പറയുക

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ഉച്ചാരണം[തിരുത്തുക]

ക്രിയ[തിരുത്തുക]

പറയുക ()

  1. സംസാരിക്കുക, വാക്കുകൾ ഉച്ചിരിച്ചുകൊണ്ട് ആശയവിനിമയം നടത്തുക, വാക്കുമൂലം അറിയിക്കുക, ശബ്ദിക്കുക.
  2. തേയുക
  3. നീക്കുക

പ്രയോഗങ്ങൾ[തിരുത്തുക]

  1. പറഞ്ഞപടി = നിർദേശാനുസരിച്ച്
  2. പറഞ്ഞയയ്ക്കുക = പോകാൻ പറയുക, സന്ദേശം എത്തിച്ചുകൊടുക്കാൻ മറ്റൊരാളെ ചുമതലപ്പെടുത്തുക
  3. പറഞ്ഞാൽകേൾക്കുക = അനുസരിക്കുക.
  4. പറഞ്ഞാൽപറഞ്ഞതുതനെ = വാക്കിനു വ്യത്യാസമില്ല
  5. പറഞ്ഞിളക്കുക = പ്രേരിപ്പിക്കുക
  6. പറഞ്ഞുകളിപ്പിക്കുക = ഏറ്റതുപോലെ പ്രവർത്തിക്കാതിരിക്കുക
  7. പറഞ്ഞുണ്ടാക്കുക, പറഞ്ഞുപരത്തുക = അപവാദം പ്രചരിപ്പിക്കുക
  8. പറഞ്ഞുതീർക്കുക = തമ്മിൽ സംസാരിച്ചു അഭിപ്രായവ്യത്യാസം തീർക്കുക, ഒത്തുതീർപ്പാക്കുക.
  9. പറഞ്ഞുനിൽക്കുക = എതിർകക്ഷിയെ വാദംകൊണ്ടു തത്കാലത്തേക്ക് എങ്കിലും സമാധാനിപ്പിക്കുക
  10. പറഞ്ഞുപറ്റിക്കുക = പറഞ്ഞു കബളിപ്പിക്കുക
  11. പറഞ്ഞുപിടിപ്പിക്കുക = നുണപറഞ്ഞു വിശ്വസിപ്പിക്കുക
  12. പറഞ്ഞുവയ്ക്കുക = ഏർപ്പാടാക്കുക, തീരുമാനപ്പെടുത്തുക
  13. പറഞ്ഞൊതുക്കുക = സംസാരിച്ചു സമ്മതിപ്പിക്കുക, മധ്യസ്ഥനായി സംസാരിച്ചു യോജിപ്പിക്കുക

പഴഞ്ചൊല്ലുകൾ[തിരുത്തുക]

  1. പറഞ്ഞാൽ കേൾക്കാത്തവൻ ചത്താൽ കരയണ്ട.
  2. പറയുമ്പോൾ അറിഞ്ഞില്ലെങ്കിൽ ചൊറിയുമ്പോൾ അറിയും. (പഴഞ്ചൊല്ല്)

തർജ്ജമകൾ[തിരുത്തുക]

ഇംഗ്ലീഷ്: speak, say, talk

"https://ml.wiktionary.org/w/index.php?title=പറയുക&oldid=551576" എന്ന താളിൽനിന്ന് ശേഖരിച്ചത്