുക]

അക്ഷരം[തിരുത്തുക]

വിക്കിപീഡിയയിൽ
എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ
  1. മലയാള ലിപിയിലെ ആദ്യത്തെ അക്ഷരം, മൂലസ്വരം, ഹ്രസ്വസ്വരം, കണ്ഠ്യം(കേരളപാണിനീയം നൽകുന്ന ഉച്ചാരണമൂല്യം).
  2. ഇന്ത്യയിലെ എല്ലാ ഭാഷകളിലുമുള്ള ആദ്യന്തം.
  3. ഒരു ചുട്ടെഴുത്ത്, ദൂരെയുള്ള ഒന്നിനെ നിർദ്ദേശിക്കാൻ ഉപയോഗിക്കുന്നു.
  4. പേരെച്ചപ്രത്യയം.ക്രിയാരൂപങ്ങളുടെ അന്ത്യസ്വരത്തിനുപകരം ഇതുചേർക്കുമ്പോൽ അവയുടെ പേരച്ചരൂപം ലഭിക്കുന്നു ഉദാ. ഒഴുകുന്ന, പറയുന്ന
  5. ഇല്ലായ്മ, അല്ലായ്മ, ഇല്ലാത്ത, അല്ലാത്ത, ഈ അർഥങ്ങൾ കാണിക്കാൻ സംസ്കൃതപദങ്ങളോട് ചേർക്കുന്ന ഒരു പുരഃ പ്രത്യയം.
  6. 'ന' എന്ന നിഷേധപ്രത്യയത്തിന്റെ നകാരം ലോപിച്ചത്‌. ഉദാ. അവിഘ്നം, അക്രൂരം
  7. വിവേചകമായി ‘അ’ എന്നു പ്രയോഗിച്ചാൽ ‘അവൻ’, ‘അവൾ’, ‘അക്കര’, ‘അപ്പുറം’ ഇത്യാദി പോലെ ‘അടുത്തല്ലാത്ത’ എന്നർഥം വരും
  8. നിഷേധാർത്ഥം കുറിക്കുന്നു. നാമങ്ങളുടെയോ വിശേഷണങ്ങളുടേയോ അവ്യയങ്ങളുടേയോ, ചിലപ്പോൾ ക്രിയകളുടേയോ മുൻപിൽ ചേർത്താൽ വിരുദ്ധാർത്ഥം വരും.ഉദാ: അശക്തൻ, അശുദ്ധം, അക്ഷീണവിക്രമം.ഈ ‘അ’, സ്വരങ്ങൾക്കു മുൻപ് ‘അൻ’ എന്നാകും.ഉദാ: അനിഷ്ടം (അ + ഇഷ്ടം).എന്നാൽ ഋണീ എന്ന പദത്തിനു മുൻപ് മാത്രം അങ്ങനെ ആകാതെയുമിരിക്കും (അഋണി)
  9. [അഃ] വിഷ്ണു ‘അകാരോ വിഷ്ണുരുദ്ദിഷ്ടഃ’. ‘അ’ എന്ന ശബ്ദത്തിനു് ബ്രഹ്മാവ്, ശിവൻ, ആമ, അങ്കണം, കാലു്, പാർവ്വതി, ഞാൺ ഈ അർത്ഥങ്ങളും ഉണ്ടു്.

ഈ ഇനം അപൂർണ്ണമാണ്. ശരിയായ നിർവചനം നൽകിയോ നിലവിലുള്ളവയോടൊപ്പം കൂടുതൽ നിർവചനങ്ങൾ ചേർത്തോ ആവശ്യമായ ശബ്ദം, ചിത്രങ്ങൾ എന്നിവ നൽകിയോ ഇതു പൂർത്തിയാക്കുവാൻ വിക്കിനിഘണ്ടുവിനെ താങ്കൾക്ക് സഹായിക്കാവുന്നതാണ്.


"https://ml.wiktionary.org/w/index.php?title=അ&oldid=550309" എന്ന താളിൽനിന്ന് ശേഖരിച്ചത്