പറക്കുക
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
ക്രിയ
[തിരുത്തുക]പറക്കുക
- ചിറകുവീശി വായുവിനെ പിൻതള്ളി ആകാശത്തുകൂടി സഞ്ചരിക്കുക (പക്ഷി, ശലഭം എന്നിവയെപ്പോലെ);
- കനം കുറഞ്ഞവസ്തുക്കൾ വായുവിൽ പൊന്തി കാറ്റിന്റെ ഗതിക്കൊത്തു നീങ്ങുക (പഞ്ഞി പൊടി എന്നിവപോലെ);
- യന്ത്രശക്തികൊണ്ടു ആകാശത്തു സഞ്ചരിക്കുക (വിമാനമെന്നപോലെ);
- അതിവേഗത്തിൽ സഞ്ചരിക്കുക;
- ഓടിക്കളയുക;
- ചിതറുക;
- (ആലങ്കാരികം) ഇല്ലാതാവുക, മാറുക, മറയുക. പറക്കുന്ന കുതിരയ്ക്കു ചിറകുമുളച്ചാലോ (പഴഞ്ചൊല്ല്)