കറ
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
ധാതുരൂപം
[തിരുത്തുക]നാമം
[തിരുത്തുക]കറ
- വൃക്ഷലതാദികളോ പച്ചക്കായ്കളോ മറ്റോ മുറിക്കുമ്പോൾ അവയുടെ മുറിപ്പാടിൽ നിന്ന് ഊറുന്ന രസം. (പ്ര) കറപിരിക്കുക = മോരോ ചുണ്ണാമ്പോ മറ്റോ ഉപയോഗിച്ച് വാഴയ്ക്കയുടെ കറകളയുക;
- ഉരൽ, കറയടി;
- ആർത്തവരക്തം (പ്ര) കറപെടുക = തീണ്ടാരിക്കുക. കറവായ്ക = തീണ്ടാരിയില്ലായ്മ;
- മലം (വേടഭാഷ);
- പ്രസവാനന്തരം മുലയിൽ ആദ്യമായി ഊറിവരുന്ന പാൽ;
- ആനയുടെ മദജലം;
- ചളി, അഴുക്ക്, മാലിന്യം;
- തുരുമ്പ്;
- കളങ്കം, അടയാളം, പാട്;
- കറുപ്പുനിറം. (പ്ര) കറകളഞ്ഞ, കറയറ്റ = ശുദ്ധമായ, കളങ്കലേശമില്ലാത്ത;
- വിഷം. ഉദാ: കറമിടറൻ;
- വിരോധം, പക, കോപം;
- വഞ്ചന, കാപട്യം; കുറ്റം, ദോഷം; ഉപദ്രവം; പാപം