കുടിക്കുക

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ഉച്ചാരണം[തിരുത്തുക]

ക്രിയ[തിരുത്തുക]

കുടിക്കുക

  1. ദ്രവപദാർഥം വായിലൂടെ ഉൾക്കൊള്ളുക;
  2. ലഹരിപദാർഥങ്ങൾ (കള്ള്, ചാരായം വിസ്കി തുടങ്ങിയവ) കഴിക്കുക, മദ്യപിക്കുക;
  3. ഉൾക്കൊള്ളുക, വായിലൂടെ ഉള്ളിലേക്ക് വലിച്ചിറക്കുക (വായുവോ, പുകയോ പോലെ). ഉദാഃ ബീഡികുടിക്കുക, സിഗററ്റുകുടിക്കുക, കഞ്ചാവുകുടിക്കുക. (പ്ര) കുടിക്കുന്ന മുലകടിക്കുക = ഉപകാരസ്മരണയില്ലാതിരിക്കുക. കുടിക്കുന്ന കഞ്ഞിയിൽ മണ്ണിടുക = നന്ദികേടുകാണിക്കുക. കുടിക്കുന്ന കഞ്ഞിയിൽ പാറ്റയിടുക = അറിഞ്ഞുകൊണ്ട് അവിവേകം പ്രവർത്തിക്കുക, നന്ദികേടുകാണിക്കുക.കുടിച്ചും പെടുത്തും നടക്കുക = ഉത്തരവാദിത്വമില്ലാതെ നടക്കുക. കുടിച്ചുചാകുക = വെള്ളത്തിൽവീണു മരിക്കുക;
  4. അമിതമായി മദ്യപിച്ചു മരിക്കുക
"https://ml.wiktionary.org/w/index.php?title=കുടിക്കുക&oldid=551248" എന്ന താളിൽനിന്ന് ശേഖരിച്ചത്