കലക്കുക
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
ക്രിയ
[തിരുത്തുക]കലക്കുക
- വെള്ളത്തിലോ മറ്റു ദ്രാവകങ്ങളിലോ ചേർക്കുക, അലിയിക്കുക, കലർത്തുക, ഉദാ. ഉപ്പുകലക്കുക; (പ്ര.) കടലിൽ കായം കലക്കുക = വളരെയധികം ഉപയോഗിക്കേണ്ട സ്ഥാനത്ത് അത്യൽപം മാത്രം വിനിയോഗിക്കുക, പ്രവൃത്തി നിഷ്ഫലമാകുക; കലക്കി കുടിക്കുക = നല്ലപോലെ ഹൃദിസ്ഥമാക്കുക, മുഴുവനും ഗ്രഹിക്കുക;
- മോശപ്പെട്ട രീതിയിൽ ആഹാരം കഴിക്കുക;
- നല്ലതു ചീത്തയാക്കിയിട്ട് അനുഭവിക്കുക;
- കലങ്ങിയതാക്കുക, ഇളക്കിമറിക്കുക, പ്രക്ഷുബ്ധമാക്കുക, ഉദരം കലക്കുക, = ഗർഭം അലസിപ്പിക്കുക;
- കടകോൾകൊണ്ടു മഥിക്കുക, കടയുക;
- കുഴപ്പമുണ്ടാക്കുക, കലഹിപ്പിക്കുക, നശിപ്പിക്കുക, ഛിന്നഭിന്നമാക്കുക, ഉദാ. യോഗം കലക്കുക;
- കലുഷമാക്കുക, മനസ്സമാധാനം ഇല്ലാതാക്കുക, വേദനിപ്പിക്കുക, (പ്ര.) കലക്കിത്തളിക്കുക = ചാണകം വെള്ളത്തിൽ കലക്കി ആ വെള്ളം മുറ്റത്തും മറ്റും കുടയുക, ശുദ്ധി വരുത്തുക, കലക്കിത്തെളിക്കുക = താത്കാലികമായ കുഴപ്പം സൃഷ്ടിച്ചു ഭംഗിയാക്കുക, കലക്കി മറിക്കുക = കുഴപ്പമുണ്ടാക്കുക, അടുക്കും മുറയും തെറ്റിക്കുക