കോൽ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ധാതുരൂപം[തിരുത്തുക]

  1. കോലുക

ഉച്ചാരണം[തിരുത്തുക]

നാമം[തിരുത്തുക]

കോൽ

  1. ചെറിയ വടി, കമ്പ്, മരത്തിന്റെയും മറ്റും വണ്ണം കുറഞ്ഞ ചില്ല;
  2. ഒരു ദൈർഘ്യമാനത്തോത്, 24 അംഗുലം അഥവാ 28 ഇഞ്ചു നീളം വരുന്ന അളവ്, അത്രയും നീളമുള്ള ദണ്ഡ്;
  3. അധികാരമുദ്രയുള്ള വടി;
  4. ആയുധമായി ഉപയോഗിക്കുന്ന വടി;
  5. കുന്തം;
  6. ചിത്രം എഴുതുന്നതിനുള്ള ബ്രഷ്;
  7. അമ്പ്;
  8. തുലാക്കോൽ;
  9. തീപ്പെട്ടിക്കൊള്ളി;
  10. ചെണ്ട മുതലായ ആഹതവാദ്യങ്ങൾ മുഴക്കാൻ ഉപയോഗിക്കുന്ന കമ്പ്;
  11. നെയ്ത്തുതറിയിലെ ഒരു ഉപകരണം; കോലാടുക = കോലാട്ടം കളിക്കുക; കോലിടുക = ആരംഭിക്കുക (ചെണ്ടമേളത്തിന്റെ തുടക്കമായി ചെണ്ടത്തലയിൽ കോലുവയ്ക്കുന്നതിന്);
  12. ചെണ്ടയിൽ കോൽകൊണ്ടു കൊട്ടുക, താളം പിടിക്കുക;
  13. ആയുധം താഴെ വയ്ക്കുക, വഴക്കുതീർന്നു യോജിപ്പിലെത്തുക;
  14. കലഹത്തിനു കാരണമുണ്ടാക്കുക, കോലുമുടക്കുക, കോലുമുറുക്കുക = യാത്രയ്ക്കുള്ള ഉപകരണങ്ങൾ ഭാണ്ഡമാക്കി കോലിന്റെ അറ്റത്തു കെട്ടുക; കോലുവയ്ക്കുക = കോലിടുക
"https://ml.wiktionary.org/w/index.php?title=കോൽ&oldid=549347" എന്ന താളിൽനിന്ന് ശേഖരിച്ചത്