കുടം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

കുടം

  1. വാവട്ടംകുറഞ്ഞ് കഴുത്തിടുങ്ങി അതിനുതാഴെയുള്ള ഭാഗം കൂടുതൽ വീർത്തുരുണ്ടതുമായ പാത്രം (പ്ര) കുടംകമഴ്ത്തിവച്ചു വെള്ളമൊഴിക്കുക = നിഷ്പ്രയോജനമായി പ്രവർത്തിക്കുക. കുടത്തിലെ വിളക്ക് = പുറത്തറിയാത്ത മേന്മകളുള്ള ആളോ വസ്തുവോ ആശയമോ, ഘടദീപം. പടിക്കൽ കൊണ്ടുചെന്നിട്ട് കുടമുടയ്ക്കുക = കാര്യം അവസാനം അവതാളത്തിലാക്കുക, ഒടുവിൽ അബദ്ധത്തിൽ ചാടുക. നിറകുടം തുളുമ്പുകില്ല (പഴഞ്ചൊല്ല്);
  2. മൊട്ട്, പൂങ്കുല ([[വാ(പഴഞ്ചൊല്ല്)], തെങ്ങ്, പന, നെല്ല് എന്നിവയുടെ പൂമൊട്ടിനെ കുറിക്കാൻ സാധാരണയായി പ്രയോഗം);
  3. വണ്ടിച്ചക്രത്തിന്റെ മധ്യത്തിലായി ആരക്കാലുകൾ (അഴിക്കാലുകൾ) ഉറപ്പിച്ചിട്ടുള്ള ഭാഗം;
  4. ഒരുതരം വാദ്യം, ഘടം;
  5. കുംഭം രാശി;
  6. തൂണിന്റെ അറ്റത്തുള്ള കുടത്തിന്റെ ആകൃതിയിൽ കടഞ്ഞുചേർക്കുന്ന ഭാഗം;
  7. വീണ തംബൂരു മുതലായവയുടെ വീത്ത്തഭാഗം;
  8. ആനയുടെ തലയിൽ ഇരുഭാഗത്തും ഉള്ള [[മു(പഴഞ്ചൊല്ല്)];
  9. താഴികക്കുടം;
  10. അർധഗോളാകൃതിയിലുള്ള മേൽക്കൂര;
  11. ഒരു അളവ്, ധാന്യം ദ്രാവകങ്ങൾ എന്നിവ അളക്കുന്ന തോതുകളിൽ ഒന്ന്;
  12. വീർത്തവൃഷണം;
  13. യോനി; കുടം തലയിലേറ്റിയുള്ള ഒരിനം നൃത്തം, കുടക്കൂത്ത് നോക്കുക; കുടത്തിന്റെ ആകൃതിയിലുള്ള കിഴങ്ങ് (ഉള്ളിയെന്നപോലെ പല ഇതളുകൾ ചേർന്നത്) (പ്ര) കുടമിടുക, കൂട്ടമിടുക, കുടംവിടുക = ഊഞ്ഞാൽ ശക്തിയായി ആട്ടി തലയ്ക്കുമീതെ വിടുക. കുടമുടയ്ക്കൽ = ശവദാഹത്തോടനുബന്ധിച്ചുള്ള ഒരു ചടങ്ങ്. ചിതയെ പ്രദക്ഷിണംവച്ചു നീർക്കുടം ഉടയ്ക്കുന്ന ഹൈന്ദവാചാരം

നാമം[തിരുത്തുക]

കുടം

  1. പടിഞ്ഞാറ്, പടിഞ്ഞാറൻപ്രദേശം, കൊടുന്തമിഴ് നാടുകളിലൊന്നായ കുടനാട്

നാമം[തിരുത്തുക]

കുടം

  1. വൃക്ഷം;
  2. ചുറ്റിക;
  3. കോട്ട;
  4. പർവതം;
  5. ഗൃഹം;
  6. കൊടുവേലി

നാമം[തിരുത്തുക]

കുടം

  1. നഗരം;
  2. പൂയം നക്ഷത്രം
"https://ml.wiktionary.org/w/index.php?title=കുടം&oldid=539756" എന്ന താളിൽനിന്ന് ശേഖരിച്ചത്