ചാന്ത്

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ചാന്ത്

പദോൽപ്പത്തി: (സംസ്കൃതം)ചന്ദന
 1. കറുത്തനിറമുള്ള ഒരിനം കുറിക്കൂട്ട്;
 2. ചന്ദനം, കർപ്പൂരം തുടങ്ങിയ സുഗന്ധവസ്തുക്കൾ ചേർത്തുണ്ടാക്കുന്ന ലേപനദ്രവ്യം, കളഭം;
 3. ചുണ്ണാമ്പ് കുമ്മായം സിമന്റ് തുടങ്ങിയവ മണലുമായും മറ്റും കലർത്തിയുണ്ടാക്കുന്നകൂട്ട് (വീടുകെട്ടുന്നതിനും പൂശുന്നതിനും മറ്റും ഉപയോഗം);
 4. ടാർ, കീൽ;
 5. കളിമണ്ണ്;
 6. ഒരു കുറ്റിച്ചെടി (ഇതിന്റെ കായ് ചാന്തുണ്ടാക്കാൻ ഉപയോഗിക്കുന്നു);
 7. ചില മരങ്ങളുടെ എണ്ണ. ചാന്തഴിക്കുക = വിഗ്രഹത്തിലാറാടിയ ചാന്ത് നീക്കം ചെയ്യുക;
 8. (പ്ര) ആലിംഗനം ചെയ്യുക. ചാന്താടുക = വിഗ്രഹത്തിൽ ചാന്തും കളഭവും കൊണ്ട് അഭിഷേകം നടത്തുക;
 9. കുമ്മായക്കൂട്ടു പൂശുക. ചാന്തുകരണ്ടി = തേപ്പുകരണ്ടി. ചാന്തുകാരൻ = കൽപണിയ്ക്ക് ചാന്തുണ്ടാക്കുന്നവൻ;
 10. കൽപണിക്കാരൻ. ചാന്തുകുത്തുക,-തൊടുക = ചാന്തുകൊണ്ട് പൊട്ടുതൊടുക. ചാന്തുകുഴയ്ക്കുക = പൊട്ടുതൊടാൻ ചാന്തു ചാലിക്കുക;
 11. ചുമരുകെട്ടാന്മ് പൂശാനുമുള്ള ചാന്ത്ണ്ടാക്കുക. ചാന്തുകുറി = ചാന്തുകൊണ്ടുള്ള പൊട്ട്. ചാന്തുകൂട്ടുക = കുറിക്കൂട്ടുണ്ടാക്കുക;
 12. തേപുചാന്തുണ്ടാക്കുക. ചാന്തുകോൽ = ചാന്തുതൊടാനുള്ള ചെറിയ കോൽ. ചാന്തുതേക്കുക = ചുമരിൽ ചാന്തുഒഊശുക;
 13. ചാന്ത് അണിയുക. ചാന്തുപലക = ചുമരിൽ ചാന്തു തേച്ചു പിടിപ്പിക്കാനുള്ള ഉപകരണം. ചാന്തുപുശുക = ശരീരത്തിലുംവിഗ്രഹങ്ങളിലും മറ്റും കുറിക്കൂട്ടുപൂശുക;
 14. ചുമരിൽ കുമ്മായക്കൂട്ട്, സിമന്റ് തുടങ്ങിയവ തേക്കുക. ചാന്തുപടി = ചന്ദനം നൽകുന്നതിനുള്ള പ്രതിഫലം

നാമം[തിരുത്തുക]

ചാന്ത്

 1. സമാവർത്തനം
"https://ml.wiktionary.org/w/index.php?title=ചാന്ത്&oldid=311529" എന്ന താളിൽനിന്ന് ശേഖരിച്ചത്