കണ്ണി
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]കണ്ണി
- പദോൽപ്പത്തി: <കണ്ണ്
- മാലയിലെയോ ചങ്ങലയിലെയോ ഏറ്റവും ചെറിയ ഘടകം, ചങ്ങലവളയം;
- വലയിലെ ഒരു കള്ളി, നൂൽക്കെട്ടുകൾക്കിടയിലുള്ള പഴുത്;
- ഉപ്പു വിളയിക്കുന്ന ഓരുപാടത്തിന്റെ ഒരു ചെറിയ ഖണ്ഡം (കളം);
- കൈവിരലുകളിലെ സന്ധികൾ, സന്ധിവരകൾ;
- വെറ്റിലക്കൊടിയുടെയും മറ്റും ചെറുശാഖ, ചിനപ്പ്, ഉദാ. ഇത്തിൾക്കണ്ണി, മുളകുകൊടിക്കണ്ണി;
- പയറിന്റെ പൂങ്കുല;
- ചെറിയത്, കുരുന്ന് (മാങ്ങായെന്നതുപോലെ) താരത. കന്ന്, ഉദാ. കണ്ണീമാങ്ങാ;
- കുരുക്ക്, താരത. കെണി;
- ആറ്റുതിട്ട, പുഴയുടെ തീരം, ഉദാ. ആറ്റിന്റെ കണ്ണിയിൽ നിൽക്കുന്ന വൃക്ഷം;
- ഒരിനം നീണ്ട മത്സ്യം;
- അടുപ്പിന്റെ കോണ്;
- ഭൂമിയിൽനിന്ന് ഊറ്റു പുറത്തേക്കു വരുന്ന ഭാഗം, ഉദാ. ഉറവക്കണ്ണി;
- അടുക്ക്, കെട്ട് (പുകയിലയുടെ എന്നപോലെ); കണ്ണീർ, താരത. തണ്ണി; (പ്ര.) കണ്ണി എണ്ണിക്കുക = കഷ്ടപ്പെടുത്തുക; കണ്ണികഴിക്കുക = ചങ്ങല അറ്റുപോകുക, മരിക്കുക; കണ്ണികുത്തുക = ചില്ലപൊട്ടുക
നാമം
[തിരുത്തുക]കണ്ണി