കണ്ണ്
ദൃശ്യരൂപം
മലയാളം
[തിരുത്തുക]വിക്കിപീഡിയ
ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]കണ്ണ്
- കാണുന്നതിനുള്ള ഇന്ദ്രിയം
- കാഴ്ച, നോട്ടം, ആഗ്രഹത്തോടു കൂടിയുള്ള നോക്ക്;
- കണ്ണി, വലയുടെയും മറ്റും കണ്ണി;
- മയിൽപ്പീലിയിലും മറ്റും കാണുന്ന കണ്ണിന്റെ ആകൃതിയിലുള്ള അടയാളം തേങ്ങാച്ചിരട്ടയുടെ മുകൾഭാഗത്തു കുഴിഞ്ഞു കാണുന്ന ഭഗം, ഓരോ ചിരട്ടയിലും മൂന്നുകണ്ണ്;
- മുലക്കണ്ണ്;
- ചില ചെടികളിൽ മുള പൊടിക്കുന്ന ഭാഗം, ഉദാ. കരിമ്പിന്റെ കണ്ണ്;
- പരു ചിരങ്ങ് മുതലായവയുടെ നടുവ്, മുഖം;
- നെന്മണിയുടെ തലപ്പ്, കതിരിൽ പിടിക്കുന്ന ചെറുഞ്ഞെട്ട്;
- അധികാരസ്ഥാനം, പദവി;
- ഏറ്റവും പ്രധാനപ്പെട്ടത്. (പ്ര.) കണ്ണ് അഞ്ചുക; കണ്ണ് അടയുക = മരിക്കുക; കണ്ണ് അടയ്ക്കുക = മരിക്കുക;
- കണ്ടില്ല എന്നു ഭാവിക്കുക, വിഗണിക്കുക;
- ഉറങ്ങുക; കണ്ണ് അടിക്കുക; കണ്ണ് അയയ്ക്കുക = നോക്കുക, കടാക്ഷിക്കുക; കണ്ണ് അറിയുക = പ്രഭാതത്തിൽ വസ്തുക്കളെ കഷ്ടിച്ചു കണ്ടറിയാൻ സാധിക്കുക,
- വിവേകം ഉണ്ടാകുക; കണ്ണ് ഇറുക്കുക = കണ്ണുകൊണ്ടു സൂചന നൽകുക, വിലക്കുക; കണ്ണ് ഉരുട്ടുക = കോപം പ്രകടിപ്പിക്കുക, ഭയപ്പെടുത്തുക; കണ്ണ് ഓടിക്കുക = ഓടിച്ചു വായിക്കുക, ദ്രുതഗതിയിൽ നോക്കുക, കണ്ണു കടിക്കുക = അസൂയ തോന്നുക; കണ്ണും കണ്മണിയും; കണ്ണും കവിളും കാട്ടുക; കണ്ണു കാണിക്കുക = കണ്ണു കൊണ്ടു നിർദ്ദേശം കൊടുക്കുക; കണ്ണു കീറുക, ഉദാ. കണ്ണു കീറിയിട്ടുണ്ടെങ്കിൽ കണ്ടുകൂടാ = തീരെ വെറുപ്പാണ്; കണ്ണുചുവക്കുക = കോപം വരിക
- പഞ്ചേന്ദ്രിയങ്ങളിൽ ഒന്ന്, കാണുവാൻ ഉപയോഗിക്കുന്ന അവയവം.
- വലയിലുള്ള ഇട- വലക്കണ്ണ്
- ദ്വാരം- സൂചിക്കണ്ണ്, തേങ്ങാക്കണ്ണ്, മുലക്കണ്ണ്
- ഏറ്റവും പ്രധാനമായത്, കണ്ണായ സ്ഥലം
- ഏറ്റവും പ്രിയപ്പെട്ടത്, എന്റെ കണ്ണല്ലേ നീ
പദോല്പ്ത്തി
[തിരുത്തുക]തമിഴ്, തെലുങ്ക് കൺ, കണ്ണു
പര്യായം
[തിരുത്തുക]ശൈലി/ പ്രയോഗങ്ങൾ
[തിരുത്തുക]- കണ്ണുകാണിക്കുക = കണ്ണുകൾ കൊണ്ട് ആംഗ്യം കാണിക്കുക, ശൃംഗാരം നടിക്കുക
- കണ്ണിൽ മണ്ണിടുക= കബളിപ്പിക്കുക
- കണ്ണടയ്ക്കുക= കണ്ടില്ലെന്നു നടിക്കുക, കാര്യമാക്കാതിരിക്കുക, മരണപ്പെടുക.
- കണ്ണുകടി = അസൂയ
- കണ്ണുവയ്ക്കുക = ആഗ്രഹിക്കുക
- കണ്ണു തുറക്കുക=മനസ്സിലാക്കുക, അറിയുക, ശ്രദ്ധിക്കുക
- കണ്ണിലുണ്ണി=ഏറ്റവും ഇഷ്ടപ്പെട്ട വ്യക്തി
- കണ്ണായ ഇടം- പ്രധാനപ്പെട്ട സ്ഥലം
- കണ്ണീൽ എണ്ണ ഒഴിച്ച് കാത്തിരിക്കുക്- കഷ്ടപ്പെട്ട, ഉറങ്ങാതെ കാത്തിരിക്കുക
ചൊല്ലുകൾ
[തിരുത്തുക]- കണ്ണു പോയാലേ കാഴ്ചയുടെ വിലയറിയൂ
- കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല
- കണ്ണില്ലാത്തൊരു പൊണ്ണൻ
കാഴ്ചകൾ കാണാൻ ഇച്ഛിക്കുന്നതുപോലെ (നമ്പ്യാർ) - കണ്ണുണ്ടായാൽ പോരാ , കാണണം
- കണ്ണുള്ളപ്പോൾ കാണണം, കയ്യുള്ളപ്പോൾ തിന്നണം,
തർജ്ജമകൾ
[തിരുത്തുക] പ്രകാശത്തോട് പ്രതികരിക്കുന്ന ഒരു അവയവം
|
സൂചിയുടെ ഒരറ്റത്ത് നൂല് കോര്‍ക്കുവാന്‍ നിര്‍മ്മിച്ച ചെറിയ തുള
|