Jump to content

പറ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]
പറയും നിലവിളക്കും

ഉച്ചാരണം

[തിരുത്തുക]
വിക്കിപീഡിയയിൽ
പറ എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ

പറ

  1. ധാന്യങ്ങളും ദ്രാവകങ്ങളും അളക്കാനുള്ള ഒരു തോത് (പത്ത് ഇടങ്ങഴി)
  2. പത്തിടങ്ങഴികൊള്ളുന്ന ഒരു അളവുപാത്രം, ധാന്യങ്ങൾ അളക്കുന്നതിന്‌ കേരളത്തിൽ ഉപയോഗിച്ചിരുന്ന അളവുപാത്രം
  3. ഒരു വാദ്യം, പറയുടെ ആകൃതിയിലുള്ള ചർമവാദ്യം
  4. നെൽവയലുകളുടെ അളവു നിർണയിക്കുന്ന ഒരു തോത് (ഒരുപറ വിത്തു വിതയ്ക്കാവുന്ന വിസ്താരം. ഉദാഹരണം: പത്തുപറക്കണ്ടം)
  5. വട്ടം
  6. ചന്ദ്രബിംബം
  7. ഉത്സവം
  8. ചൂണ്ടക്കോൽ

പ്രയോഗങ്ങൾ

[തിരുത്തുക]
  1. പറകൊട്ടിഅറിയിക്കുക
  2. പറതട്ടി ഓതുക = ബാധ ഒഴിയാനുള്ള ഒരു പ്രയോഗം
  3. പറ ഇടങ്ങഴിയിൽ പോകുമോ? (പഴഞ്ചൊല്ല്)

നാമവിശേഷണം

[തിരുത്തുക]

പറ

  1. പറയജാതിയെ സംബന്ധിച്ച

നാമവിശേഷണം

[തിരുത്തുക]

പറ

  1. മോശപ്പെട്ട, താഴ്ന്ന തരത്തിലുള്ള

ധാതൂരൂപം

[തിരുത്തുക]

പറ

  1. പറയുക എന്ന ക്രിയയുടെ ധാതുരൂപം
  2. പറക്കുക എന്ന ക്രിയയുടെ ധാതുരൂപം
"https://ml.wiktionary.org/w/index.php?title=പറ&oldid=549511" എന്ന താളിൽനിന്ന് ശേഖരിച്ചത്