Jump to content

കല

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ഉച്ചാരണം

[തിരുത്തുക]

ധാതുരൂപം

[തിരുത്തുക]
  1. കലയുക

കല

  1. ആണ്മാൻ, ഒരുജാതി മാൻ

കല

  1. മറു, തഴമ്പ്, വ്രണമോ മറ്റോ കരിഞ്ഞുണ്ടാകുന്ന അടയാളം

കല

പദോൽപ്പത്തി: (ദ്രാവിടം കൽ - പഠിക്കുക) കലാ
  1. കഴിവിന്റെ പ്രകാശനം, പ്രയോഗവൈദഗ്ധ്യം, സുന്ദരമായ ആവിഷ്കരണം. വർണരൂപശബ്ദാദികളെന്തെങ്കിലും ഉപാധിയാക്കി സർഗശക്തിയുടെ സഹായത്തോടെ ആത്മാനുഭൂതിയെ പ്രകാശിപ്പിക്കൽ

കല

പദോൽപ്പത്തി: (സംസ്കൃതം) കലാ
  1. (ഒരു ചെറിയ) അംശം, ശകലം, അണു;
  2. ചന്ദ്രന്റെ പതിനാറിലൊരു ഭാഗം (പ്ര.) ചന്ദ്രക്കല;
  3. പതിനാറിലൊന്ന്;
  4. പതിനാറ് എന്ന സംഖ്യ (ചന്ദ്രന്റെ കലകൾ 16 ആയതിനാൽ);
  5. സമയത്തിന്റെ ഒരു ചെറിയ ഭാഗം (പല രീതിയിൽ കണക്കാക്കപ്പെടുന്നു);
  6. ഒരു ദൈർഘ്യമാനത്തോത്, രണ്ടംഗുലം;
  7. രാശിയുടെ മുപ്പതിൽ ഒന്നിന്റെ (ഒരംശത്തിന്റെ) അറുപതിൽ ഒരുഭാഗം;
  8. ഒരുകോണിന്റെ 1/60 ഭാഗം (60 കല = 1);
  9. ആർത്തവരക്തം;
  10. ആദ്യത്തെ അവസ്ഥയിലുള്ള ഭ്രൂണം;
  11. (സംഗീതം) ഒരു മാത്ര;
  12. പൂവിന്റെ കീലാഗ്രം;
  13. മുതലിന്മേൽ കണക്കാക്കുന്ന പലിശ; ചതി, കാപട്യം; എണ്ണിക്കണക്കാക്കൽ; കർദമന്റെ ഒമ്പതുപെണ്മക്കളിൽ ഒരുവൾ, മരീചിയുടെ ഭാര്യ; സാമർഥ്യം; തേജസ്സ്, സൗന്ദര്യം, വ്യക്തിവൈശിഷ്ട്യം; വള്ളം; ശരീരത്തിലെ സപ്തധാതുക്കളുടെ ( രക്തം, മാംസം, മജ്ജ, മേദസ്സ്, അസ്ഥി, ശുക്ലം, രസം) ആധാരം, ഘടനയിലും ധർമത്തിലും സാദൃശ്യമുള്ള ജീവകോശങ്ങളുടെ സമൂഹം
"https://ml.wiktionary.org/w/index.php?title=കല&oldid=552741" എന്ന താളിൽനിന്ന് ശേഖരിച്ചത്