കോശം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]കോശം
- പദോൽപ്പത്തി: (സംസ്കൃതം) കോശ
വിക്കിപീഡിയ
- ജൈവവസ്തുവിന്റെ ഏറ്റവും ചെറിയ ഘടകം;
- ഭണ്ഡാരം, ധനം സംഭരിച്ചുവച്ചിട്ടുള്ള അറ;
- സമ്പാദ്യം, സ്വർണം, വെള്ളി മുതലായവ ആഭരണമായോ അല്ലാതെയോ സംഭരിച്ചുവച്ചിട്ടുള്ളത്;
- സംഭരണമുറി, കലവറയിൽ സൂക്ഷിക്കുന്ന വസ്തുക്കൾ;
- കൂട്, ആവരണം, മൂടി;
- ആത്മാവിന്റെ ആവരണം;
- ഗർഭാശയത്തിലുള്ള അണ്ഡത്തെ പൊതിഞ്ഞുവയ്ക്കുന്ന നേരിയ ചർമം;
- സമാധിദശയിലിരിക്കുന്ന പുഴുക്കളുടെ കൂട്;
- മേഘം;
- സമൂഹം;
- കാവ്യസമാഹാരം, വാക്യസമാഹാരം, ഗാഥാശ്ലോകങ്ങളുടെ സമാഹാരം;
- നിഘണ്ടു, ശബ്ദകോശം;
- സത്യപരീക്ഷകൾക്കും മറ്റും ഉപയോഗിക്കുന്ന അഭിഷേകതീർഥം; സത്യം ചെയ്യൽ; വൃഷണസഞ്ചി; പുരുഷലിംഗം; ഉപസ്ഥം; അണ്ഡം, മുട്ട; പാത്രം; പാനപാത്രം; തൊട്ടി; പെട്ടി, അലമാര; വാഹനത്തിന്റെ ഉൾഭാഗം; മുറിവ്, ചതവ് മുതലായവ കെട്ടാനുള്ള ഒരുജാതി തുണിക്കഷണം; തൊലി; പുറന്തോട്; അണ്ടി, വിത്ത്; ജാതിക്ക; ധാന്യങ്ങളുടെ ഓവ്; പൂമൊട്ട്; വീട്; ഒരുഗ്രയോഗം; രണ്ടാം ഭാവം; ഗോളം
- കോഷം