അംഗം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]അംഗം
- പദോൽപ്പത്തി: (സംസ്കൃതം)
- അവയവം (കൈകാലുകൾ, മൂർധാവ്, പൃഷ്ടം, ഉദരം ഇവ);
- ശരീരം;
- (ജ്യോ.) ലഗ്നം;
- മനസ്സ്;
- ഭാഗം, പൂരിപ്പിക്കുന്ന അഒശം;
- ഒന്നിന്റെ ഘടകം;
- മന്ത്രാംഗങ്ങളിൽ ഒന്ന്;
- അപ്രധാനാംശം;
- കൂട്ടത്തിൽപ്പെട്ട വ്യക്‌തി;
- പഞ്ചസന്ധികളുടെവിഭാഗങ്ങളിൽ ഒന്ന്;
- താളത്തിന്റെ കാലം, മാർഗം;
- (വ്യാകരണം) അംഗക്രിയ (നാമാംഗം, ക്രിയാംഗം);
- (വ്യാകരണം) പ്രകൃതിയും ഇടനിലയുംകൂടിച്ചേർന്ന പദഭാഗം; ആറ് എന്ന സംഖ്യ; ബീഹാറും ബംഗാളിന്റെ പടിഞ്ഞാറൻ ഭാഗങ്ങളും കൂടിച്ചേർന്ന പ്രദേശത്തിന്റെ പൗരാണികനാമം