കാപ്പ്

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

കാപ്പ്

  1. കൈയിൽ ധരിക്കുന്ന ഒരാഭരണം (സ്വർണവും മറ്റും കൊണ്ട് കട്ടിയിൽ അൽപം പരത്തിപ്പണിയിച്ച് അറ്റങ്ങൾ പിരിയിട്ടുമുറുക്കി ധരിക്കുന്ന ആഭരണം, കൈവള);
  2. ബ്രാഹ്മണർ തുടങ്ങിയ ചില ജാതിക്കാരുടെ ഇടയിൽ വിവാഹത്തിനുമുമ്പ് മന്ത്രപുരസ്സരം കൈയിൽക്കെട്ടുന്ന ചരട്, വേളിക്കാപ്പ്, കയ്യിൽ മന്ത്രം ജപിച്ചു കെട്ടുന്ന ചരട്. കാപ്പുകെട്ടുക = (ആല) തയ്യാറാകുക;
  3. ദേവരൂപം വരത്തക്കവണ്ണം വിഗ്രഹത്തിൽ ചന്ദനം ചാർത്തൽ, കളഭം എണ്ണ മുതലായവ വിഗ്രഹത്തിലും മറ്റും അഭിഷേകം ചെയ്യൽ, പൂശൽ. ഉദാ: തൃക്കാപ്പ്, എണ്ണക്കാപ്പ്;
  4. വാതിൽ;
  5. കാവൽ, സംരക്ഷണം;
  6. മതിക്കെട്ട്;
  7. ഈശ്വര ഭജനം;
  8. ഒരിനം മത്സ്യം;
  9. മീൻപിടിക്കാൻവേണ്ടി കെട്ടിയടച്ച ജലാശയം ഉദാ: കാപ്പുകലക്കി മീൻപിടിക്കുക;
  10. കെട്ടിയ ചിറയിൽനിന്നും മീൻ പിടിക്കാനുള്ള അവകാശം
"https://ml.wiktionary.org/w/index.php?title=കാപ്പ്&oldid=272671" എന്ന താളിൽനിന്ന് ശേഖരിച്ചത്