കുടി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ഉച്ചാരണം[തിരുത്തുക]

ധാതുരൂപം[തിരുത്തുക]

  1. കുടിക്കുക

നാമം[തിരുത്തുക]

കുടി

പദോൽപ്പത്തി: കുടിക്കുക
  1. കുടിക്കൽ, ഉദാഃ കഞ്ഞികുടി, മുലകുടി, കള്ളുകുടി ഇത്യാദി. (പ്ര) വയ്പും കുടിയും, അനത്തും കുടിയും = ആഹാരം പാകംചെയ്യലും കഴിക്കലും. കുടിമാറാത്തകുട്ടി = പാലുകുടിമാറാത്ത കുഞ്ഞ്. കുടിവറ്റുക = കറവ അവസാനിക്കുക, കുട്ടി മുലകുടിക്കുന്ന കാലം തീരുക;
  2. മദ്യപാനം, ലഹരിയുള്ള ദ്രാവകങ്ങൾ കഴിക്കൽ. കുടിമൂലം കുടികെടും (പഴഞ്ചൊല്ല്);
  3. കുടിക്കുന്നതിനുള്ള പദാർഥം. (പ്ര) കടിയും കുടിയും = തിന്നാനും കുടിക്കാനുമുള്ള പദാർഥങ്ങൾ

നാമം[തിരുത്തുക]

കുടി

  1. വാസസ്ഥലം, ഗൃഹം, വീട്, പാർപ്പിടം;
  2. പാവപ്പെട്ടവരുടെ വീട്, കുടിൽ, ചെറിയ വീട്;
  3. ഒരടിമയും അവന്റെ ഭാര്യയുംകൂടിയ രണ്ടുപേർ;
  4. മലവർഗക്കാരും മറ്റും കൂട്ടമായി താമസിക്കുന്ന സ്ഥലം. ഉദാഃ കാണിക്കുടി, അരയക്കുടി;
  5. വംശം, ഗോത്രം. കുടിയറിഞ്ഞേ പെണ്ണുകൊടുക്കാവു (പഴഞ്ചൊല്ല്);
  6. കുടുംബം, കുടുംബാംഗങ്ങൾ;
  7. കുടിയാൻ, കൊഴുവൻ;
  8. ഉടമസ്ഥാവകാശമില്ലാത്ത വസ്തുവിൽ കുടികിടക്കുന്ന കുടുംബമോ വ്യക്തിയോ;
  9. പ്രജ, [[ഒരു] രാജ്യഭരണാധികാരത്തിൻ കീഴിൽ ജീവിക്കുന്ന ആളുകൾ;
  10. ഭാര്യ. ഉദാഃ മുതൽക്കുടി, മുത്തുക്കുടി, മുത്താങ്കുടി = ആദ്യഭാര്യ. ഇളംകുടി = രണ്ടാം വേളി ഇത്യാദി;
  11. നവവധു, വിവാഹത്തിനുശേഷം ഭർതൃഗൃഹത്തിലേക്ക് ആനയിക്കപ്പെടുന്ന വധു (നമ്പൂതിരിഭാഷ);

പ്രയോഗങ്ങൾ- കുടിപിടിക്കുക, കുടിവെപ്പ് ,മുതുക്കുടി,

  1. പ്രദേശം, സ്ഥലം, ഗ്രാമം, നാട്ടിൻപുറം, പട്ടണം മുതലായവയെ കുറിക്കാൻ പ്രയോഗം;
  2. കുടിക്കാരി (പ്ര) കുടികെടുക്കുക, കുടികൊള്ളുക, കുടിപതിക്കുക, കുടിപാർക്കുക ഇത്യാദി. കുടിയേറുക, കുടിയിരിക്കുക = ഒരുസ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തുചെന്ന് സ്ഥിരമായി താമസിക്കുക. വീടും കുടിയും ഇല്ലാത്ത = പാർപ്പിടവും ബന്ധുക്കളും ഇല്ലാത്ത. കുടിക്കിടക്കുക = അന്യന്റെ വസ്തുവിൽ സൗജന്യമായി കുടികെട്ടി താമസിക്കുക;
  3. താമസിക്കുക

തർജ്ജുമ[തിരുത്തുക]

തമിഴ്: குடி

നാമം[തിരുത്തുക]

കുടി

  1. വളവ്;
  2. ശരീരം;
  3. മരം

നാമം[തിരുത്തുക]

കുടി

  1. ഒരു സുഗന്ധദ്രവ്യം, മുരാമഞ്ചി;
  2. കുടപ്പായൽ
"https://ml.wiktionary.org/w/index.php?title=കുടി&oldid=551763" എന്ന താളിൽനിന്ന് ശേഖരിച്ചത്