Jump to content

ഉപയോക്താവിന്റെ സംവാദം:Keral8

Page contents not supported in other languages.
വിഷയം ചേർക്കുക
വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

നമസ്‌കാരം Keral8!,


വിക്കിഘണ്ടുവിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു.

വിക്കിനിഘണ്ടുവിൽ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ‍ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ‍ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. ഒരു നല്ല വിക്കിനിഘണ്ടു അനുഭവം ആശംസിക്കുന്നു. -- സാദിക്ക് ഖാലിദ് 10:01, 6 സെപ്റ്റംബർ 2007 (UTC)Reply


താങ്കളുടെ തിരുത്തലുകൾ

[തിരുത്തുക]

താങ്കളുടെ തിരുത്തലുകൾ ഇടക്കൊക്കെ ശ്രദ്ധിക്കാറുണ്ട്. കമ്യൂണിസ്റ്റ്‌ പച്ച, കഴുത എന്നീ താളുകളിൽ തർജ്ജമ എന്നു ഉപയോഗിച്ചു കാണുന്നു. തർജ്ജമകൾ എന്നല്ലേ വേണ്ടത്. അതു പോലെ നിഷ്പത്തി എന്നതിനു പകരം ശബ്ദോൽപ്പത്തി എന്നതല്ലേ കുറച്ചുകൂടി നല്ലത്. ശാസ്ത്രീയനാമം ഇവിടെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല. സസ്നേഹം --സാദിക്ക് ഖാലിദ് 14:31, 4 സെപ്റ്റംബർ 2007 (UTC)Reply

വർമ്മം

[തിരുത്തുക]

നിഷ്പത്തി: വർമ്മഃ (സംസ്കൃതം) എന്നെഴുതിയിരിക്കുന്നത് പ്രസ്തുത സംസ്കൃത പദത്തിൽ നിന്ന് എന്നാണോ? കമ്യൂണിസ്റ്റ്‌ പച്ച‎ സെപ്റ്റംബർ 5-ലെ ഈ ദിവസത്തെ വാക്ക് ആക്കിയിട്ടിട്ടുണ്ട് ട്ടോ --സാദിക്ക് ഖാലിദ് 14:56, 4 സെപ്റ്റംബർ 2007 (UTC)Reply

സാദിക്ക്‌,

വിക്കി നിഘണ്ടുവിൽ പലയിടത്തും താങ്കളുടെ പേരു കണ്ടിരുന്നു. റ്റെംപ്ലെയ്റ്റുകൾ ഉണ്ടാക്കുന്നതിൽ സഹായം തേടണം എന്നും കരുതിയിരുന്നു. അതിനിടെ ഇങ്ങോട്ടു ബന്ധപ്പെട്ടതിനു നന്ദി.

തർജ്ജമ എന്നതിനെക്കാൾ തർജ്ജമകൾ എന്ന വാക്കു തന്നെയാണ്‌ നല്ലത്‌. തിരുത്തിയിട്ടുണ്ട്‌.

നിഷ്പത്തി, ശബ്ദോത്‌പത്തി എന്നിവയിൽ ഒന്നിനോട്‌ എനിക്കു പ്രത്യേകപ്രതിപത്തിയൊന്നുമില്ല. മലയാളം നിഘണ്ടുക്കൾ സാധാരണ ഉപയോഗിക്കുന്ന വാക്ക്‌ ഏതാണ്‌ എന്നറിയാതിരുന്നതുകൊണ്ട്‌ നിഷ്പത്തി എന്നുപയോഗിച്ചു എന്നു മാത്രം. ആധികാരികമായ നിഘണ്ടുക്കൾ വല്ലതും കയ്യിലുണ്ടോ? ഉണ്ടെങ്കിൽ ഒന്നു നോക്കുമോ?

ചെടികളുടെയോ ജീവികളുടെയോ വിവരങ്ങൾ ചേർക്കുമ്പോൾ ശാസ്ത്രീയനാമം അത്യന്താപേക്ഷിതമാണ്‌ എന്നാണ്‌ എന്റെ സുചിന്തിതമായ അഭിപ്രായം. ഓരോ ചെടികളുടെ നിർവചനങ്ങൾ കണ്ടുപിടിക്കാൻ നിഘണ്ടുവിനെ ആശ്രയിക്കേണ്ടി വന്നതിൽ നിന്നുള്ള ദുരനുഭവമാണ്‌ വിക്കി നിഘണ്ടുവുമായി ബന്ധപ്പെടാൻ എനിക്കുണ്ടായ കാരണങ്ങളിൽ ഒന്ന്. നീർവിളാകം, നീർവിഴാൽ, ബല എന്നൊക്കെ പറയുന്നത്‌ ഒരേ പഴമാണോ എന്നു കണ്ടുപിടിക്കാൻ എനിക്ക്‌ നിഘണ്ടുവിൽ നിന്ന് ഒരു മാർഗ്ഗവും ഉണ്ടായില്ല. അതുതന്നെ നറുനീണ്ടിയുടെയും പ്ലാശിന്റെയും ഒക്കെ കാര്യം. ഞാൻ ഉപയോഗിക്കുന്ന നിഘണ്ടു എഴുതുന്ന കാലത്ത്‌ ഒരുപക്ഷേ കേരളത്തിൽ സുലഭമായിരുന്നിരിക്കാം ഈ സസ്യങ്ങൾ. അങ്ങനെയല്ലാതെയായിത്തീരുന്ന കാലം വരുന്നതോടെ ഈ വാക്കും മരിക്കാതിരിക്കണമെങ്കിൽ, ജീവശാസ്ത്രജ്ഞർ ലോകം മുഴുവൻ അംഗീകരിച്ചിട്ടുള്ള യുണീക്ക്‌ ഐഡന്റിഫിക്കേഷൻ ആയ ശാസ്ത്രീയനാമം (binomial nomenclature) ഉപയോഗിക്കണം. ആ പേരിൽ ലോകത്തെവിടെയും വേറൊരു സസ്യം ഉണ്ടായിരിക്കുകയില്ലല്ലോ. അല്ലാതെ, ഒരു സസ്യം, ഒരു ചെടി എന്നൊക്കെ എഴുതിയാൽ ആർക്ക്‌ എന്തു പ്രയോജനം? സാദിക്കിന്‌ അറിയുമോ എന്നറിയില്ല, (http://thiramozhi.blogspot.com/2007/09/blog-post.html) ഈ പോസ്റ്റിനു മറുപടിയായിട്ടാണ്‌ ഞാൻ കമ്യൂണിസ്റ്റുപച്ച എന്ന ഈ ലേഖനം തന്നെ ഉണ്ടാക്കിയത്‌. അതുകൊണ്ടുള്ള സകല പ്രയോജനംവും നഷ്ടമാകും ശാസ്ത്രീയനാമം എടുത്തു കളഞ്ഞാൽ. apple എന്ന ഇംഗ്ലീഷ്‌ ലേഖനത്തിൽ ശാസ്ത്രീയനാമം ഉപയോഗിച്ചിരിക്കുന്നത്‌ ഒരു ഉദാഹരണമെന്ന നിലയിൽ ശ്രദ്ധിക്കുമല്ലോ (http://en.wiktionary.org/wiki/apple). ഇത്തരത്തിൽ അതുകൊണ്ട്‌ ദയവായി ലേഖനങ്ങളിൽ നിന്ന് ശാസ്ത്രീയനാമം ഡിലീറ്റ്‌ ചെയ്യുന്നത്‌ സാദിക്ക്‌ നിർത്തണമെന്നപേക്ഷിക്കുന്നു. താമര, കറ്റാർ വാഴ എന്നീ ലേഖനങ്ങളിലും ഞാൻ ഇതു ചേർത്തിരുന്നതു കാണുന്നില്ല.

വ്യക്തിപരമായി പരിചയപ്പെടാൻ താത്‌പര്യമുണ്ട്‌. വിരോധമില്ലെങ്കിൽ rajeshrv@hotmail.com എന്ന വിലാസത്തിൽ ഒരു ഇ-മെയിൽ അയയ്ക്കുമല്ലോ. —ഈ ഒപ്പുവെക്കാത്ത പിന്മൊഴി ഇട്ടത് Keral8 (talkcontribs).

ശാസ്ത്രീയ നാമം വിക്കിനിഘണ്ടുവിൽ ചേർക്കുന്നതിനോട്. ഞാൻ പൂർണ്ണമായും വിയോജിക്കുന്നു. കാരണം ശാസ്ത്രീയ നാമങ്ങൾ ചേർക്കാൻ എറ്റവും പറ്റിയ ഇടം വിക്കിസ്പീഷിസ്, വിക്കിപീഡിയ പോലെയുള്ള ഇതര വിക്കി പദ്ധതികളാണ് എന്നതുതന്നെ. ഉദാഹരണത്തിന് ആപ്പിൾ എന്നതിനു വിക്കിസ്പീഷിസിൽ കൊടുത്തിരിക്കുന്ന വിവരങ്ങളും ഇടതു വശത്തായി വിക്കിപീഡിയയിലേക്ക് കൊടുത്തിരിക്കുന്ന കണ്ണികളും ശ്രദ്ധിക്കുക. അല്ലെങ്കിൽ വിക്കിപീഡിയയിൽ കഴുത എന്ന ലേഖനത്തിൽ കൊടുത്തിരിക്കുന്ന വിവരങ്ങൽ ശ്രദ്ധിക്കുക. കൂടാതെ കഴുത എന്ന വിക്കിനിഘണ്ടുവിലെ താളിൽ വിക്കിപീഡിയയിലേക്ക് കൊടുത്തിരിക്കുന്ന കണ്ണിയും കാണുക. അതേസമയം ഒരു സസ്യം, ഒരു മൃഗം എന്നിങ്ങനെ എഴുതുന്നതിനോടും യോജിപ്പില്ല. പകരം വളരെ വ്യക്തമായ ഭാഷയിൽ വിവരണങ്ങൾ നൽകിയാൽ നല്ലതായിരിക്കും. താമര, കറ്റാർ വാഴ എന്നീ ലേഖനങ്ങളിൽ തങ്കാൾ കൊടുത്ത വിവരങ്ങൾ ഏറ്റവും അനുയോജ്യമായ താളുകളിൽ കൂട്ടിച്ചേർക്കാം. വിക്കിനിഘണ്ടു തുടക്കത്തിലല്ലേ ഓരോന്നയി ശരിയാക്കൻ‍ നമുക്ക് ശ്രമിക്കാം. സസ്‌നേഹം --സാദിക്ക് ഖാലിദ് 20:04, 15 സെപ്റ്റംബർ 2007 (UTC)Reply


യോജിക്കാൻ കഴിയുന്നില്ല. യുണീക്ക്‌ ഐഡന്റിഫിക്കേഷന്‌ ശാസ്ത്രീയനാമത്തെക്കാൾ യോജിച്ച ഒന്നില്ല. അതിനു പുറമേ മറ്റു കൂടുതൽ വിവരങ്ങളും ചേർക്കാം. ഇംഗ്ലീഷ്‌ വിക്കി നിഘണ്ടുവിലെ donkey എന്ന ലേഖനം (http://en.wiktionary.org/wiki/donkey) കാണുമല്ലോ. അവിടെ ശാസ്ത്രീയനാമം കൊടുത്തിരിക്കുന്നതു ശ്രദ്ധിക്കുക. മലയാളത്തിൽ അതില്ലെങ്കിൽ അതൊരു കുറവായേ എനിക്കു കാണാൻ കഴിയുന്നുള്ളൂ.

—ഈ ഒപ്പുവെക്കാത്ത പിന്മൊഴി ഇട്ടത് Keral8 (talkcontribs).

ഫ്രഞ്ച്‌, പ്രസ്സ്‌, ബ്രഡ്‌,..

[തിരുത്തുക]

ഫ്രഞ്ച്‌, പ്രസ്സ്‌, ബ്രഡ്‌, ഫ്രഞ്ചുകോളനി, ഫ്രഞ്ചുകാർ എന്നിവ വിദേശഭാഷകളിൽനിന്നു കടം‌വാങ്ങിയ/ഉദ്ഭവിച്ച മലയാളം പദങ്ങളായി മാറിക്കഴിഞ്ഞിരിക്കുന്നു. പ്രെസ്സ് എന്ന് ആരുംതന്നെ എഴുതിക്കാണുന്നില്ല. ബ്രഡും ബ്രെഡും ഒരുപോലെ ഉപയോഗിക്കപ്പെടുന്നു; എന്നാൽ ഗറ്റൗട്ട്, ജറ്റ് എന്നിവ അത്ര പ്രചാരത്തിൽ ഇല്ല എന്നാണെന്റെ observation. ജറ്റ്, ഗറ്റൗട്ട് എന്നതിനേക്കാൾ ജെറ്റ്, ഗെറ്റൗട്ട് എന്നാണ്‌ ഉപയോഗിച്ചുകണ്ടിട്ടുള്ളതും. ഇതൊക്കെമൂലമാണ്‌ ഫ്രഞ്ച് എന്ന് ഞാൻ മാറ്റം വരുത്തിയത്. ഇതേ പ്രശ്നമുള്ള ധാരാളം പദങ്ങൾ കടം വാങ്ങിയ ഭാഷയാണ്‌ ജാപ്പനീസ്, പക്ഷേ അവിടെ വിദേശം ഉച്ചാരണങ്ങളെക്കാൾ സ്വല്പം വികലമെന്നു തോന്നുന്ന തനതു ഉച്ചാരണങ്ങളാണ്‌ മിക്കവാറും ഉപയോഗിച്ചു കണ്ടിട്ടുള്ളത്. എനിക്ക് ഈ വിഷയത്തെക്കുറിച്ച് കൂടുതൽ അറിവില്ല. കൂടുതൽ വിദഗ്ദ്ധാഭിപ്രായം ലഭിക്കുന്നതുവരെ നമുക്ക് രണ്ടു പ്രയോഗങ്ങളും ഇടകലർത്തി ഉപയോഗിക്കാം, എന്താ? --Jacob.jose(talk) 21:07, 29 ഡിസംബർ 2007 (UTC)Reply

സംവാദം:മുരിങ്ങ

[തിരുത്തുക]

ദയവായി ഈ താൾ ഒന്നു ശ്രദ്ധിക്കണേ.. --Jacob.jose(talk) 23:41, 12 ജനുവരി 2008 (UTC)Reply

സുന്ദരി

[തിരുത്തുക]

മലയാളം ഭാഷയിൽ ഇത്രമാത്രം സുന്ദരിമാരുണ്ടെന്ന് എനിക്കറിയില്ലാരുന്നു.. :)

എന്തായാലും കിടിലം !! വിക്കിനിഘണ്ടുവിലെ ഏറ്റവും മികച്ച പര്യായശേഖരം ചേർത്തതിന്‌ അഭിനന്ദനങ്ങൾ ! --Jacob.jose(talk) 17:51, 19 ഫെബ്രുവരി 2008 (UTC)Reply

പഴഞ്ചൊല്ലുകൾ, ശൈലികൾ

[തിരുത്തുക]

പ്രിയ രാജേഷ്, പഴഞ്ചൊല്ലുകൾ, ശൈലികൾ എന്നിവ വിക്കി ചൊല്ലുകളിലാണ്‌ കൂടുതൽ യോജിച്ചതെന്നതിനാൽ രാജേഷ് ചേർത്ത അഞ്ച് താളുകൾ ഞാൻ അങ്ങോട്ടേയ്ക്ക് മാറ്റിയിട്ടുണ്ട്. --Jacob.jose(talk) 20:32, 25 മാർച്ച് 2008 (UTC)Reply

ക്ഷമിക്കുക, ഇംഗ്ലീഷ് വിക്കിനിഘണ്ടുവിലും വിക്കിചൊല്ലുകളിലും എന്തുകൊണ്ടാണ്‌ ഒരേ പഴഞ്ചൊല്ലുകൾ ഉള്ളതെന്നതിനെക്കുറിച്ച് അവിടെയുള്ള സം‌വാദങ്ങളും മറ്റും വിശദമായി വിശകലനം ചെയ്യാൻ സമയം ലഭിച്ചില്ല. തത്കാലത്തേക്ക് ഞാൻ അഞ്ചു താളുകളും റിസ്റ്റോർ ചെയ്തിട്ടുണ്ട്. വിശദമായ മറുപടി പിന്നീടു നൽകാം. --Jacob.jose(talk) 17:36, 18 മേയ് 2008 (UTC)Reply

തലക്കെട്ടുകൾ

[തിരുത്തുക]

നന്ദി രാജേഷ്‌ --ഷാജി(talk) 18:40, 5 മേയ് 2008 (UTC)Reply

clench

[തിരുത്തുക]

clench a deal എന്നത് "ഉറപ്പിയ്ക്കുക" എന്ന അർത്ഥത്തിലല്ലേ..? --Jacob.jose(talk) 19:57, 3 ജൂൺ 2010 (UTC)Reply

Thanks Keral8, I appreciate you comments and suggestions. I'm reading the Malayalam descriptions SLOWLY (sometimes with transliterations) from Malayalam Wikipedia and other sources and then adding just one or two lines(not violating any copyright issues). The scientific terminology was quite unnecessary, I agree, but in my cut and paste job, I couldn't modify or simplify. I know I can simply give a link to Malayalam word and move on. But I do learn a thing or two by reading them :) --C.R.Selvakumar(talk) 23:32, 18 ഓഗസ്റ്റ്‌ 2010 (UTC)

Thank you for your encourgement! --C.R.Selvakumar(talk) 17:51, 23 ഓഗസ്റ്റ്‌ 2010 (UTC)

ബോട്ട്

[തിരുത്തുക]

നിലവിൽ ഞാൻ കൂറച്ച് നാളായി വാക്കുകൾ ഇമ്പോർട്ടിയിട്ട്. ഇനിയും ഒരുപാട് വാക്കുകൾ കയ്യിലുണ്ട്. എഡിറ്റിങ്ങ് നടത്തി ബോട്ടിനാവശ്യമായ രൂപത്തിലാക്കണം, അന്നേരം ശ്രദ്ധയിൽപ്പെടുന്ന പഴം ചൊല്ലുകൾ പ്രതേകം തലക്കെട്ടുകൾക്കിടയിൽ ആക്കാൻ ശ്രമിക്കാം. --ജുനൈദ് | Junaid(talk) 04:31, 2 സെപ്റ്റംബർ 2010 (UTC)Reply

സ്പെയ്സിങ്

[തിരുത്തുക]

ഈ വിഷയം വിക്കി പഞ്ചായത്തിലേക്കു മാറ്റിയിരിക്കുന്നു.

etymology

[തിരുത്തുക]

ഈ വിഷയം വിക്കി പഞ്ചായത്തിലേക്കു മാറ്റിയിരിക്കുന്നു.

സംശയം നിവർത്തിക്കാൻ സംവാദത്താൾ അധികം ഉപയോഗിക്കുന്നത് ഉചിതമാകില്ല. ഭാഷാപരമായ സംശയങ്ങൾ ഉന്നയിക്കാൻ ഒരിടം നല്ലതായിരിക്കും.

താങ്കൾക്ക് മെയിൽവഴി ബന്ധപ്പെടാവുന്നതാണ്‌. അറിയുന്ന കാര്യങ്ങൾ പങ്കിടാം.. സസ്നേഹം...--Thachan.makan(talk) 05:57, 23 സെപ്റ്റംബർ 2010 (UTC)Reply

വിശേഷണം

[തിരുത്തുക]

സംവാദം:പൂർവ്വൽ കാണുക. --Vssun 08:55, 10 ഫെബ്രുവരി 2012 (UTC)Reply

ഏട്ടിലെ പശു

[തിരുത്തുക]

സംവാദം:ഏട് കാണുക. --Vssun (സംവാദം) 10:38, 24 ഏപ്രിൽ 2012 (UTC)Reply

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം

[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Keral8

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 16:39, 26 നവംബർ 2013 (UTC)Reply