കോട്ട

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ഉച്ചാരണം[തിരുത്തുക]

നാമം[തിരുത്തുക]

കോട്ട

  1. ഒരു ധാന്യ അളവ്, രണ്ട് മരയ്ക്കാൽ (ദേശഭേദമനുസരിച്ച് അളവിൽ വ്യത്യാസം കാണുന്നു);
  2. വൈക്കോൽ കെട്ട്;
  3. നിലത്തിന്റെ ഒരളവ്

നാമം[തിരുത്തുക]

കോട്ട

പദോൽപ്പത്തി: (സംസ്കൃതം)
  1. ഒരു പ്രദേശത്തിന്റെ സൈനികപ്രതിരോധത്തിനോ സംരക്ഷണത്തിനോ ആയി നിർമിക്കുന്ന ബലിഷ്ഠവും പൊക്കം കൂടിയതുമായ മതിൽ;
  2. നഗരരക്ഷയ്ക്കായി പഴയകാലത്തു കെട്ടിയിരുന്ന വലിയ മതിൽ;
  3. വരമ്പ്, തിട്ട;
  4. വൃക്ഷങ്ങൾ ഇടതൂർന്നു വളർന്നിട്ടുള്ള ഒരു കാവ്;
  5. മലബാറിലുള്ള ഒരു നദി. കോട്ടകെട്ടുക = കോട്ട ഉണ്ടാക്കുക;
  6. വലിയ കാര്യങ്ങൾ മനസ്സിൽ കരുതുക. കോട്ടമതിൽ = കോട്ടയ്ക്ക് അകത്തേക്കോ പുറത്തേക്കോ കടക്കുന്നതിനുള്ള വാതിൽ. കോട്ടപിടിക്കുക = വങ്കാര്യം സാധിക്കുക
"https://ml.wiktionary.org/w/index.php?title=കോട്ട&oldid=553012" എന്ന താളിൽനിന്ന് ശേഖരിച്ചത്