Jump to content

അച്ച്

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ഉച്ചാരണം

[തിരുത്തുക]

അച്ച്

പദോൽപ്പത്തി: (പ്രാകൃതം). അച്ഛ <(സംസ്കൃതം) അക്ഷ
  1. കരു, മാതൃക;
  2. മൂശ, (പ്ര.) അച്ചിലിട്ടു വാർക്കുക;
  3. മുദ്ര;
  4. കടച്ചില്യന്ത്രം;
  5. പൊൻപണിക്കാർ ലോഹനൂൽ വണ്ണം കുറച്ചെടുക്കാൻ ഉപയോഗിക്കുന്ന ദ്വാരമുള്ള കട്ടിത്തകിട്, (ഇടുങ്ങിയ ദ്വാരത്തിലൂടെ നൂൽ ബലമായി വലിച്ചെടുത്ത് വണ്ണം കുറയ്ക്കുന്ന);
  6. അക്ഷരരൂപം കത്തിയ ആണി, ടൈപ്പ്;
  7. ഒരു പഴയ നാണയം, (അഴകച്ച്, ആനയച്ച് ഇത്യാദി);
  8. നെയ്ത്തുതറിയിൽ നൂൽ അടുപ്പിക്കുന്നതിനുള്ള ഉപകരണം;
  9. വിനോദമത്സരങ്ങളിൽ തോല്വിയെ കുറിക്കുന്ന ശബ്ദം;
  10. പിശാച്;
  11. ഒച്ച്;
  12. അച്ചുതണ്ട്

അച്ച്

പദോൽപ്പത്തി: (സംസ്കൃതം) അച്
  1. (വ്യാകരണം) സംസ്കൃതവ്യാകരണത്തിൽ സ്വരങ്ങൾക്കു പൊതുവേയുള്ള സംജ്ഞ
"https://ml.wiktionary.org/w/index.php?title=അച്ച്&oldid=550031" എന്ന താളിൽനിന്ന് ശേഖരിച്ചത്