Jump to content

വിക്കിനിഘണ്ടു:പഞ്ചായത്ത് (ഭാഷ)

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
വിക്കിനിഘണ്ടു പഞ്ചായത്ത്
വിക്കിനിഘണ്ടു പഞ്ചായത്ത്

Old English എന്നത് നിലവിൽ {{ഫലകം:OE.}}-ൽ പഴയ ഇംഗ്ലീഷ് എന്നാണ്‌ വിവർത്തനം ചെയ്തിരിക്കുന്നത്. കൂടുതൽ മെച്ചപ്പെട്ട വിവർത്തനം ക്ഷണിക്കുന്നു. --Jacob.jose(talk) 20:16, 26 ജനുവരി 2008 (UTC)[മറുപടി]

പൂമകൾ എന്ന വാക്കിന്റെ അർത്ഥം എന്താണെന്ന് ആരെങ്കിലും ചേർക്കുമോ

ചേർത്തിട്ടുണ്ട്.--Keral8(talk) 18:04, 17 ഓഗസ്റ്റ്‌ 2010 (UTC)

പഞ്ചസാര, ചക്കര, ശർക്കര, കരിപ്പെട്ടി[തിരുത്തുക]

ഇവ തമ്മിലുള്ള വ്യത്യാസം ആർക്കെങ്കിലും ഇവിടെ അല്ലെങ്കിൽ വിക്കിപീഡിയയിൽ വ്യക്തമാക്കാമോ?

  • പഞ്ചസാര = sugar
  • ശർക്കര = jaggery Also called വെല്ലം
  • ചക്കര = brown sugar?? It is called കരുപ്പെട്ടി in Ernakulam area, and is actually Palm Sugar
  • കരിപ്പെട്ടി = ?? Most commonly called കരുപ്പെട്ടി in Ernakulam Area. Dr P. Gopalakrishnan

--Jacob.jose(talk) 05:59, 24 മേയ് 2009 (UTC)[മറുപടി]

സ്ഥലഭേദമനുസരിച്ച് അർഥങ്ങൾ മാറും എന്നാണെനിക്ക് തോന്നുന്നത്.

ഉദാഹരണിത്തിന്, എന്റെ സുഹൃത്തായ ഒരു തമിഴ് ബ്രാഹ്മണൻ (‌കൊച്ചിക്കാരൻ) പറഞ്ഞത് അവർ വെല്ലം എന്നു പറഞ്ഞാൽ ഉദ്ദേശിക്കുന്നത് ശർക്കര (ഉരുണ്ട സാധനം) എന്നാണ് എന്ന്. പക്ഷേ മലബാറിൽ വെല്ലം എന്നു പറഞ്ഞാൽ ഇതാണ്: http://bp0.blogger.com/_brdkySmJ858/R9h2NT8hwWI/AAAAAAAAAbI/HKRoMTixPDU/s400/appam2.jpg —ഈ ഒപ്പുവെക്കാത്ത പിന്മൊഴി ഇട്ടത് സൂരജ് (talkcontribs).

ഞങ്ങളൊക്കെ ചക്കര, കരിപ്പെട്ടി എന്നീ പേരുകളിൽ വിളിയ്ക്കുന്നത് ഒരേ സാധനത്തെയാണ്. (വിക്കിപീഡിയയിൽ Palm sugar). ചക്കര എന്ന് ശർക്കരയെയും വിളിക്കുന്നവരുണ്ടെങ്കിലും ഈ സാധനമാണ്‌ primary meaning ആയി നിഘണ്ടുവിൽ കാണുന്നത്. കരിപ്പെട്ടി, കരുപ്പോട്ടി, കരിപ്പുകട്ടി എന്നീ വാക്കുകൾ കരിമ്പ് + കട്ടി എന്നതിൽ നിന്നാണ്‌ ഉണ്ടായത് എന്നതുകൊണ്ട് പനയിൽനിന്നും കരിമ്പിൽനിന്നും ഉണ്ടാക്കുന്ന ശർക്കരകൾ തമ്മിൽ പണ്ടൊന്നും വലിയ വ്യത്യാസം കല്‌പിച്ചിരുന്നില്ല എന്നാണു മനസ്സിലാകുന്നത്. സൂരജ് പടം കൊടുത്തിരിക്കുന്ന സാധനം തന്നെയാണ്‌ ഞങ്ങൾക്കും വെല്ലം. ഇതിന്‌ തൃശ്ശൂർ ഭാഗത്ത് ആണിശ്ശർക്കര, അച്ചുവെല്ലം എന്നൊക്കെ പറഞ്ഞുകേട്ടിട്ടുണ്ട്.--Keral8(talk) 19:23, 17 ഓഗസ്റ്റ്‌ 2010 (UTC)

ഇതു ശരിയല്ലേ? --Jacob.jose(talk) 05:10, 17 ഓഗസ്റ്റ്‌ 2010 (UTC)

എന്റെ അറിവ്: തെക്കൻ കേരളത്തിൽ ജേക്കബ് പറഞ്ഞിരിക്കുന്നതു ശരിയാണ്. വടക്ക് പുലി എന്നു പറഞ്ഞാൽ ആദ്യം പറഞ്ഞ മൂന്നും ഉൾപ്പെടും. കടുവയെയും പുലിയെയും വേർതിരിക്കാൻ വരയൻ പുലി എന്നും പുള്ളിപ്പുലി എന്നും പറയാറുണ്ട്. തമിഴിലും അങ്ങനെ തന്നെ. അതുകൊണ്ടാണല്ലോ LTTEക്കാരൻ തമിഴ് പുലിയായതും. വടക്കൻ കേരളത്തിൽ കടുവയ്ക്ക് നരി എന്നും പറയാറുണ്ട്.
തെക്കുതന്നെ പുലി എന്നു പറഞ്ഞാൽ leopard, panther, spotted leopard എല്ലാം വരുമെന്നാണു തോന്നുന്നത്.--Keral8(talk) 18:11, 17 ഓഗസ്റ്റ്‌ 2010 (UTC)

Perhaps I didn't know how to navigate and find it, but I noticed that for the few words I saw, there were no categories assigned (for example word, fox, വ്യക്തി). How do I see nouns, verbs, adjectives, adverbs from any given language (here in ml wikt)? Thanks for your guidance. --C.R.Selvakumar(talk) 22:34, 17 ഓഗസ്റ്റ്‌ 2010 (UTC)

Would this be the all in Malayalam nouns മലയാളം നാമങ്ങൾ?--C.R.Selvakumar(talk) 22:47, 17 ഓഗസ്റ്റ്‌ 2010 (UTC)
You're right Selva, a lot needs to be done towards categories in Malayalam Wiki. By the way, great work on adding the Tamil words and the related Malayalam ones too. Thanks.--Keral8(talk) 23:15, 18 ഓഗസ്റ്റ്‌ 2010 (UTC)
Thanks! I located a few key categorization terms and I'm adding them whenever I see one missing (just added one or two for English and Malayalam words and all the words I have created - not many of course :) ).--C.R.Selvakumar(talk) 23:22, 18 ഓഗസ്റ്റ്‌ 2010 (UTC)

I found two words മലയാളം നാമങ്ങൾ, and മലയാളം നാമങ്ങൾ, which one is correct? See ഇറച്ചി. Sorry for such a basic question!! (I found both from ml wiktionary, and perhaps both are correct??--C.R.Selvakumar(talk) 00:05, 19 ഓഗസ്റ്റ്‌ 2010 (UTC)

Actually both should be right.. :) Infact, you can't save both together.. There has been a font issue in malayalam, where chillu were encoded differently in different font versions. Jyothis had run bots to convert all words in main namespace to latest encoding, but needs to run in other namespaces as well.. --Jacob.jose(talk) 01:09, 19 ഓഗസ്റ്റ്‌ 2010 (UTC)
This change should fix the issue you mentioned. --Jacob.jose(talk) 01:11, 19 ഓഗസ്റ്റ്‌ 2010 (UTC)
നന്ദി ! :)--C.R.Selvakumar(talk) 02:06, 19 ഓഗസ്റ്റ്‌ 2010 (UTC)

What is the category for verbs?[തിരുത്തുക]

Recently I tried to create a Malayalm verb ഒന്നാക്കുക (I hope this is correct!), and I wanted to add it in a category of verbs. I added it at മലയാളം ക്രിയകൾ but I foudn that mine is the only verb there. I'm sure you must have more verbs on Wikt. Another category I looked at is മലയാളം ക്രിയ ഭാവിരൂപങ്ങൾ which also do not have any members. Could someone advise me what is the category I should be using for verbs, not that I'm going to add lots of verbs (it is harder for me to find the right description, but I might be able to add translations from English and Tamil). Thanks in advance.--C.R.Selvakumar(talk) 15:36, 21 ഓഗസ്റ്റ്‌ 2010 (UTC)

സ്പെയ്സിങ്[തിരുത്തുക]

ഒരു സംശയം: മുടിചൂടുക ആണോ മുടി ചൂടുക ആണോ അംഗീകാരം കൂടുതലുള്ള പ്രയോഗം? വീണപൂവോ വീണ പൂവോ? എന്താണ് ഇതിന്റെ നിയമം? --Keral8(talk) 21:06, 21 സെപ്റ്റംബർ 2010 (UTC)[മറുപടി]

സമസ്തപദങ്ങൾ ചേർത്തെഴുതുകയും (സംഹിത. സന്ധിയും ഇതിൽപ്പെടും. സംഹിതയിലുണ്ടാകുന്ന രൂപഭേദമാണ്‌ സന്ധി) അങ്ങനെയല്ലാത്ത പദങ്ങൾ സന്ധിചേർക്കാവുന്നതല്ലെങ്കിൽ വേർതിരിച്ച് എഴുതുകയും ആണ്‌ രീതി. സമസ്തപദങ്ങളല്ലാത്തവയിൽ സന്ധിചേർക്കാവുന്ന ഇടത്ത് സന്ധിചേർക്കുകയോ ചേർക്കാതിരിക്കുകയോ ചെയ്യുന്നത് എഴുത്തുകാരന്റെ മനോധർമ്മമാണ്‌. പദ്യത്തിലും സംഭാഷണത്തിലും സന്ധി ഏറിയും ഗദ്യമെഴുത്തിൽ കുറഞ്ഞുമിരിക്കും. മാരാർ എഴുത്തിൽ എവിടെ ഇടവിട്ട് എഴുതണം എന്ന് വിശദീകരിക്കുന്നുണ്ട് (മലയാളശൈലി). സ്വതന്ത്രപദങ്ങൾ വിട്ടെഴുതുകയും ആശ്രിതപദങ്ങൾ (അവ്യയങ്ങൾപോലുള്ളവ) ചേർത്തെഴുതുകയും ചെയ്യുക എന്നതാണ് സ്വീകാര്യമായ ശൈലി. അൽപ്പം വിശദമായി പറയേണ്ടതാണ്; തത്കാലം പ്രകരണത്തിലേക്ക് കടക്കുന്നു:
‘മുടിചൂടുക’ സമസ്തപദമാകയാൽ ചേർത്തെഴുതുകയും ‘വീണ പൂവ്’ എന്നത് അങ്ങനെ അല്ലായ്കയാൽ വിട്ടെഴുതുകയുമാണ് വേണ്ടത്.
മുടിചൂടുക എന്നത് നാമവും ക്രിയയും തമ്മിലുള്ള സമാസമാണ് (വിഭക്തിക്കുറികൂടാതെ പദയോഗം സമാസമാം) ‘മുടിയെ (കിരീടത്തെ) ചൂടുക’ എന്ന് വിഗ്രഹം. നമ്മൾ ഇത്തരം സമസ്തപദങ്ങൾ ധാരാളം ഉപയോഗിക്കുന്നുണ്ട്, സമസ്തപദമാണെന്ന് ധരിക്കാതെ - പാട്ടുപാടുക, പണിചെയ്യുക, പലായനംചെയ്യുക..
(എന്നാൽ ‘മഴ പെയ്യുക’യാണ് മലയാളത്തിൽ, rain എന്ന ക്രിയയ്ക്ക് മഴയുക എന്ന ഒറ്റപ്പദം സ്വീകാര്യമാകുംവരെ)
ഇതുപോലെ വർക്കുചെയ്യുക.. എന്നിവയും ‘ധരിച്ചുകൊള്ളുക’. ഇവ്വിധം നാമക്രിയാസമാസങ്ങളിൽ സംഹിത അത്യാവശ്യമാണെന്നില്ല.
സംഹിതാനിയമങ്ങൾ കുറച്ചൊക്കെ ഒഴിവാക്കുന്നത് കമ്പ്യൂട്ടറിന്റെ കാലത്ത് ചില ഗുണങ്ങൾ ചെയ്യും. എവിടെ, എങ്ങനെ, എന്നൊക്കെ ആലോചിക്കേണ്ടതുണ്ട് എന്നുമാത്രം.
പക്ഷേ, ‘വീണ’ എന്ന പേരെച്ചരൂപവും ‘പൂവ്’ എന്ന (സന്ധി അസാധ്യമായ) നാമവും ചേരുക തീർച്ചയായും തെറ്റാണ്. ഇക്കാര്യം ഓർക്കാതെ ആശാന്റെ ‘വീണ പൂവ്’ ‘വീണപൂവ്’ ആയത് വ്യാകരണനിർണ്ണയങ്ങളെ തകർത്തിടാൻപോന്ന പ്രതിഭാശക്തി അതിലുള്ളതുകൊണ്ടാണെന്നു തോന്നിയിട്ടുണ്ട്.
വിശദീകരണവും ചർച്ചയും മറ്റൊരിടത്ത് വൈകിയെങ്കിലും പ്രതീക്ഷിക്കാം.--Thachan.makan(talk) 16:28, 22 സെപ്റ്റംബർ 2010 (UTC)[മറുപടി]
നന്ദി തച്ചന്മകൻ. --Keral8(talk) 20:41, 22 സെപ്റ്റംബർ 2010 (UTC)[മറുപടി]

ഒരു ചോദ്യംകൂടി: etymology എന്ന തലക്കെട്ടിന്‌ പദോത്പത്തി, ശബ്ദോത്പത്തി, നിഷ്പത്തി, നിരുക്തം എന്നിങ്ങനെ വിക്കിനിഘണ്ടുവിൽ പലയിടത്ത് പലതുകാണാം. ഇതിൽ ഏറ്റവും ഉചിതം ഏതു വാക്കാൺ്‌?--Keral8(talk) 20:41, 22 സെപ്റ്റംബർ 2010 (UTC)[മറുപടി]

നിഷ്പത്തി (/നിഷ്പാദനം/വ്യുത്പാദനം) എന്ന വാക്ക് Derivation എന്ന അർഥത്തിലാണ്‌ ഉപയോഗിച്ചുകാണുന്നത്. കൃത്തും തദ്ധിതവും (verbal & nominal Derivatives) രണ്ടുവിധം നിഷ്പന്നപദങ്ങളാണ്.
‘പദോത്പത്തി‘ അവ്യാപ്തികൊണ്ട് ഒഴിവാക്കാം.പദമല്ലാത്ത, പ്രത്യയങ്ങളുടെയും ധാതുക്കളുടെയും etymology -യും വരുമല്ലോ.
ശബ്ദോത്പത്തി വേണോ, നിരുക്തം (നിരുക്തി എന്നാവുന്നതാണ്‌ എനിക്കിഷ്ടം) വേണോ എന്ന് തീരുമാനിക്കണം. രണ്ടാം പദമാണ്‌ സാങ്കേതികം‌. കമ്യൂണിസ്റ്റ് പച്ചയെ ഇതിൽ പെടുത്താൻ പറ്റില്ല എന്നാണ്‌ ഒരു വാദം കേട്ടിട്ടുള്ളത്. അങ്ങനെ ഒരു ധാരണയുടെ ആവശ്യമില്ലെന്നാണ്‌ എനിക്കു തോന്നുന്നത്. ഇത് സമവായത്തിലെത്തേണ്ട വിഷയമാണ്‌. --Thachan.makan(talk) 05:57, 23 സെപ്റ്റംബർ 2010 (UTC)[മറുപടി]
പഴഞ്ചൊല്ലുകൾ, ശൈലികൾ എന്നിവയ്ക്കും ശബ്ദങ്ങൾ എന്നു പറയാമോ? പറ്റില്ലെങ്കിൽ നിരുക്തം? കമ്യൂണിസ്റ്റ് പച്ചയെപ്പറ്റി പറഞ്ഞത് മനസ്സിലായില്ല. --Keral8(talk) 19:53, 23 സെപ്റ്റംബർ 2010 (UTC)[മറുപടി]

പഴഞ്ചൊല്ലുകൾ നിഘണ്ടുവിൽ ഉൾപ്പെടുത്തുന്നതിൽ എന്തെങ്കിലും വിശദീകരണം പറ്റുമെന്നു തോന്നുന്നില്ല, വിക്ഷ്ണറിയിലുണ്ടെങ്കിലും. ശൈലികളിൽ, ഭഗീരഥപ്രയത്നം, സിംഹഭാഗം, എട്ടും പൊട്ടും, അതുമിതും പറയുക, തുന്നം പാടുക തുടങ്ങിയവയൊക്കെ നിഘണ്ടുവിൽ വേണ്ടവ തന്നെ. എന്നാൽ, 'മണ്ണാങ്കട്ടയും കരിയിലയും കാശിക്കു പോയപോലെ' എന്ന മാതിരിക്കുള്ളത് ചൊല്ലുകളിൽ മതി എന്നാണ്‌ എന്റെ മതം. ശബ്ദം എന്ന് ഭാഷയുടെ (അർഥപൂർണ്ണമായ) ഏത് ഖണ്ഡത്തെയും വിളിക്കാവുന്നതാണ്‌ (പ്രകൃതി, പ്രത്യയം, വാക്യാംശം, വാക്യം,...) - ഭാഷയെയും; മറ്റൊരർഥത്തിൽ ശബ്ദം ശ്രവ്യമായ എല്ലാത്തിനെയും കുറിക്കുന്നുണ്ട്.

ധാതുവിന്റെയും നാമത്തിന്റെയും ഉത്പത്തി അന്വേഷിക്കലാണ്‌ നിരുക്തം. പദത്തെ കീറിമുറിച്ചാണ്‌ അർഥത്തെ എടുക്കുക ( നിരുക്തം < നിഃ+ഉക്തം; ഉക്തം < വച്+ക്തഃ). കമ്യൂണിസ്റ്റുപച്ചയുടെ അർഥം പക്ഷേ ഈ രീതിയിൽ പറ്റില്ല, ലാക്ഷണികമായി വേണം നിരൂപിക്കാൻ. വ്യാകരണബാഹ്യമാണ്‌ അതിന്റെ അർഥം. ഈ പരിഗണനിയിൽ അത്ര കഴമ്പൊന്നുമില്ല. etymology-യും ഇതിൽനിന്ന് വ്യത്യസ്തമായ സംജ്ഞയൊന്നുമല്ലല്ലോ.--Thachan.makan(talk) 11:08, 24 സെപ്റ്റംബർ 2010 (UTC)[മറുപടി]
നന്ദി.--158.48.133.2 20:47, 27 സെപ്റ്റംബർ 2010 (UTC)[മറുപടി]

'ശബ്ദോത്പത്തി' ആവാമെന്ന് തോന്നുന്നു, അതാവുമ്പോൾ സാധാരണക്കാരന് മനസ്സിലാക്കുവാനും എളുപ്പമാണ്. --സാദിക്ക് ഖാലിദ്(talk) 16:59, 12 ഡിസംബർ 2010 (UTC)[മറുപടി]

alternative spellings[തിരുത്തുക]

പിഞ്ഞാണം/പിഞ്ഞാൺ/പിഞ്ഞാണി, തീ/തീയ്, പോവുക/പോകുക തുടങ്ങിയവ 'മറ്റു രൂപങ്ങൾ' എന്ന തലക്കെട്ടിലാണു ഞാൻ ചേർത്തിട്ടുള്ളത്. ഇതിന്‌ ഈ പേരു മതിയാകുമോ?--158.48.133.2 20:47, 27 സെപ്റ്റംബർ 2010 (UTC)[മറുപടി]

മലയാളത്തിൽ സ്പെല്ലിങ് എന്നൊന്നില്ല. മേൽപ്പറഞ്ഞവ alternative forms ആണ്‌. അതിന്റെ മലയാളം 'മറ്റു രൂപങ്ങൾ' തന്നെ.--Thachan.makan(talk) 06:32, 28 സെപ്റ്റംബർ 2010 (UTC)[മറുപടി]
നന്ദി--Keral8(talk) 20:54, 29 സെപ്റ്റംബർ 2010 (UTC)[മറുപടി]

തിരിച്ചുവിടൽ[തിരുത്തുക]

നിഘണ്ടുവിൽ തിരിച്ചുവിടൽ ഏതു സന്ദർഭത്തിൽ ഉപയോഗിക്കാം? ഒരേ വാക്കിന്റെ ഭേദരൂപങ്ങൾക്ക് (ഉദാഹരണം: 1. കർക്കോടൻ, കാർക്കോടൻ, കാർക്കോടകൻ 2. കുഡ്യം, കുഡ്യ) തിരിച്ചുവിടൽ ഉപയോഗിക്കുന്നതിൽ തെറ്റുണ്ടോ?--Vssun 16:31, 22 ഫെബ്രുവരി 2012 (UTC)[മറുപടി]

ചില്ലിനു ശേഷമുള്ള ഇരട്ടിക്കൽ[തിരുത്തുക]

ചില്ലിനു ശേഷം ഇരട്ടിക്കലോടുകൂടിയും ഇല്ലാതെയും എഴുതുന്നുണ്ടല്ലോ. ഇത്തരം താളുകൾക്ക് യാന്ത്രികമായി തിരിച്ചുവിടൽ സൃഷ്ടിച്ച് തിരച്ചിൽദൃശ്യത കൂട്ടുന്നതിനെപ്പറ്റി എന്താണഭിപ്രായം? --Vssun (സംവാദം) 12:39, 25 മാർച്ച് 2012 (UTC)[മറുപടി]

പഴംചൊല്ലുകളുടെ ചുരുക്കരൂപമായി 'പഴ' ഉപയോഗിക്കുന്നു[തിരുത്തുക]

പഴഞ്ചൊല്ലുകളുള്ള ചില നിർവചനത്താളുകളിൽ പഴഞ്ചൊല്ലിന്റെ അവസാനം ബ്രാകറ്റിനുള്ളിൽ 'പഴ' എന്നാണ് കൊടുത്തിരിക്കുന്നത്. അതിൽ ക്ലിക്ക് ചെയ്താൽ പഴ എന്ന ആർട്ടിക്കിളിലേക്കെ പോകുകയുള്ളൂ. 300ൽ കൂടുതൽ താളുകളിൽ ഇങ്ങനെയാണ്. ഇതിന് എന്തു ചെയ്യണം?Vanischenu (സംവാദം|തിരുത്തലുകൾ) 08:22, 21 ജൂൺ 2013 (UTC)[മറുപടി]

ബ്രാക്കറ്റിൽ പഴ എന്നു നൽകിയിട്ടുള്ളവയെ കണ്ടെത്തി പഴഞ്ചൊല്ല് എന്നാക്കാൻ ബോട്ട് ഓടിക്കാം. --Vssun (സംവാദം) 03:00, 22 ജൂൺ 2013 (UTC)[മറുപടി]
ശരിയാക്കി. --Vssun (സംവാദം) 18:39, 22 ജൂൺ 2013 (UTC)[മറുപടി]
ഒരായിരം നന്ദി! ആശംസകൾ. Vanischenu (സംവാദം|തിരുത്തലുകൾ) 22:24, 22 ജൂൺ 2013 (UTC)[മറുപടി]

ഇങ്ക്ലീഷ് വിക്കിനിഘണ്ടുവിൽ en:ആല് എന്നൊരു താളും അതിന്റെ നിർവചനവും ഉണ്ട്. ആരെങ്കിലും അങ്ങനെയൊരു വാക്കിനെക്കുറിച്ച് കേട്ടിട്ടുണ്ടൊ?Vanischenu (സംവാദം|തിരുത്തലുകൾ) 11:22, 18 സെപ്റ്റംബർ 2013 (UTC)[മറുപടി]

രണ്ടിലൊന്ന് എന്നതിനു പകരം രണ്ടാലൊന്ന് എന്നുപയോഗിക്കുന്ന കണ്ടിട്ടുണ്ട്. പക്ഷേ and എന്ന അർത്ഥമുള്ള ആല് എന്ന വാക്ക് ഇതുവരെ കണ്ടിട്ടില്ല. --Vssun (സംവാദം) 08:27, 4 ഒക്ടോബർ 2013 (UTC)[മറുപടി]

Verb conjugations & Wikidata Lexemes[തിരുത്തുക]

മലയാളം ക്രിയകളുടെ എതെല്ലാം tenses & conjugations വേണം Wikidata Lexemesഇൽ ചേർക്കാൻ? See: wikidata:Topic:W4pu4mwc99ko74m1

നന്ദി -Vis M (സംവാദം) 23:26, 20 മാർച്ച് 2021 (UTC)[മറുപടി]