കൂട്ട്

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ഉച്ചാരണം[തിരുത്തുക]

നാമം[തിരുത്തുക]

കൂട്ട്

പദോൽപ്പത്തി: 'കൂട്ടിച്ചേർത്തത്.'
 1. രണ്ടോ അതിലധികമോ സാധനങ്ങൾ കൂടിച്ചേർന്ന വസ്തു, സംയുക്തം, മിശ്രിതം, ഉദാ. കുറിക്കൂട്ട്, മുക്കൂട്ട്;
 2. കറിക്കുൾല അരപ്പ്;
 3. കൂട്ടാൻ, കറി;
 4. സഹവാസം, തുണ, ബന്ധം, ചങ്ങാത്തം, ഉദാ. കൂട്ടുപിടിക്കുക, കൂട്ടുകാരൻ;
 5. ഒരേ ജാതിയിലോ സമൂഹത്തിലോ പെട്ട അംഗം, വസ്തുവോ ആളോ;
 6. ചേർച്ച, യോജിപ്പ്;
 7. സങ്കരം, കലർപ്പ്;
 8. പുരയുടെ ഉത്തരവും കഴുക്കോലും മോന്തായവും കൂടിയ ഭാഗം, മേൽക്കൂര, ഉദാ. പുരക്കൂട്ട്;
 9. കൂട്ടം;
 10. തൊടുമർമങ്ങളിൽ ഒന്ന്;
 11. സാദൃശ്യം, തുല്യത. കൂട്ടുകൂടുക = സ്നേഹമാകുക, മറ്റൊരാളിനോടോ സംഘത്തോടോ ചേരുക, കൂട്ടുനിൽക്കുക = സഹകരിക്കുക, ഒന്നുചേർന്നു പ്രവർത്തിക്കുക, അരിനിൽക്കുക, കൂട്ടുവിളിക്കുക = സഹായത്തിനു വിളിക്കുക.

അവ്യയം[തിരുത്തുക]

പദോൽപ്പത്തി: 'കൂട്ടിച്ചേർത്തത്.'
 1. പോലെ, സദൃശമായി, ഒപ്പം, ഉദാ. അവന്റെകൂട്ട് = അവനെപ്പോലെ
"https://ml.wiktionary.org/w/index.php?title=കൂട്ട്&oldid=552927" എന്ന താളിൽനിന്ന് ശേഖരിച്ചത്