കള
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ധാതുരൂപം
[തിരുത്തുക]നാമം
[തിരുത്തുക]കള
- പദോൽപ്പത്തി: (തമിഴ്)കളൈ
- പിഴുതുകളയേണ്ടത്' കൃഷിചെയ്യപ്പെടുന്ന സസ്യങ്ങൾക്കിടയിൽ മുളച്ചുണ്ടാകുന്ന ചെറിയതരം പാഴ്ച്ചെടി;
- ചക്കയായിത്തീരുന്ന പ്ലാവിൻ പൂവ് (വളർച്ച തുടങ്ങുമ്പോഴുള്ളത് കുരുന്നുചക്ക). (പ്ര) കളയാടുക, -ചാടുക, -പുറപ്പെടുക = പ്ലാവിൻകായുണ്ടാവുക, ചക്കവിരിഞ്ഞുതുടങ്ങുക;
- മുളന്തോട്ട;
- മദ്ദളം, മൃദംഗം മുതലായ വാദ്യങ്ങളുടെ ശബ്ദം ക്രമീകരിക്കുന്നതിനായി അവയുടെ തോലിലിടുന്ന ഒരുതരം കൂട്ട്;
- ഒരുജാതി വൃക്ഷം;
- താളത്തിന്റെ ദശപ്രാണങ്ങളിൽ ഒന്ന്, അക്ഷരകാലത്തിന്റെ ഒരു മാത്ര;
- ഉപയോഗമില്ലാത്തത്
വിശേഷണം
[തിരുത്തുക]കള
- പദോൽപ്പത്തി: (സംസ്കൃതം) കല