കാറ്റ്
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]കാറ്റ്
- ഭൗമോപരിതലത്തിലുള്ള അന്തരീക്ഷവായുവിന്റെ തിരശ്ചീനചലനം
- ചലിക്കുന്ന അല്ലെങ്കിൽ ഇളകിക്കൊണ്ടിരിക്കുന്ന വായു. സ്വാഭാവികമായോ കൃത്രിമമായോ ഉള്ള വായുവിന്റെ പ്രവാഹം;
- വായു (പഞ്ചഭൂതങ്ങളിലൊന്ന് എന്നു പൗരസ്തയ് ശാസ്ത്ര മതം) അന്തരീക്ഷത്തിനു രൂപം നൽകുന്ന വാതകങ്ങളുടെ - പ്രധാനമായും പാക്യജനകത്തിന്റെയും പ്രാണവായുവിന്റെയും സമ്മിശ്രം;
- വായു ഭഗവാൻ;
- പ്രാണൻ, ശ്വാസം. (പ്ര) കാറ്റുപോവുക = മരിക്കുക. കാറ്റടക്കുക = കൊല്ലുക. കാറ്റത്തെ പഞ്ഞി = എളുപ്പത്തിൽ ചിന്നിച്ചിതറിപ്പോകുന്നത്. കാറ്റാടുക = വെറ്റിലമുറുക്കുക. കാറ്റിൽപ്പറപ്പിക്കുക = തീരെ നിസ്സാരമായിക്കരുതി തള്ളിക്കളയുക. കാറ്റുള്ളപ്പോൾ തൂറ്റുക, -പാറ്റുക = അനുകൂലമായ സാഹചര്യത്തിൽ വേണ്ടതുപോലെ പ്രവർത്തിക്കുക. കാറ്റു തിരിച്ചടിക്കുക, -മാറിവീശുക, -മാറിവീഴുക = സാഹചര്യങ്ങൾ എതിരായിവരുക. കാറ്റുവാക്ക് = കാറ്റുകൊള്ളത്തക്കവണ്ണം. കാറ്റുകൊള്ളുക = കാറ്റു ശരീരത്തിൽ ഏൽക്കുക. കാറ്റുനന്നെങ്കിൽ കല്ലും പറക്കും, കാറ്റു ശമിച്ചാൽ പഞ്ഞിയും പറക്കില്ല, കാറ്റില്ലാതെ ഇലയനങ്ങുകയില്ല (പഴഞ്ചൊല്ല്)