കരു
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
വിശേഷണം
[തിരുത്തുക]കരു
നാമം
[തിരുത്തുക]കരു
- കരുമരം;
- കരിമരുത്;
- മുസ്തംബി, കരുങ്കാലി;
- ഇരുമ്പിറക്കിമരം, തൊലിപ്പുറം കറുപ്പും തൊലിയുടെ ഉൾഭാഗം ചെമപ്പും, തടിബലമുള്ളത്
നാമം
[തിരുത്തുക]കരു
- ഗർഭത്തിലെ പ്രജ, ബീജം, ഉദാ. കരുവഴിവ്;
- സന്താനം, കുട്ടി;
- മുട്ടയ്ക്കകത്തെ മഞ്ഞയായ ഭാഗം (വെള്ളയും), ഉദാ. വെള്ളക്കരു, മഞ്ഞക്കരു;
- ഊറ്റ്, ഉറവ, നീരോട്ടം
- കരുവ്
നാമം
[തിരുത്തുക]കരു
- (പാത്രങ്ങളും മറ്റും വാർക്കുന്നതിന്) മണ്ണുകൊണ്ടും മറ്റും ഉണ്ടാക്കുന്ന മാതൃക, രൂപം, മൂശ, (പ്ര.) കരുക്കൊള്ളുക = രൂപം കൊള്ളുക;
- ഉപകരണം, പണിക്കോപ്പ്, സാമഗ്രി;
- ഒരു ആയുധം;
- ചൂത്, പകിട, ചത്രംഗം മുതലായ കളികൾക്ക് ഉപയോഗിക്കുന്ന ഉപകരണം. ചതുരംഗക്കരു, പകിടക്കരു, ചൂതുകരു ഇത്യാദി;
- ഒരുതരം ചെണ്ട;
- സാരമായത്, കാര്യമായത്, വിലയേറിയത്, മിടുക്ക്;
- മാന്ത്രികന്മാർ ദുർമന്ത്രവാദത്തിന്നു കുട്ടികളുടെയും മറ്റും മൃതദേഹം ഉപയോഗിച്ചു തയാറാക്കുന്ന മരുന്ന്;
- മന്ത്രവാദികൾ ആരാധിക്കുന്ന ഒരു മൂർത്തി