Jump to content

കല്ല്

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]
വിക്കിപീഡിയയിൽ
കല്ല് എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ

ഉച്ചാരണം

[തിരുത്തുക]

കല്ല്

  1. പ്രകൃതിയിലെ ധാതുക്കൾ ഒന്നുചേർന്ന് കട്ടിപിടിച്ചുണ്ടാവുന്ന വസ്തു
  2. പാറക്കഷണം, പാറ, കരിങ്കല്ല്;
  3. അരകല്ല് ആട്ടുകല്ല് തുടങ്ങിയവ;
  4. മൈൽക്കുറ്റി സർവേക്കല്ല് തുടങ്ങിയവ;
  5. ക്ഷൗരക്കത്തി തേക്കുന്നകല്ല്, ചാണക്കല്ല്;
  6. കുളക്കടവിലെ കൽപ്പടവ്, അലക്കുകല്ല് മുണ്ടുനനയ്ക്കാനും മറ്റും ഉപയോഗിക്കുന്നത്;
  7. രത്നം;
  8. ക്ഷൗരം കഴിഞ്ഞതിന്റെ ശേഷം മുഖത്ത് ഉരയ്ക്കുന്ന പടിക്കാരം;
  9. അശ്മരീരോഗത്തിൽ മൂത്രാശയത്തിലുണ്ടാകുന്ന കഠിനവസ്തു;
  10. കഠിനവസ്തു;
  11. ചെങ്കല്ല്;
  12. പരൽ. (പ്ര.) കല്ലിടുക = കെട്ടിടം പണി പ്രതിമാസ്ഥാപനം മുതലായവയുടെ അടിസ്ഥാനമിടുന്നതിന്റെ സൂചനയായി ഒരു കല്ല് സ്ഥാപിക്കുക, ഒരു പ്രവൃത്തി ആരംഭിക്കുക;
  13. അളന്ന് അതിർത്തിക്കല്ലിടുക. കല്ലിൽകടിച്ചു പല്ലുകളയുക = ശക്തനോടു എതിരിട്ടു അപകറ്റം പിണയുക. കല്ലുകടിക്കുക = അസുഖകരമായിത്തീരുക, തടസ്സമുണ്ടാവുക. പുത്തരിയിൽ കല്ലുകടിക്കുക = തുടക്കത്തിലേ അരോചകമായ അനുഭവമുണ്ടാവുക

പര്യായങ്ങൾ

[തിരുത്തുക]
  1. പാഷാണം‍
  2. (( ഉപലം ))

തർജ്ജമകൾ

[തിരുത്തുക]

ഇംഗ്ലീഷ്: stone

"https://ml.wiktionary.org/w/index.php?title=കല്ല്&oldid=552753" എന്ന താളിൽനിന്ന് ശേഖരിച്ചത്