വിക്കിപീഡിയ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

(ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഏക യുദ്ധം) പൂക്കോട്ടൂർ യുദ്ധം(1921 august 26) മേൽമുറി27ന്റെയും പൂക്കോട്ടൂരിന്റെയും ഇടയിലുള്ള പിലാക്കലിൽ വെച്ചാണ് ചരിത്രപ്രസിദ്ധമായ യുദ്ധം അരങ്ങേറിയത്.

  • പൂക്കോട്ടൂർ യുദ്ധം*

_________________ ഭാരത നാടിൻ മാനം കാക്കാൻ പോരിനിറങ്ങിയ പൂക്കോട്ടൂരിലെ_ ഭാരത മക്കളെ(ധീരൻമാരുടെ)കഥ കേൾക്കൂ... ഭാരത മക്കളെ കഥ കേൾക്കൂ...... വടക്കു വീട്ടിൽ മുഹമ്മദെന്നവർ പോര് നയിച്ചൊരു കഥ കേൾക്കൂ...... പോര് നയിച്ചൊരു കഥ കേൾക്കൂ...... പൂക്കോട്ടൂരിലെ ധീരൻമാരുടെ_ ദേശക്കൂറിൻ കഥ കേൾക്കൂ...... ദേശക്കൂറിൻ കഥ കേൾക്കൂ.......

ആയിരത്തി തൊള്ളായിരത്തിൽ ഓഗസ്റ്റ് ഇരുപത്താറിൻ നാളിൽ പിലാക്കലെന്നൊരു ദേശത്ത്... ദേശ സ്നേഹം കൈമുതലാക്കിയ പൂർവ്വികരന്ന് പോരാടീ .... പേരിനൊരൊന്നോ രണ്ടോ നാടൻ തോക്കും അമ്പും വില്ലും പുല്ല് മുറിക്കണ കത്തിയുമേന്തി വെള്ളപ്പടയെ നേരിട്ടൂ. വെള്ളപ്പടയോടെതിരിട്ടുൂ...

രാഷ്ട്ര പിതാവിൻ ആഹ്വാനത്തിൻ കരുത്തിലന്നവർ പോരാടീ.... ഖിലാഫത്തെന്നൊരു പ്രസ്ഥാനത്തിൽ അണി ചേർന്നന്നവർ പോരാടീ...... എതിരാളികളാം വെള്ളക്കാരുടെ_ പതിനെട്ടോളം പടയാളികളും പൂക്കോട്ടൂരിൽ പിടഞ്ഞു വീണു മരിച്ചൂ..... മുന്നോറോളം ഭാരത മക്കൾ വെള്ളപ്പടയുടെ വെടിയേറ്റന്നു മരിച്ചു നെഞ്ചിൽ വെടിയേറ്റന്നു മരിച്ചൂ.....

(shamsu parachodan melmuri)

മലയാളം[തിരുത്തുക]

പദോത്പത്തി[തിരുത്തുക]

ഇംഗ്ലീഷ് Wikipedia എന്ന പദത്തിൽനിന്ന് "വഗെ പദ്യം" ?

സംജ്ഞാനാമം[തിരുത്തുക]

Wikipedia-logo-v2-ml.svg
വിക്കിപീഡിയയിൽ
വിക്കിപീഡിയ എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ
  1. ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയതും ഇന്റർനെറ്റിലുള്ള ഉപയോക്താക്കൾ സാമൂഹ്യസഹകരണത്തിലൂടെ സൃഷ്ടിച്ചതുമായ ഒരു വിജ്ഞാനകോശമാണ്‌ വിക്കിപീഡിയ. വിക്കിമീഡിയ ഫൗണ്ടേഷന്റെ മേൽനോട്ടത്തിലുള്ള ഈ വിജ്ഞാനകോശം ഇംഗ്ലീഷിൽ ആരംഭിച്ചത് 2001 ജനുവരി 15-നാണ്‌. അനേകം എഴുത്തുകാരുടേയും വായനക്കാരുടേയും സഹകരണത്തോടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന ഒരു സ്വതന്ത്ര ഓൺ‌ലൈൻ വിജ്ഞാനകോശമാണ് വിക്കിപീഡിയ.

വിക്കിമീഡിയ ഫൗണ്ടേഷൻ എന്ന ലാഭേച്ഛകൂടാതെ പ്രവർത്തിക്കുന്ന സ്ഥാപനമാണ്‌ ഇപ്പോൾ വിക്കിപീഡിയയെ നിയന്ത്രിക്കുന്നത്‌. എല്ലാ ഭാഷകളിലും സ്വതന്ത്രവും സമ്പൂർണ്ണവുമായ വിജ്ഞാനകോശം ഉണ്ടാക്കാനുള്ള കൂട്ടായ ശ്രമമാണ് വിക്കിമീഡിയ ഫൗണ്ടേഷന്റേത്.

229 ഭാഷകളിൽ വിക്കിപീഡിയയുടെ പതിപ്പുകളുണ്ട്‌. പതിനെട്ടുലക്ഷത്തിലധികം ലേഖനങ്ങളുള്ള ഇംഗ്ലീഷ്‌ പതിപ്പാണ്‌ ([1]) ഈ സംരംഭത്തിൽ വിഷയങ്ങളുടേയും താളുകളുടേയും വലുപ്പത്തിൽ മുന്നിൽ നിൽക്കുന്നത്. മലയാളമടക്കം 14 ഇന്ത്യൻഭാഷകളിലും വിക്കിപീഡിയ പ്രവർത്തിക്കുന്നു.

വിക്കിപീഡിയ വെബ് പേജില് ലേഖനങ്ങളെഴുതാനും അവ തിരുത്തുവാനും ഏവർക്കും സ്വാതന്ത്ര്യവും സൗകര്യവും നല്കുന്ന വിക്കിസോഫ്‌റ്റ്‌വെയർ ആണ് ഈ സ്വതന്ത്രവിജ്ഞാനകോശത്തിന്റെ അടിസ്ഥാനം.

വിക്കിപീഡിയർ[തിരുത്തുക]

വിക്കിപീഡിയക്കായി സേവനങ്ങൾ ചെയ്യാൻ സന്നദ്ധരായവരെ പൊതുവേ വിക്കിപീഡിയർ എന്നു വിളിക്കുന്നു. ഇവരുടെ സമൂഹത്തെ വിക്കിസമൂഹമെന്നും പറയുന്നു. വിക്കിപീഡിയ എന്താണെന്ന വ്യക്തമായ അവബോധത്തോടെ സേവനങ്ങൾ ചെയ്യുകയും വിജ്ഞാനതൃഷ്ണയും, അറിവു പങ്ക് വെക്കാനുള്ള മനസ്സും,പരസ്പരബഹുമാനവും ഉള്ള സ്വതന്ത്രസമൂഹമാണ് വിക്കിപീഡിയരുടേത്.

കാര്യനിർവ്വാഹകർ[തിരുത്തുക]

വിക്കിയിലെ സാധാരണ ഉഅപയോക്താക്കൾ ചെയ്യുന്നതു കൂടാതെ ഉണ്ടായേക്കാവുന്ന അനാവശ്യതിരുത്തലുകൾ നീക്കം ചെയ്ത് വിക്കിപീഡിയയെ സുരക്ഷിതമാക്കി നിലനിർത്തുന്നതിലേക്കായി വിക്കിപീഡിയരിൽ ചിലരെ കാര്യനിർവ്വാഹകർ (സിസോപ്പുകൾ) ആയി തിരഞ്ഞെടുക്കുന്നു. വിക്കിപീഡിയയിൽ ഉണ്ടായേക്കാവുന്ന അനാവശ്യതിരുത്തലുകൾ, അങ്ങനെ തിരുത്തലുകൾ വരുത്തുന്നവരെ തടയുക എന്നിവയാണ്‌ കാര്യനിർവ്വാഹകരുടെ പ്രധാന ജോലി.

ബ്യൂറോക്രാറ്റുകൾ[തിരുത്തുക]

സാധാരണ വിക്കിപീഡിയരേയും സിസോപ്പുകളേയും അപേക്ഷിച്ച് ജോലിഭാരം കൂടിയ ഉപവിഭാഗമാണ് ബ്യൂറോക്രാറ്റുകൾ. ഇവരേയും മറ്റു വിക്കിപീഡിയർ തിരഞ്ഞെടുക്കുന്നതാണ്. വൃത്തിയാക്കൽ, തങ്ങളുടെ സൃഷ്ടികളേയും മറ്റും സംരക്ഷിക്കുക, എന്നീ ജോലികൾക്കു പുറമേ വിക്കിപീഡിയർ നിയോഗിക്കുന്ന സിസോപ്പുകളേയും മറ്റു ബ്യൂറോക്രാറ്റുകളേയും അത്തരത്തിൽ മാറ്റുക, വിക്കിപീഡിയയുടെ സ്രോതസ് രൂപത്തിൽ എന്തെങ്കിലും മാറ്റം വരുത്തുക എന്നീ കാര്യങ്ങളും ബ്യൂറോക്രാറ്റുകൾ ചെയ്യുന്നു.

ചരിത്രം[തിരുത്തുക]

2001 മാർച്ച് 16നു ആരംഭിച്ച ജർമ്മൻ ഭാഷയിലുള്ള വിക്കിപീഡിയയാണ് രണ്ടാമത്തെ വിക്കിപീഡിയ. തുടർന്നുള്ള മാസങ്ങളിൽ ഫ്രഞ്ച്, ചൈനീസ്, ഡച്ച്, ഹീബ്രു, ഇറ്റാലിയൻ, റഷ്യൻ തുടങ്ങിയ ഭാഷകളിൽ വിക്കിപീഡിയ ആരംഭിച്ചു. 2002 ജൂൺ മാസത്തിൽ പഞ്ചാബി, അസ്സാമീസ്, ഒറിയ ഭാഷകളിൽ വിക്കിപീഡിയ ആരംഭിച്ചു. 21ഡിസംബർ 2002ൽ മയാളം വിക്കിപീഡിയ ആരംഭിച്ചു. 2003-ഫെബ്രുവരിയിൽ ബീഹാറി, മെയ് 2003-നു മറാഠി, ജൂൺ 2003-നു കന്നഡ, ജൂലൈ 2003-നു ഹിന്ദി, സെപ്തംബർ 2003-നു തമിഴ്, ഡിസംബർ 2003-നു തെലുഗ്, ഗുജറാത്തി, ജനുവരി 2004-നു ബംഗാളി എന്നീ ഇന്ത്യൻ ഭാഷകളിൽ വിക്കിപീഡിയ ആരംഭിച്ചു.

"https://ml.wiktionary.org/w/index.php?title=വിക്കിപീഡിയ&oldid=541897" എന്ന താളിൽനിന്ന് ശേഖരിച്ചത്