Jump to content

മണി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ഉച്ചാരണം

[തിരുത്തുക]

മണി

  1. രത്നം, മുത്ത്;
  2. മണിക്കെട്ട്, കൈയുടെ കുഴ;
  3. (ആട്ടിന്റെ കഴുത്തിൽ) മുലയുടെ ആകൃതിയിൽ തൂങ്ങിക്കിടക്കുന്ന അവയവം;
  4. വിശിഷ്ടവസ്തു, ഭംഗിയുള്ളവസ്തു;
  5. ആഭരണം;
  6. അയസ്കാന്തം;
  7. കൃസരി;
  8. ആൺകുട്ടികളുടെ ലിംഗം;
  9. വൃഷണം;
  10. കിലുക്കാനുള്ള ഉപകരണം (പ്രയോഗത്തിൽ) മണിയടിക്കുക = കളിയാക്കുക;
  11. സേവപിടിക്കുക;
  12. ദിവസത്തിന്റെ ഇരുപത്തിനാലിൽ ഒരു ഭാഗം;
  13. സമയം അറിയിക്കുന്ന യന്ത്രം, നാഴികമണി;
  14. കൃഷ്ണമണി (കണ്ണിലെ ഉണ്ണി); വിത്ത്, കുരു (അരിമണി); സുബ്രഹ്മണ്യൻ എന്നതിന്റെ ചുരുക്കരൂപം; കുരുവിന്റെ ആകൃതിയുള്ളത്

വിശേഷണം

[തിരുത്തുക]

മണി

  1. അഴകുള്ള, നല്ല;
  2. ശ്രേഷ്ഠമായ
"https://ml.wiktionary.org/w/index.php?title=മണി&oldid=554062" എന്ന താളിൽനിന്ന് ശേഖരിച്ചത്