കളയുക

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ക്രിയ[തിരുത്തുക]

കളയുക

  1. കൈവിടുക, ഉപേക്ഷിക്കുക, വെടിയുക, ദൂരെയാക്കുക;
  2. നഷ്ടപ്പെടുത്തുക, കൈമോശംവരുത്തുക;
  3. നശിപ്പിക്കുക, ഇല്ലാതാക്കുക;
  4. (ഗണിത) കുറയ്ക്കുക;
  5. അനുപ്രയോഗമായി ഉപയോഗം, നിശ്ശേഷത, സാഹസം, അനായാസം ഇത്യാദി വിശേഷാർഥങ്ങൾ ദ്യോതിപ്പിക്കുന്നു. ഉദാ: കോട്ട തകർത്തുകളഞ്ഞു (നിശ്ശേഷം തകർത്തു); വണ്ടിയിൽനിന്നും ചാടിക്കളഞ്ഞു (സാഹസം). (പ്ര) കളഞ്ഞുകുളിക്കുക = ആകെനശിപ്പിച്ചുകളയുക, ദുരുപയോഗപ്പെടുത്തുക. തലകളയുക = നല്ലപോലെ ആലോചിക്കുക. മുടികളയുക = ക്ഷൗരംചെയ്യുക. കളഞ്ഞുകിട്ടുക = ഉടമസ്ഥനില്ലാത്തവസ്തു യാദൃച്ഛികമായി കൈയിൽ കിട്ടുക. കളഞ്ഞുകിട്ടിയാൽ കള്ളനും കൊള്ളാം (പഴഞ്ചൊല്ല്)
"https://ml.wiktionary.org/w/index.php?title=കളയുക&oldid=403595" എന്ന താളിൽനിന്ന് ശേഖരിച്ചത്