കെട്ടുക

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ഉച്ചാരണം[തിരുത്തുക]

ക്രിയ[തിരുത്തുക]

കെട്ടുക

 1. ചരട് കയറ് മുതലായവ തമ്മിലോ അവകൊണ്ടു മറ്റു വസ്തുക്കളെയോ ചുറ്റിമുറുക്കുക, ബന്ധിക്കുക;
 2. വിവാഹം കഴിക്കുക;
 3. കല്ല് തടി തുടങ്ങിയ വസ്തുക്കളുപയോഗിച്ചു നിർമിക്കുക. (വീട്, മതിൽ എന്നിവപോലെ);
 4. രചിക്കുക (കഥയോ മറ്റോ എഴുതിയുണ്ടാക്കുക);
 5. ഉണ്ടാക്കുക, നിർമിക്കുക;
 6. പണം അടയ്ക്കുക. ഉദാ. കരം കെട്ടുക;
 7. സ്വർണം വെള്ളി മുതലായവകൊണ്ടു നിർമിക്കുക, ലോഹത്തകിട് പൊതിയുക, രത്നങ്ങളും മറ്റും പതിക്കുക (ആഭരണങ്ങളിൽ എന്ന പോലെ);
 8. ഓല പുല്ല് എന്നിവകൊണ്ട് മേൽക്കൂര മേയുക;
 9. വേഷം അണിയുക, അഭിനയിക്കുക. (പ്ര.) കെട്ടിക്കാണിക്കൽ = ഇല്ലാത്ത പ്രൗഡികാട്ടൽ, വേഷംകെട്ടൽ (ദൃശ്യകലാരൂപങ്ങളിൽ അഭിനേതാക്കളെന്നപോലെ); കെട്ടിക്കിടക്കുക = കൂട്ടം കൂടി അടിഞ്ഞുകിടക്കുക;
 10. കാത്തുകിടക്കുക;
 11. (വെള്ളമ്പോലെ) ഒഴുകാതെ കിടക്കുക, ഒരിടത്തു തങ്ങിക്കിടക്കുക;
 12. (വ്യാപാരം) ചരക്ക് വിറ്റഴിയാതെ കിടക്കുക;

തർജ്ജമകൾ[തിരുത്തുക]

 • ഇംഗ്ലീഷ്:
  • ചുറ്റിമുറുക്കുക: to tie
  • വിവാഹം ചെയ്യുക: to marry, wed, tie the knot
  • നിർമിക്കുക: to build
  • തങ്ങിക്കിടക്കുക: to stagnate
"https://ml.wiktionary.org/w/index.php?title=കെട്ടുക&oldid=551840" എന്ന താളിൽനിന്ന് ശേഖരിച്ചത്