Jump to content

കുന്തം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]
കുന്തം

ഉച്ചാരണം

[തിരുത്തുക]

കുന്തം

  1. ഒരു ആയുധം.
  2. തോക്കിന്റെയഗ്രത്തിൽ ഘടിപ്പിക്കുന്ന കൂർത്തുമൂർത്തകത്തി, തോക്കിന്മേൽക്കുന്തം;
  3. ഒരിനം ധാന്യം, കാട്ടുഗോതമ്പ്;
  4. ധാന്യങ്ങളും മറ്റും തുളയ്ക്കുന്ന ഒരിനം ചെറിയപ്രാണി;
  5. ഒരു നേത്ര രോഗം;
  6. വയലുഴുന്ന സമയം കലപ്പയിൽ കയറുന്ന മണ്ണും വൈക്കോലും മറ്റും കൂടിക്കുഴഞ്ഞ ചെളിക്കട്ട, ചാട്ട്;
  7. കഴുത്തിൽക്കെട്ടുന്ന ചെറിയ ഒരു സ്വർണാഭരണം (..);
  8. നിസ്സാരമായ സംഗതി;
  9. വിഷമം, നാശം, ഉപദ്രവം, ബുദ്ധിമുട്ട്;
  10. പ്രയോജനരഹിതമായ കാര്യം. ഉദാഃ പോയിട്ടെന്തായി? കുന്തം. നീയങ്ങോട്ടു കലമ്പിയാൽ എനിക്കു കുന്തമാണ്. കുന്തമാകുക = ഇല്ലാതാവുക, നശിക്കുക, പരാജയപ്പെടുക, കുഴപ്പത്തിലാകുക. 'കുന്തം' എന്നുമാത്രമായും പ്രയോഗം. കുന്തം മറിയുക = തകരാറിലാകുക

പ്രയോഗങ്ങൾ=

[തിരുത്തുക]

കുന്തം വിഴുങ്ങിയിട്ട്‌ ചുക്കുവെള്ളം കുടിച്ചാലോ?
കുന്തം പോയാൽ കുടത്തിലും തപ്പണം.
കുന്തം കൊടുത്ത് കുത്ത് വാങ്ങരുത്
കുന്തമൊട്ട് കൊടുക്കുകയുമില്ല താനൊട്ട് കുത്തുകയുമില്ല.
കുന്തം കൊണ്ട മുറിപൊറുക്കും, നാക്ക് കൊണ്ട മുറി പൊറുക്കില്ല.

"https://ml.wiktionary.org/w/index.php?title=കുന്തം&oldid=552873" എന്ന താളിൽനിന്ന് ശേഖരിച്ചത്