അടിക്കുക

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ഉച്ചാരണം[തിരുത്തുക]

ക്രിയ[തിരുത്തുക]

അടിക്കുക

  1. കൈകൊണ്ടോ വടികൊണ്ടോ മറ്റോ തല്ലുക, തല്ലിക്കയറ്റുക, ആഘാതമേൽപ്പിച്ച് ഉറപ്പിക്കുക;.
  2. ചൂല് മുതലായവ കൊണ്ട് തൂത്തു വൃത്തിയാക്കുക; ഉദാ‌-മുറ്റം അടിക്കുക
  3. വീശുക (ഉദാ.കാറ്റടിക്കുന്നു), പരക്കുക (ഗന്ധം പോലെ);
  4. പൂശുക, തേച്ചുപിടിപ്പിക്കുക;
  5. വണ്ടി, കാള മുതലായവ തെളിക്കുക, നടത്തുക;
  6. മുദ്രപതിക്കുക, മുദ്രണം ചെയ്യുക;
  7. ചേങ്ങല മണി മുതലായവ തട്ടിയോ മുട്ടിയോ ശബ്ദമുണ്ടാക്കുക;
  8. ഉഴുതനിലം നിരപ്പാക്കുക;
  9. ചിറക് ചലിപ്പിക്കുക;-ഉദാ- ചിറകടിക്കുക
  10. അലക്കുക;
  11. യന്ത്രമുപയോഗിച്ചു തയ്ക്കുക;
  12. ധാരാളമായി തിന്നുക, കുടിക്കുക(പരിഹാസാർഥം); ഉദാ‌ -അടിച്ചു പൂസാകുക
  13. കൈക്കലാക്കുക, മോഷ്ടിക്കുക; (ഉദാ- അടിച്ചുമാറ്റുക)
  14. സമ്മാനമോ ഖ്യാതിയോ നേടുക;ഉദാ‌ - ലോട്ടറി അടിക്കുക
  15. സങ്കോചം കൂടാതെ പറയുക (ഉദാ.അടിച്ചുവിടുക.
  16. പമ്പുചെയ്യുക- ഉദാ- വെള്ളമടിക്കുക

തർജ്ജമകൾ[തിരുത്തുക]

"https://ml.wiktionary.org/w/index.php?title=അടിക്കുക&oldid=551239" എന്ന താളിൽനിന്ന് ശേഖരിച്ചത്