കടിക്കുക
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
ക്രിയ
[തിരുത്തുക]കടിക്കുക
- കീഴ്പ്പല്ലും മേൽപ്പല്ലും ചേർത്ത് അമർത്തിപ്പിടിക്കുക. ഉദാ: പട്ടികടിക്കുക, പാമ്പു കടിക്കുക;
- ഇറുക്കുക, കുത്തുക (ഉറുമ്പും മറ്റും പോലെ);
- കടിച്ചാലെന്നപോലെ മുറിവുണ്ടാക്കുക. ഉദാ: ചെരിപ്പുകടിക്കുക. (പ്ര) കടിച്ചതുമില്ല, പിടിച്ചതുമില്ല = സ്വാധീനത്തിലിരുന്നത് എല്ലാം നഷ്ടമാകുക; കടിച്ചാൽപൊട്ടാത്ത = കടുപ്പമുള്ള, ദുർഗ്രഹമായ; കടിച്ചിടം പറിക്കുക = പിടിച്ചതുവിടാതെ കൈക്കലാക്കുക; കടിച്ചുപറിച്ച്,-പിടിച്ച് = പ്രയാസപ്പെട്ട്; പല്ലുകടിക്കുക = കോപിച്ചു പല്ലിറുമ്മുക