കുതിര
മലയാളം
[തിരുത്തുക]പദോല്പത്തി
[തിരുത്തുക]കേരളപാണിനി ഈശബ്ദം കുതിക്കുക എന്ന ക്രിയയിൽനിന്നു നിഷ്പാദിപ്പിക്കുന്നു. എസ്.കെ.ചാറ്റർജി തുടങ്ങിയ ആധുനികപണ്ഡിതന്മാർ 'ഖുദ്ര' എന്ന ഒരു പൂർവരൂപമാണിതിനു കൽപിക്കുന്നത്
ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]കുതിര
- ഒരു മൃഗം. ശാസ്ത്രീയനാമം Equus caballus
- കുതിരപ്പട;
- ശീലക്കുട നിവർത്തിനിർത്താനും മടക്കിയാൽ നിവർന്നുപോകാതിരിക്കാനുമായി ഘടിപ്പിച്ചിട്ടുള്ള രണ്ടുവില്ലുകളിൽ ഓരോന്നും;
- വയലിൻകമ്പികൾക്കിടയിൽ വയ്ക്കുന്ന ചെറിയ തടിക്കഷണം;
- കാളവണ്ടി അഴിച്ചുവയ്ക്കുമ്പോൾ വണ്ടിയുടെ മുൻതല ഉയർത്തിനിറുത്തുന്നതിനു കോലുമരത്തിന്റെ മുമ്പിൽ അടിഭാഗത്തു ചേർത്തിരിക്കുന്ന തടികൊണ്ടുണ്ടാക്കിയ താങ്ങ്;
- കായികാഭ്യാസികൾ ചാട്ടം പരിശീലിക്കാൻ ഉപയോഗിക്കുന്ന തടികൊണ്ടു നിർമിക്കുന്നതും ആവശ്യാനുസരണം നീക്കാവുന്നതുമായ ഒരുപകരണം;
- ചതുരംഗത്തിലെ ഒരു കരുവിന്റെ പേര്
പര്യായം
[തിരുത്തുക]- അർവ്വാവ്വ്
- അശ്വം
- ഗന്ധർവ്വം
- ഘോടകം
- തുരംഗമം
- പീതി
- വാജി
- വാഹം
- സപ്തി
- സൈന്ധവം
- ഹയം
- അജരം
- അമൃതസോദരം
- അർക്കജം
- ഏകശഫം
- കദരം
- കിഝി
- കിഞ്ചി
- കീടകം
- ക്രമണം
- ക്രാന്തം
- കുടരം
- കുണ്ഡലി
- കുണ്ഡി
- കേസരി
- ക്രതുപശു
- ഖരു
- ഖേചരം
- ഗന്ധർവം
- ഗൂഢഭോജനം
- ഗൃഹഭോജനം
- ഘോടം
- ചാമരി
- ജവനം
- ജവി
- താർക്ഷ്യം
- തുംഗജം
- തുരഗം
- തുരംഗം
- ദാവം
- ധാരാടം
- പരുലം
- പാകലം
- പാകലം
- പീഥി
- പ്രകീർണ്ണകം
- പ്രചേലകം
- പ്രയാഗം
- പ്രയോഗ്യം
- പ്രീതം
- പ്രോഥി
- പ്ലവംഗം
- ബഹുവിക്രമം
- ബാഡവേയം
- ബാല്ഹികം
- ഭ്രമണം
- മരാളം
- മാഷാശം
- യയു
- രസികം
- ലക്ഷ്മിപുത്രൻ
- ലട്വാ
- ലലാമം
- വാരു
- വാഹാ
- വീതി
- ശാലിഹോത്രം
- സവിക്രമം
- ഹരി
(പ്ര) കുതിര-കയറുക,-കേറുക = കീഴ്പ്പെടുത്തിനിയന്ത്രിക്കുക, ദുരധികാരം നടത്തുക, വിഷമിപ്പിക്കുക.
കുതിരകെട്ട് = മധ്യതിരുവിതാംകൂറിലെ പല ക്ഷേത്രങ്ങളിലും (പ്രത്യേകിച്ചു ഭഗവതിക്ഷേത്രങ്ങളിൽ ഉത്സവത്തോടനുബന്ധിച്ചു കുതിരയുടെ രൂപം കെട്ടിയുണ്ടാക്കി വാദ്യഘോഷങ്ങളോടുകൂടി ആളുകൾ ക്ഷേത്രത്തിൽ കൊണ്ടുവന്നു കാഴ്ചവയ്ക്കുന്നത്.
കുതിരക്കണ്ണട = കുതിരയുടെ നോട്ടം പാർശ്വങ്ങളിലേക്കു പതിക്കാതിരിക്കാൻവേണ്ടി അതിന്റെ കണ്ണുകൾക്കിരുവശവും വച്ചുകെട്ടുന്ന തോലുകൊണ്ടുള്ള ഉപകരണം.
കുതിരയെടുപ്പ് = ചില ക്ഷേത്രങ്ങളിൽ ഉത്സവത്തോടനുബന്ധിച്ചുനടത്തുന്ന ഒരു ചടങ്ങ്. കുതിരയുടെ രൂപം കെട്ടിയുണ്ടാക്കി ആളുകൾ കൂട്ടം ചേർന്ന് അതെടുത്ത് ആഘോഷസമേതം ക്ഷേത്രത്തിനു പ്രദക്ഷിണം വയ്ക്കൽ