കായം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ഉച്ചാരണം[തിരുത്തുക]

നാമം[തിരുത്തുക]

കായം

പദോൽപ്പത്തി: (സംസ്കൃതം)
  1. അന്നപാനാദികൊണ്ടു വർധിക്കുന്നത്', ശരീരം;
  2. (വൃക്ഷത്തിന്റെ) തായ്ത്തടി;
  3. വീണയുടെ തണ്ട്;
  4. മോതിരവിരലിന്റെയും ചെറുവിരലിന്റെയും മുരട്, കായതീർഥം, പ്രദേശത്തിനു കൻ (പ്രജാപതി) ദേവനായതിനാൽ പ്രജാപതിതീർഥം (ബ്രഹ്മതീർഥം) എന്നുപേര്;
  5. പ്രാജാപത്യവിവാഹം;
  6. കൂട്ടം, സമൂഹം;
  7. വാസസ്ഥലം;
  8. ലക്ഷ്യം, ഉന്നം;
  9. പ്രാപ്യമായ വസ്തു;
  10. സ്വഭാവം, പ്രകൃതി;
  11. മൂലധനം;
  12. പ്രധാനനഗരം

നാമം[തിരുത്തുക]

വിക്കിപീഡിയയിൽ
കായം എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ

കായം

  1. മണവും രുചിയുമുള്ള ഒരു ഔഷധദ്രവ്യം, ഒരു ജാതി ചെടിയുടെ വേരിനോടടുത്തുള്ള തണ്ടിൽനിന്ന് ഊറിവരുന്ന പശ കലർന്ന കറ, കറിക്കായം (പെരുങ്കായം), പാൽക്കായം എന്നു പലതരം. (പ്ര) കടലിൽ കായം കലക്കുക = അപര്യാപ്തമായ പ്രവൃത്തിചെയ്യുക

നാമം[തിരുത്തുക]

കായം

  1. ചതവ്, മുറിവ് (പ്ര) പുണ്ണിനും കായത്തിനും നന്ന്;
  2. വറു

നാമം[തിരുത്തുക]

കായം

പദോൽപ്പത്തി: <(സംസ്കൃതം) കാച
  1. ഒരുതരം നേത്രരോഗം

നാമം[തിരുത്തുക]

കായം

പദോൽപ്പത്തി: <(സംസ്കൃതം) ആകാശ
  1. ആകാശം. (പ്ര) "കായത്തിടിയോടു കടൽ പൊടിയ" (രാ..)

നാമം[തിരുത്തുക]

കായം

പദോൽപ്പത്തി: (അറബി)

(حلتيت (صمغ نبات

  1. സ്ഥിരമായത്
"https://ml.wiktionary.org/w/index.php?title=കായം&oldid=552806" എന്ന താളിൽനിന്ന് ശേഖരിച്ചത്