കൊത്തുക
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
ക്രിയ
[തിരുത്തുക]കൊത്തുക
- പക്ഷി ചുണ്ടുകൊണ്ടു കുത്തുക. കൊക്കിലൊടുങ്ങുന്നതേ കൊത്താവൂ (പഴഞ്ചൊല്ല്);
- പാമ്പ്, മത്സ്യം മുതലായവ കടിക്കുക;
- വെട്ടുകത്തി കോടാലി മുതലായവയുടെ അറ്റം കൊണ്ട് വെട്ടുക; മുറിക്കുക. കൊത്തുന്ന കത്തി പണയത്തിലാക്കൊല്ല (പഴഞ്ചൊല്ല്);
- നുറുക്കുക, ചെറിയ കഷണങ്ങളാക്കുക;
- കിളയ്ക്കുക;
- അരകല്ല് ആട്ടുകല്ല് മുതലായവ കൊത്തുളികൊണ്ട് കൂടുതൽ പരുപരുപ്പനാക്കുകയോ നിരപ്പാക്കുകയോ ചെയ്യുക;
- കല്ല്, ലോഹം മരം മുതലായവയിൽ അക്ഷരങ്ങൾ രേഖപ്പെടുത്തുകയോ ചിത്രപ്പണി ചെയ്യുകയോ ചെയ്യുക;
- അക്ഷരങ്ങളുടെ പ്രതിരൂപം ലോഹത്തിലും മറ്റും നിർമിക്കുക;
- കള്ളു കുടിക്കുക, കൊത്തിനിരത്തുക = ഭൂമി കിളച്ചു നിരപ്പാക്കുക; കൊത്തിപ്പിരിക്കുക, കൊത്തിവിരിക്കുക = പക്ഷികൾ വിരിയാറായ മുട്ടയുടെ തോട് കൊത്തിപ്പൊട്ടിച്ച് കുഞ്ഞുങ്ങളെ പുറത്താക്കുക;