അത്
ദൃശ്യരൂപം
(അതു് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]ശബ്ദം (പ്രമാണം)
സർവ്വനാമം
[തിരുത്തുക]അത്
- പദോൽപ്പത്തി: സംസ്കൃതം
- 'അ' എന്ന ചുട്ടെഴുത്തിനോട് 'തു' പ്രത്യയം ചേർന്നുണ്ടാകുന്ന രൂപം.സ.
- പ്ര.പുണപും.ഇ.വ.പറഞ്ഞതോ പറയാൻ ഉദ്ദേശിക്കുന്നതോ ആയ വസ്തു അല്ലെങ്കിൽ ജീവിയെ നിർദേശിക്കുന്ന ശബ്ദം, അകലത്തുള്ള ഒന്ന്, (പും.) അവൻ, (സ്ത്രീ.) അവൾ. സാമാന്യലിംഗമായും അതു പ്രയോഗിക്കും, അവ എന്നു (ബഹുവചനം);വാക്യാർഥത്തിനു പകരം നിൽക്കുന്ന ശബ്ദം;
- ക്രിയയോടു ചേർക്കുന്ന നപുംസകസർവനാമപ്രത്യയം;
- നപുംസകാഖ്യാതനാമം ഉണ്ടാക്കുവാൻ പേരെച്ചത്തോടു ചേർക്കുന്ന പ്രത്യയം, (പ്ര.) വന്ന+അത്-വന്നത്, വരുന്ന+അത്-വരുന്നത് ഇത്യാദി;
- വിശേഷണത്തോടു ചേർത്തു നപുംസകനാമമുണ്ടാക്കാനുപയോഗിക്കുന്ന പ്രത്യയം;
- അ എന്ന ചുട്ടെഴുത്തിനുപകരം വരുന്ന ശബ്ദം, (പ്ര.) അതു+നേരം = അന്നേരം;
- പ്രത്യേകാർഥം കൂടാതെ നപുംസകനാമത്തോടു ചേർത്തു പ്രയോഗിക്കുന്ന ശബ്ദം.(പ്ര.) വചനമതു കേട്ടു;
- ഒരു സംബന്ധികാവിഭക്‌തിപ്രത്യയം, തൻ+അതു (തനതു) = തന്റെ;
- ചോദ്യത്തിലും മറ്റും അവൻ, അവൾ, അവർ എന്നീ അർഥങ്ങളിൽ പ്രയോഗിക്കുന്ന ശബ്ദം, (പ്ര.) അത് ആര്?;
- അലിംഗാഖ്യാതനാമം ഉണ്ടാക്കാൻ പേരെച്ചത്തോടു ചേർക്കുന്ന പ്രത്യയം, (പ്ര.) വന്നത് ആര് (വന്നവൻ ആര് ഇത്യാദിപ്രയോഗങ്ങളിൽ അനാദരം)
വപരീതം
[തിരുത്തുക]- വിപരീതപദം: ഇത്