കർപ്പൂരം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]കർപ്പൂരം
- പദോൽപ്പത്തി: (സംസ്കൃതം) കർപൂര
- 'സന്തോഷത്തെ വർധിപ്പിക്കുന്നത്.'
- ഒരുതരം വെളുത്ത സുഗന്ധദ്രവ്യം, പ്രത്യേകതരം രുചിയും ജ്വലനസ്വഭാവവുമുള്ളത്, കൃത്രിമമായും ഉത്പാദിപ്പിക്കാറുണ്ട്, ചൂടങ്കർപ്പൂരം (പക്വം), പച്ചക്കർപ്പൂരം (അപക്വം) എന്നു രണ്ടു തരം, പ്രാചീനകാലം മുതൽ വീടുകളിലും ക്ഷേത്രങ്ങളിലും ദേവാരാധനയ്ക്ക് ഒരു വിശിഷ്ടവസ്തുവായി ഉപയോഗിച്ചുവരുന്നു. ഔഷധങ്ങൾക്കും ധാരാളം ഉപയോഗപ്പെടുത്താറുണ്ട്; (പ്ര.) കർപ്പൂരദീപം, കർപ്പൂരാദിതൈലം, ചൂർണം ഇത്യാദി;
- കർപ്പൂരമരം, കർപ്പൂരച്ചെടി; (പ്ര.) കണ്ണിന്നു കർപ്പൂരകം = കാഴ്ചയ്ക്ക് ആനന്ദകരം; ഉപ്പുതൊട്ടു കർപ്പൂരംവരെ = എല്ലാം