Jump to content

കുറ്റി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ഉച്ചാരണം

[തിരുത്തുക]

കുറ്റി

  1. വൃക്ഷങ്ങളുടെയും ചെടികളുടെയും മറ്റും തടിയും ശാഖകളും മുറിച്ചശേഷം അവശേഷിക്കുന്ന ഭാഗം, മുരട്, കട;
  2. പൂട്ട്
  3. നിലത്തുതറയ്ക്കുന്ന നീളം കമ്പ് (അതിർത്തിനിർണയിക്കാനും കാലികളെക്കെട്ടാനും മറ്റും);
  4. തോൽ അറയുന്നതിനു വയലിൽ നാട്ടുന്ന തടിക്കഷണം;
  5. ബാങ്കുചെക്ക് പോസ്റ്റൽ ഓർഡർ ടിക്കറ്റ് രസീത് മുതലായവ നൽകുമ്പോൾ സൂക്ഷിക്കുന്ന രസീതിന്റെ ഭാഗം;
  6. എണ്ണ, നെയ്യ് തുടങ്ങിയ ദ്രവ്യപഥാർഥങ്ങൾ സൂക്ഷിക്കുന്ന ഒരുതരം പാത്രം;
  7. എണ്ണതുടങ്ങിയ ദ്രവ്യപദാർഥങ്ങളുടെ ഒരളവ്;
  8. ഒരുതരം പറ, ഒരു ധാന്യയളവ്;
  9. കൂമ്പിൽനിന്നു കള്ളെടുക്കുന്ന പാത്രം, കള്ളിങ്കുറ്റി;
  10. പാലുകറക്കുന്ന പാത്രം;
  11. മാങ്ങാ ഉപ്പിലിടുന്ന മരപ്പാത്രം;
  12. പുട്ട് എന്ന പലഹാരം ഉണ്ടാക്കാനുപയോഗിക്കുന്ന കുഴൽ;
  13. കുടിസ്സിക, ബാക്കി;
  14. മൃദംഗം ചെണ്ട തുടങ്ങിയ വാദ്യോപകരണങ്ങളുടെ തടികൊണ്ടുള്ള ഭാഗം; അടയാളം, ലക്ഷണം, തെളിവ്; അതിര് ദൂരം മുതലായവ സൂചിപ്പിക്കുന്ന കല്ല്; ചെന്നിക്കുസമീപമുള്ള ഭാഗം, ചെവികളുടെ കട (ഇത് ഒരുമർമമാണ്); പ്രതിരോധാവശ്യങ്ങൾക്കായി അഗ്രം കൂർത്ത മരക്കഷണങ്ങൾ നാട്ടിയുണ്ടാക്കുന്ന വേലി; വാതിൽ അടച്ചുവയ്ക്കാൻ ഉള്ള കൊണ്ടി, വാതിൽപ്പലകയെ ചട്ടവുമായി ഘടിപ്പിക്കുന്ന ഏറുതാഴ്, കൊളുത്തുതറയ്ക്കുന്ന ആണി മുതലായവ (പ്ര.) കുറ്റിയിടുക, കുറ്റിയും കൊളുത്തും; കതിന. (പ്ര.) വെടികുറ്റി, കതിനാക്കുറ്റി; വംശാങ്കുരം, സന്താനം. (പ്ര.) കുറ്റിയറുക = വംശവിച്ഛേദം വരുക,
  15. നിശ്ശേഷം നശിച്ചുപോകുക, ഉന്മൂലനാശം വരുക. കുറ്റിമുടിയുക = നിശ്ശേഷം നശിക്കുക, സന്തതിയില്ലാതാകുക, അന്യം നിൽക്കുക
"https://ml.wiktionary.org/w/index.php?title=കുറ്റി&oldid=552916" എന്ന താളിൽനിന്ന് ശേഖരിച്ചത്