Jump to content

ഗതി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ഉച്ചാരണം

[തിരുത്തുക]

ഗതി

പദോൽപ്പത്തി: (സംസ്കൃതം)
  1. ഒരിടത്തുനിന്നും മറ്റൊരിടത്തേക്കുള്ള പോക്ക്, ഗമനം, നടപ്പ്, യാത്ര;
  2. പ്രവാഹം, ഒഴുക്ക്;
  3. വഴി, മർഗം;
  4. ഉപായം, പോംവഴി;
  5. ഉപജീവനമാർഗം, കഴിച്ചിലിനുള്ള വക, സാമ്പത്തികശേഷി;
  6. രക്ഷ, ആശ്രയം, ശരണം;
  7. മോക്ഷം, നിർവാണം;
  8. ശ്രേയസ്സ്, അഭിവൃദ്ധി;
  9. ജ്ഞാനം, അറിവ്;
  10. അനുഭവം;
  11. (വ്യാകരണം) ഒരു ദ്യോതകശബ്ദം (ഏതെങ്കിലും ഒരു വിഭക്തിയോടു ചേർന്നുനിന്ന് വിഭക്തിയുടെ അർഥത്തെ പരിഷ്കരിക്കുന്നത്);
  12. (സംഗീതം) താളവേഗത്തെ കുറിക്കുന്ന പദം; കഥകളിയിലെ ഒരു അഭിനയക്രമം; കാവ്യഗുണങ്ങളിൽ ഒന്ന്; വ്യവഹാരത്തിന്റെ സ്വഭാവം; ദേവഹൂതിയിൽ കർദമനുണ്ടായ പുത്രിമാരിൽ അഞ്ചാമത്തേവൾ, പുലഹൻ എന്ന പ്രജാപതിയുടെ ഭാര്യ. (പ്ര.) ഗതികെടുക = കഷ്ടസ്ഥിതിയിലാകുക, ആശ്രയമില്ലാതാകുക, വഴിമുട്ടുക; ഗതികേട് = നിരാശ്രയത്വം, പോംവഴിയില്ലായ്മ, കഷ്ടപ്പാട്, ദുരിതം
"https://ml.wiktionary.org/w/index.php?title=ഗതി&oldid=553089" എന്ന താളിൽനിന്ന് ശേഖരിച്ചത്